കീശയെ ബാധിക്കും; ജൂണിൽ തുടങ്ങുന്ന സാമ്പത്തിക മാറ്റങ്ങളിതാ

പുതിയ മാസം തുടങ്ങുകയാണ്, മഴയും സ്കൂൾ തുറക്കലുമായി ചെലവുകളെത്തുന്ന മാസമാണ്. ഇതിനോടൊപ്പം പലിശ നിരക്കായും പ്രീമിയം വർധനവായും നിരവധി സുപ്രധാന മാറ്റങ്ങളാണ് ബാങ്കിം​ഗ്, സാമ്പത്തിക രം​ഗത്ത് ഉണ്ടായിട്ടുളളത്. ചെലവുകൾ താളം തെറ്റാതെ ക്രമീകരിക്കണമെങ്കിൽ ഇത് അറിഞ്ഞ് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണം. ജൂൺ മാസത്തിൽ നിലവിൽ വരുന്ന സുപ്രധാന മാറ്റങ്ങളറിയാം.

എസ്ബിഐ ഭവന വായ്പ പലിശ

എസ്ബിഐ ഭവന വായ്പ പലിശ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഭവന വായ്പ പലിശ നിരക്ക് ജൂൺ ഒന്ന് മുതൽ ഉയരും. എസ്ബിഐ എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് നിരക്ക് (ഇബിഎല്‍ആര്‍) 6.65 ശതമാനത്തില്‍ നിന്ന് 7.05 ശതമാനമാക്കി ഉയര്‍ത്തി. റിപ്പോ ലിങ്ക്ഡ് റെന്റിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) 6.25 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായി ഉയര്‍ത്തി. മേയ് നാലിന് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് .4 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെയാണ് ഈ മാറ്റം.

വാഹന ഇൻഷൂറൻസ് ഉയരും

വാഹന ഇൻഷൂറൻസ് ഉയരും

കാറിന്റെയും ബൈക്കിന്റെയും ഉയര്‍ത്തിയ തെഡ് പാർട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം ജൂണ്‍ ഒന്ന് മുതല്‍ നിലവിൽ നന്നു. 100 സിസി ക്ക് താഴെയുള്ള സ്വകാര്യ കാറുകള്‍ക്ക് 22 രൂപയാണ് വര്‍ധന. 2,049 രൂപ അടക്കണം. 1000 സിസി മുതല്‍ 1500 സിസി വരെയുള്ള കാറുകള്‍ക്ക് 6 ശതമാനമാണ് വര്‍ധനവ്. അടക്കേണ്ച തുക 3,416 രൂപയായി. 75സിസിക്ക് താഴെയുള്ള ബൈക്കിന് 538 രൂപയാണ് പ്രീമിയം. 150 സിസി മുതല്‍ 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പ്രീമിയം 1366 രൂപയായി ഉയർന്നു. 173 രൂപയാണ് വർധിച്ചത്.

യൂണിയൻ ബാങ്ക്‌ സേവിം​ഗ്സ് അക്കൗണ്ട് പലിശ

യൂണിയൻ ബാങ്ക്‌ സേവിം​ഗ്സ് അക്കൗണ്ട് പലിശ

യൂണിയന്‍ ബാങ്കിലെ സേവിംഗ് ബാങ്ക് പലിശ നിരക്കുകള്‍ മാറുകയാണ്. 50 ലക്ഷം രൂപ വരെ സേവിംഗ്‌സ് അക്കൗണ്ടിലുള്ളവര്‍ക്ക് 2.75 ശതമാനം പലിശ ലഭിക്കും. 50 ലക്ഷം മുതല്‍ 100 കോടി വരെ സേവിംഗ്‌സ് അക്കൗണ്ടിലുണടെങ്കില്‍2 .90 ശതമാനം പലിശ. ലഭിക്കും. ഉയര്‍ന്ന നിരക്ക് 3.1 ശതമാനം മുതല്‍ 3.55 ശതമാനം വരെയാണ് പലിശ. നേരത്തെ എല്ലാതരം സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്കും 2.90 ശതമാനമാിരുന്നു പലിശ.

ആക്സിസ് ബാങ്കിൽ മിനിമം ബാലൻസ്

ആക്സിസ് ബാങ്കിൽ മിനിമം ബാലൻസ്

ആക്‌സിസ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്കിന്റെ സേവിംഗ്‌സ്, ശമ്പള അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ് തുക പുതുക്കിയിട്ടുണ്ട്. സെമി അര്‍ബന്‍,റൂറള്‍ ഏരിയകളില്‍ മിനിമം ബാലന്‍സ് 15,000ത്തില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി. അല്ലെങ്കില്‍ 1 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം വേണം. ലിബര്‍ട്ടി സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിനം ബാലന്‍സ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി മാറ്റി. അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗം 25,000 രൂപയായിരിക്കണം.

ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കില്‍ ചാര്‍ജ്

ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കില്‍ ചാര്‍ജ്

രണ്ട് ഗ്രാമിന് മുകളിലുളള സ്വര്‍ണം വില്പന നടത്തുന്നതിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കി. നേരത്തെ 14, 18, 22 കാരറ്റ് സ്വര്‍ണത്തിന് മാത്രമെ ഹാള്‍മാര്‍ക്കിംഗ് വേണ്ടിയിരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഹാള്‍മാര്‍ക്കിംഗ് നടത്തിയ സ്വര്‍ണാഭരണങ്ങള്‍ മാത്രമെ ജുവലറികള്‍ വഴി വില്പന നടത്താന്‍ സാധിക്കുകയുള്ളൂ. കേന്ദ്ര പ്രത്യക്ഷ നികുതി നികുതി ബോര്‍ഡ് ആധാറും പാനും ലിങ്ക് ചെയ്യാന്‍ അനുവദിച്ച സമയം ഈ മാസം തീരും. ജൂണ്‍ 30ന് മുന്‍പ് ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ 500 രൂപയാണ് പിഴ. ജൂൺ കഴിഞ്ഞാൽ ഇരട്ടി പിഴയായ 1000 രൂപ അടക്കേണ്ടി വരും. ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റുകള്‍ക്ക് ജൂണ്‍ 15 മുതല്‍ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കില്‍ ചാര്‍ജ് ഈടാക്കും. ആദ്യത്തെ 3 ഇടപാടുകള്‍ സൗജന്യമായിരിക്കും. പണം പിന്‍വലിക്കലും നിക്ഷേപവും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കലും നടത്താം. ഇതിന് ശേഷമുള്ള പിന്‍വലിക്കലിനും നിക്ഷേപങ്ങള്‍ക്കും 20 രൂപയും ജിഎസ്ടിയും ഈടാക്കും. മിനി സ്റ്റേറ്റ്‌മെന്റിന് അഞ്ച് രൂപയും ജിഎസ്ടിയുമാണ് നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X