മികച്ച സാമ്പത്തിക സ്ഥിതി ആഗ്രഹിച്ചാണ് ഭൂരിഭാഗം പേരും വിദേശത്തേക്ക് പറക്കുന്നത്. നല്ലൊരു തുക സമ്പാദിച്ച് തിരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള മോഹങ്ങൾക്ക് വർഷങ്ങളോളം നീളുന്നതിൽ നിക്ഷേപത്തിനും പങ്കുണ്ട്. പ്രവാസ ജീവിതത്തിനിടെ മികച്ച നിക്ഷേപങ്ങൾ നടത്തിയാൽ നല്ലൊരു സമ്പാദ്യം ഉണ്ടാക്കാനും സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ എത്താനും സാധിക്കും. പ്രവാസികൾക്കിടയിൽ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ 2023-ൽ എന്തൊക്കെ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും എന്ന് നോക്കാം.
ഇക്വിറ്റി
ദീർഘകാല നിക്ഷേപം നടത്തുന്നൊരാൾക്ക് മികച്ച റിട്ടേൺ നൽകുന്നൊരിടമാണ് ഇക്വിറ്റി നിക്ഷേപം. നേരിട്ട് ഓഹരികൾ വാങ്ങിയും മ്യൂച്വൽ ഫണ്ടുകൾ വഴിയും പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ വഴിയും ഇക്വിറ്റിയിൽ നിക്ഷേപിക്കാം. നേരിട്ട് ഓഹരികൾ വാങ്ങുന്നതിന് ആദ്യം ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇതോടൊപ്പം ദീർഘകാല നിക്ഷേപത്തിനായി ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ അടിസ്ഥാന കാര്യങ്ങൾ മികച്ച നിലവാരത്തിലുള്ള ഓഹരികൾ കണ്ടെത്തണം. ഇതിന് ശേഷം സിസ്റ്റമാറ്റിക്കലി ഓഹരികൾ വാങ്ങുന്ന ശീലം പിന്തുടരാം.
നേരിട്ട് ഓഹരികൾ വാങ്ങാൻ സമയവും സാങ്കേതിക അറിവും ഇല്ലാത്തവർക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഇവിടെ ഫണ്ട് മാനേജർമാർ നിക്ഷേപിക്കുന്ന പണം വ്യത്യസ്ത ഓഹരികളിൽ നിക്ഷേപിക്കും. മാസ തവണയിലോ ഒറ്റത്തവണയായോ നിക്ഷേപം തുടങ്ങാം. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളനുസരിച്ച് വ്യത്യസ്ത ഫണ്ടുകൾ തിരഞ്ഞെടുക്കാനാകും. 50 ലക്ഷത്തിന് മുകളിൽ തുക നിക്ഷേപിക്കാനുള്ളവർക്ക് പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് സര്‍വീസ് തിരഞ്ഞെടുക്കാം.
റിയല്‍ എസ്‌റ്റേറ്റ്
പ്രവാസികൾ പലരും താല്പര്യപ്പെടുന്നൊരു മേഖലയാണ് റിയൽ എസ്റ്റേറ്റ്. വലിയൊരു തുക കയ്യിലുള്ളവരാണെങ്കിൽ ഭൂമി വാങ്ങുകയോ കെട്ടിടങ്ങൾ നിർമിച്ച് വാടക വരുമാനമോ നേടാൻ സാധിക്കും. ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി) റിയൽ എസ്റ്റേറ്റ് മേഖലയിലെ വരുമാന സാധ്യതയുള്ളൊരു നിക്ഷേപമാണ്. 5,000 രൂപ മുതല്‍ നിക്ഷേപിക്കാൻ സാധിക്കും.
റിയൽ എസ്റ്റേറ്റുകൾ കൈകാര്യം ചെയ്യുന്നൊരു കമ്പനിയാണിവ. ഇവയിലെ നിക്ഷേപം വഴി ഉയർന്ന വിലയുള്ള റിയൽ എസ്റ്റേറ്റ് കൈവശം വയ്ക്കാനുള്ള മൂലധനം വർധനവിനൊപ്പം ഡിവിഡന്റ് വരുമാനം നേടാനും സഹായിക്കും.
കമ്മോഡിറ്റീസ്
സ്വർണത്തിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപ താല്പര്യം കാരണം നികുതി കുറവുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ സ്വർണം കൊണ്ടു വരാറുണ്ട്. നിക്ഷേപമായി കാണുന്നവർക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ ഡിജിറ്റൽ മാർഗങ്ങൾ തേടാം. സ്വർണത്തിൽ നിക്ഷേപിക്കുന്നതിനായി സോവറിൻ ഗോൾഡ് ബോണ്ടുകൾ, സ്വർണ ഇടിഎഫുകൾ എന്നിവ ചെലവ് കുറഞ്ഞ സുരക്ഷിതമായ നിക്ഷേപ രീതികളാണ്. സ്വർണത്തിൽ നിക്ഷേപിക്കാൻ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മ്യൂച്വൽ ഫണ്ടുകളെ കൂടി തിരഞ്ഞെടുക്കാവുന്നതാണ്.
സര്‍ക്കാര്‍ പദ്ധതികള്‍
സർക്കാറിന്റെ വിവിധ നിക്ഷേപ പദ്ധതികൾ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നാഷണൽ പെൻഷൻ സ്കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി നിക്ഷേപങ്ങൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ ചില പദ്ധതികളിൽ പ്രവാസി ഇന്ത്യക്കാർക്ക് ചേരാൻ സാധിക്കാത്തവയാണ്. എന്നാൽ പ്രവാസത്തിന് മുൻപ് ആരംഭിച്ച തുടരുന്നതിന് തടസമില്ല. ഇത്തരം പദ്ധതികൾ പരിശോധിച്ച് നിക്ഷേപം നടത്താം.
ഇൻഷൂറൻസ്
ഇൻഷൂറൻസ് പരിരക്ഷയോടൊപ്പം സമ്പാദ്യവും ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പോളിസികളാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പോളിസി(യുലിപ്), എൻഡൗമെന്റ് പോളിസി എന്നിവ. മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമായി ഇക്വിറ്റി ലിങ്ക്ഡ് പോളിസികളാണിവ. മികച്ച വരുമാനം ഇത്തരം പോളിസികളിൽ നിന്ന് ലഭിക്കും. എൻഡൗമെന്റ് പ്ലാനുകൾ സാധാരണ ഇൻഷൂറൻസ് പോളിസികളാണ്. പ്രീമിയമായി അടയ്ക്കുന്ന തുകയും ബോണസും ചേർത്തുള്ള തുക പോളിസി കാലാവധിയിൽ നിക്ഷേപകന് തിരികെ ലഭിക്കും. ഓരോരുത്തർക്കും ആവശ്യമായ ഇൻഷൂറൻസ് കവറേജും കൂടി പരിശോധിച്ച് ഈ പദ്ധതികളിൽ നിക്ഷേപിക്കാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications