സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് എല്ലാവരും നിക്ഷേപങ്ങളിൽ ചേരുക. മാസത്തിൽ അടയ്ക്കാനുള്ള ശേഷിക്ക് അനുസരിച്ചാണ് കെഎസ്എഫ്ഇയിൽ ചിട്ടി ചേരുന്നതും. എന്നാൽ ഒരാളുടെ സാമ്പത്തിക സ്ഥിതി എപ്പോഴും ഒരു പോലെയാകണമെന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിൽ കെഎസ്എഫ്ഇ ചിട്ടി അടവ് മുടങ്ങിയാൽ എന്ത് ചെയ്യുമെന്നത് പലർക്കുമുള്ള സംശയമാണ്.
ചിട്ടി വിളിച്ചെടുത്താലും വിളിച്ചെടുക്കാത്ത സാഹചര്യത്തിലും നേരത്തെ ചിട്ടി അവസാനിപ്പിക്കാൻ സാധിക്കും. ചിട്ടി വിളിച്ചെടുത്തില്ലെങ്കിൽ ബുദ്ധിമുട്ടില്ലാതെ അവസാനിപ്പിക്കാം. ചിട്ടി തുക കൈപ്പറ്റിയ സാഹചര്യത്തിൽ ചിട്ടി അവസാനിപ്പിക്കാൻ ഭാവി ബാധ്യത കണ്ടെത്തി അടയ്ക്കണം. ഈ രണ്ട് സാഹചര്യങ്ങളിലേയും നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചിട്ടി പാതി വഴിയിൽ അവസാനിപ്പിക്കാൻ
ലേലം വിളിച്ചെടുക്കുകയോ നറുക്ക് ലഭിക്കാതിരിക്കുകയോ ചെയതൊരാൾക്ക് എങ്ങനെ ചിട്ടിയിൽ നിന്നും കാലാവധിക്ക് മുൻപ് ഒഴിയാം എന്ന് നോക്കാം. ഇതിനായി 5000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 2 ലക്ഷം രൂപയുടെ ചിട്ടി ഉദാഹരണമായി എടുക്കാം. 11 മാസം അടച്ചതിന് ശേഷം ചിറ്റാളന് സാമ്പത്തിക ബുദ്ധിമുട്ട് വന്ന ചിട്ടി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ചിട്ടി അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യമാസം 5000 രൂപയും തുടർന്ന് ചിട്ടി 30 ശതമാനം കിഴിവില്‍ ലേലത്തിലെടുത്ത മാസങ്ങളില്‍ 3750 രൂപയും മറ്റു മാസങ്ങളില്‍ 3900-4300 രൂപ വരെയുമായി 11 മാസങ്ങളില്‍ 45,200 രൂപയാണ് അടച്ചത്. ചിറ്റാളന് ഈ തുക തിരികെ ലഭിക്കും. ഇതിനായി ചിട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നുള്ള അപേക്ഷ കെഎസ്എഫ്ഇ ബ്രാഞ്ചിൽ സമർപ്പിക്കണം.
ചിട്ടി മുടങ്ങി പോയാല്‍ മറ്റൊരാള്‍ ചിട്ടിയിൽ ചേരാൻ വരിയാണെങ്കിൽ എളുപ്പത്തിൽ പണം കിട്ടും. മുടക്ക ചിട്ടിയിൽ ചേരുന്നയാൾ പണം അടയ്ക്കുന്നതോടെ ചിറ്റാളന് പണം ലഭിക്കും. ചിട്ടിയിൽ ചേരാൻ ആരും വന്നില്ലെങ്കിൽ ചിട്ടി കാലാവധി കഴിയുന്നത് വരെ കാത്തിരിക്കണം. കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ കെഎസ്എഫ്ഇ കമ്മീഷൻ ഈടാക്കുകയില്ല.
വിളിച്ചെടുത്ത ചിട്ടി എങ്ങനെ നേരത്തെ അവസാനിപ്പിക്കാം
വിളിച്ചെടുത്ത, ലേലത്തിൽ പിടിച്ച ചിട്ടായണെങ്കിൽ ഭാവി ബാധ്യത നേരത്തെ അടച്ച് ചിട്ടി അവസാനിപ്പിക്കാം. ഇതിനായി രണ്ടു വഴികളുണ്ട്. ഇതിനായി മുകളിൽ പറഞ്ഞ 5,000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 2 ലക്ഷം രൂപയുടെ ചിട്ടി തന്നെ ഉദാഹരണമായി എടുക്കാം. വിളിച്ചടുത്ത ചിട്ടി ഇതിൽ 25 മാസങ്ങളിലെ അടവ് കഴിഞ്ഞാൽ മുഴുവൻ തുകയും അടച്ച് ചിട്ടി അവസാനിപ്പിച്ച് ജാമ്യം തിരിച്ചെടുക്കാം.
ഇതിനായി ബാക്കിയുള്ള 12 മാസത്തേക്ക് പരമാവധി അടയ്ക്കേണ്ട 75,000 രൂപ (15*5,000) ഒറ്റത്തവണയായി അടയ്ക്കുകയാണ് വേണ്ടത്. സ്വാഭാവികമായും ലാഭ വിഹതം പരിഗണിക്കുമ്പോൾ ഇത് ഉയർന്ന തുകയാണ്. ലേല കിഴിവ് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കാത്തതിനാൽ ചിട്ടി കാലാവധിയെത്തിയാൽ അടച്ച തുകയിൽ നിന്ന് ലാഭ വിഹിതം കിഴിച്ചുള്ള തുക കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കും.
വിളിച്ചെടുത്ത, ലേലത്തിൽ ലഭിച്ച ചിട്ടി നേരത്തെ അവസാനിപ്പിക്കാൻ മറ്റൊരു വഴി കെഎസ്എഫ്ഇ സുഗമ അക്കൗണ്ടിൽ പണം നിക്ഷേപിക്കുക എന്നതാണ്. ഇനി അടച്ചു തീർക്കാനുള്ള തുക, ഇവിടെ 75,000 രൂപ സുഗമ അക്കൗണ്ടില്‍ നിക്ഷേപിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാം. മാസ അടവിനുള്ള തുക ഓട്ടോമേറ്റിക്കായി സുഗമ അക്കൗണ്ടിൽ നിന്ന് പിൻവലിക്കും. ഇതോടൊപ്പം സുഗമ അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് 5.5 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications