മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നൊരാള്‍ക്ക് അനാവശ്യമായി ചെന്നെത്തുന്ന റിസ്‌കുകള്‍ ആദായത്തെ നെഗറ്റീവായി ബാധിക്കാനിടയുണ്ട്. ഇതിനാല്‍ പരമാവധി റിസ്‌കുകളില്‍ നിന്ന് ഒഴിവായി ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപ തന്ത്രം ഒരുക്കേണ്ടതുണ്ട്. 1,000 രൂപയുടെ നിക്ഷേപം മൂല്യം ഇടിഞ്ഞ് 750 രൂപയിലെത്തിയാല്‍ നഷ്ടം 25 ശതമാനമാണ്. എന്നാല്‍ വീണ്ടും പഴയ അവസ്ഥയിലെത്താന്‍ 33.33 ശതമാനം വളര്‍ച്ച ആവശ്യമുണ്ട്.
സമാനമായി 90 ശതമാനം മൂല്യമിടിഞ്ഞാല്‍ തിരികെ വരാന്‍ 900 ശതമാനം വളരേണ്ടതുണ്ട്. ഇതിനാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനിറങ്ങുന്നവർ റിസ്ക് കൃത്യമായി മനസിലാക്കി വേണം നിക്ഷേപം ആരംഭിക്കാൻ. വ്യത്യസ്ത മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളിൽ നിക്ഷേപ ലക്ഷ്യവും ശൈലിയും അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള അപകട സാധ്യതകളാണ് ഉള്ളത്. ഡെബ്റ്റ്, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകിൽ പൊതുവായും വ്യത്യസ്തമായും ഉണ്ടാകുന്ന റിസ്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.
പണപ്പെരുപ്പം
മ്യൂച്വൽ ഫണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ഇല്ലാതാക്കുന്ന റിസ്കാണ് പണപ്പെരുപ്പം. നിക്ഷേപത്തിൽ നിന്ന് നിലവിലെ പണപ്പെരുപ്പത്തേക്കാൾ ആദായം ലഭിക്കുന്നില്ലെങ്കിൽ നിക്ഷേപത്തിൽ നിന്ന് പണം നഷ്ടപ്പെടും. ഉദാഹരണമായി പ്രതിവർഷം ജീവിത ചെലവായി 10 ലക്ഷം രൂപ ആവശ്യമുള്ളൊരാൾക്ക് 15 വർഷത്തിന് ശേഷം ഇതേ ജീവിത ശൈലി മുന്നോട്ട് കൊണ്ടു പോകാൻ 27.59 ലക്ഷം ചെലവാക്കേണ്ടി വരും. പ്രതിവർഷം 7 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിച്ചാലുള്ള കണക്കാണിത്.
ഇതിൽ നിന്ന് പരിഹാരത്തിനായി നിക്ഷേപത്തിന് മുൻപ് പണപ്പെരുപ്പം/ വിലക്കയറ്റം കണക്കിലെടുക്കണം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കുന്നവവർക്ക് ഇക്വിറ്റി ഫണ്ടുകള്‍ പരിഗണിക്കാം. ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന സ്ഥിര നിക്ഷേപത്തേക്കാൾ ആദായം നൽകുന്ന ഡെബ്റ്റ് ഫണ്ടുകൾ നോക്കാം. ഇവ നികുതിപരമായും ലാഭം നൽകുന്നവയാണ്.
വൈവിധ്യവത്കരണം
നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് വൈവിധ്യവത്കരണം. 'എല്ലാ മുട്ടകളും ഒരു കൊട്ടയില്‍ ഇടരുത്' എന്ന ചൊല്ല് വെെവിധ്യവത്കരണത്തെയാണ് സൂചിപ്പിക്കുന്നത്. നിക്ഷേപം ഒറ്റ മേഖലയിൽ കേന്ദ്രീകരിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഉദാഹരണമായി ഒറ്റ അസറ്റിലോ ഒരു മേഖലിൽ മാത്രമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നത്. ഇക്വിറ്റി ഫണ്ടിൽ ഈ അപകട സാധ്യത ഒഴിവാക്കാൻ വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകളിൽ വഴി നിക്ഷേപിക്കുകയും ഒരേ വിഭാഗത്തിൽ നിന്നുള്ള ഫണ്ടിൽ നിക്ഷേപിക്കാതിരിക്കുകയും ചെയ്യണം.
ഡെബ്റ്റ് ഫണ്ടുകളിൽ ഒരു ഗ്രൂപ്പ് കമ്പനിയുടെ പേപ്പറുകലിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ഇവിടെ ഉയർന്ന റിസ്ക് ഉണ്ട്. ഈ ഫണ്ടുകള്‍ മൊത്തത്തില്‍ ഉയര്‍ന്ന റിസ്‌ക് വഹിക്കുന്നതിനാല്‍ കേന്ദ്രീകൃത പോര്‍ട്ട്‌ഫോളിയോകളുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം.
മാർക്കറ്റ് റിസ്ക്
ഇക്വിറ്റി ഫണ്ടുകളിൽ മാത്രം ബന്ധപ്പെട്ടൊരു അപകട സാധ്യതയാണിത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ഓഹരി വിലയിലെ ഏറ്റകുറച്ചിലുകൾ ഇക്വിറ്റി ഫണ്ടുകളുടെ അപകട സാധ്യതയാണ്. ഓഹരികളുടെ വില കുറയുകയാണെങ്കില്‍ അത് മ്യൂച്വല്‍ ഫണ്ടിനെ പ്രതികൂലമായി ബാധിക്കും.
ക്രെഡിറ്റ് റിസ്‌ക്
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ മാത്രം നിക്ഷേപിക്കുന്നവർക്കാണ് ക്രെഡിറ്റ് റിസ്ക് സൂക്ഷിക്കേണ്ടത്. കമ്പനികളും സര്‍ക്കാരുകളും കടപ്പത്രങ്ങളും ബോണ്ടുകളും പോലുള്ള സ്ഥിരവരുമാന ഉപകരണങ്ങളിലാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന തുകയും പലിശയും കടപത്രങ്ങൾ ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തിന് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുന്നതിനെയാണ് ക്രെഡിറ്റ് റിസ്ക് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
ഇന്ററസ്റ്റ് റിസ്ക്
റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളെ സ്വാധീനിക്കും. പലിശ നിരക്കും ബോണ്ട് വിലയും വിപരീത ദിശയിലാണ് നീങ്ങുന്നത്. റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്ന സമയത്ത് പുതിയ ബോണ്ടുകളില്‍ ആദായ നിരക്ക് ഉയരുന്നതിനാല്‍ പഴയ ബോണ്ടുകള്‍ അനാകര്‍ഷകമാകും. ഇതിലൂടെ പഴയ ബോണ്ടിന്റെ വില ഇടിയാം. ഇത് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളെ ബാധിക്കും. എന്നാൽ ഹ്രസ്വകാല ബോണ്ടുകളെ അപേര്ഷിച്ച് ദീർഘകാല ബോണ്ടുകൾക്കാണ് ഇത് കൂടുതൽ ബാധകമാകുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications