പ്രവാസികൾക്ക് നികുതിയിലും നിക്ഷേപത്തിലും വലിയ ഇളവുകൾ രാജ്യത്ത് നിലവിലുണ്ട്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന പണം സമ്പദ്‍വ്യവസ്ഥയ്ക്ക് ചെറുതല്ലാത്ത കരുത്ത് നൽകുന്നുണ്ട്. ഒരാൾ എൻആർഐ (നോൺ റസിഡന്റ് ഇന്ത്യൻ) പദവി വഹിക്കുന്നത് വരെയാണ് ഇളവുകൾ ലഭിക്കുകയുള്ളൂ. അതിനാൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവർ നിക്ഷേപത്തിലും നികുതിയിലും ഉണ്ടാകുന്ന മാറ്റങ്ങളറിയണം.
ഇന്ന് നേരത്തെ തന്നെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവരുണ്ട്. നേരത്തെ വിരമിക്കൽ തിരഞ്ഞെടുത്ത് നാട്ടിൽ ബിസിനസും മറ്റും ആരംഭിച്ച് മുന്നോട്ട് പോകുന്നവർ ധാരാളം. അതോടൊപ്പം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്നവരും പ്രായമായി നാട്ടിലേക്ക് മടങ്ങുന്നവരുമുണ്ട്. ഈ പ്രവാസികളുടെ ബാങ്ക്, നിക്ഷേപം, ഇൻഷൂറൻസ് എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിത്.
ബാങ്ക് അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും
വിദേശത്ത് നിന്ന് മടങ്ങുന്ന സമയത്ത് എൻആർഐകളുടെ കയ്യിലുള്ള അക്കൗണ്ടുകളും നിക്ഷേപങ്ങളും പരിശോധിക്കണം. സാധാരണയായ പ്രവാസികൾ ഇന്ത്യയിൽ 2 തരം അക്കൗണ്ടുകളാണ് ആരഭിക്കുന്നത്. ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടും നോൺ റസിഡന്റ് എക്‌സറ്റേണൽ അക്കൗണ്ടും. ആവശ്യകത അനുസരിച്ച് ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ട് കാലാവധി വരെ ഉപയോഗിക്കാം. ശേഷം റസിഡന്റ് ഫോറിൻ കറൻസ് അക്കൗണ്ടാക്കി മാറ്റാനും സാധിക്കും.

ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടിലെ പലിശ വരുമാനം എൻആർഐ റസിഡന്റ് സ്റ്റാറ്റസ് ഉള്ളിടത്തോളം നികുതി നൽകേണ്ടതില്ല. ഇന്ത്യയിലേക്ക് മടങ്ങുന്ന സമയം എൻആർഒ അക്കൗണ്ട് റെഗുലർ സേവിംഗ്‌സ് അക്കൗണ്ടാക്കി മാറ്റണം. എൻആർഇ അക്കൗണ്ടിന് ആർഎഫ്‌സി അക്കൗണ്ടാക്കിയും മാറ്റാം.
നികുതി ബാധ്യത വരുമോ
പ്രവാസികളായവർക്ക് വിദേശത്തുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. എന്നാൽ ഇന്ത്യയിലേക്ക് തിരികെ എത്തിയ ശേഷം നിക്ഷേപത്തിൽ നിന്നുള്ള വരുമാനമോ വിദേശ ആസ്തികളിൽ നിന്നുള്ള വരുമാനമോ ഇന്ത്യയിൽ നികുതി ബാധ്യത വരും.
അതിനാൽ, ഒരാൾക്ക് ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകളും ഷെയറുകളും പോലെ നിലവിലുള്ള നിക്ഷേപമുണ്ടെങ്കിൽ നിലവിലുള്ള പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സർവീസ് അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം മ്യൂച്വൽ ഫണ്ട് ഹൗസ് അപ്ഡേറ്റ് ചെയ്യണം. അതോടൊപ്പം സാധാരണ ഡീമറ്റീരിയലൈസ്ഡ് അക്കൗണ്ട് തുറക്കുകയും ചെയ്യേണ്ടതുണ്ട്.
നിക്ഷേപങ്ങൾ പട്ടികപ്പെടുത്താം
ഇന്ത്യയിലേക്ക് തിരികെ എത്തിയ ശേഷം ആദായ നികുതി നോട്ടീസികൾ ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ പ്രവാസം മതിയാക്കിയ വ്യക്തി എല്ലാ അക്കൗണ്ടുകളുടെയും എല്ലാത്തരം ആസ്തികളുടെയും നിക്ഷേപങ്ങളുടെയും വരുമാന ഡാറ്റയും ലിസ്റ്റും തയ്യാറാക്കേണ്ടത് പ്രധാനമാണ്.
ചെറിയ തുകയാണെന്ന് കരുതി ഒന്നും അവഗണിക്കരുത്. ഡിജിറ്റൽ കാലത്ത് ആദായ നികുതി വകുപ്പിന് ഇവ എളുപ്പം കണ്ടെത്താം എന്നതിനാൽ നിക്ഷേപങ്ങൾ ഒഴിവാക്കുന്നത് പ്രതികൂലമായി ബാധിക്കും. വിദേശ ആസ്തികളിൽ മികച്ച വ്യക്തതയ്ക്കായി ഒരു ചാർട്ടേഡ് അക്കൗണ്ടിന്റെയോ നിയമ വിദഗ്ധന്റെയോ അഭിപ്രായം തേടുന്നത് ഉചിതമാണ്.
ഹെൽത്ത് ഇൻഷൂറൻസ്
പ്രവാസികളായിരുന്നവർക്ക് വിദേശത്ത് കമ്പനികൾ നൽകിയിരുന്ന ആരോഗ്യ ഇൻഷൂറൻസിന് ഇന്ത്യയിൽ കവറേജ് ലഭിക്കില്ല. അതിനാൽ വിദേശത്ത് നിന്ന് മടങ്ങുന്നവർ വ്യക്തിഗത ഇൻഷൂറൻസ് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. റിട്ടയർമെന്റിന് ശേഷം ആരോഗ്യ ചെലവുകൾ കൂടുന്ന സാഹചര്യത്തിൽ അനുയോജ്യമായൊരു ഹെൽത്ത് ഇൻഷൂറൻസ് പോളിസി ഉണ്ടാവേണ്ടതിന് പ്രാധാന്യമുണ്ട്.
സമഗ്രമായൊരു ആരോഗ്യ ഇൻഷൂറൻസ് പോളിസി ഇതിനായി കണ്ടെത്താം. ഇതിന് അനുസരിച്ച് പ്രീമിയത്തിൽ മാറ്റം വരും. ഹെൽത്ത് ഇൻഷൂറൻസ് പോളിസിയോടൊപ്പം ലൈഫ് ഇൻഷൂറൻസ് കവറേജും കരുതണം. ജീവിതത്തിന് അത്യാഹിതം സംഭവിക്കുന്ന ഘട്ടത്തിൽ ഇത് കുടുംബത്തിന് സാമ്പത്തിക സഹായമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
