മറ്റൊരാള്‍ക്ക് വായ്പയ്ക്കായി ജാമ്യം നില്‍ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

സ്വന്തം ഉറപ്പില്‍ വായ്പ എടുക്കുവാനായി ശേഷി ഇല്ലാത്തവര്‍ക്ക് വേണ്ടി ജാമ്യക്കാരനായി നില്‍ക്കുന്നത് തീര്‍ച്ചയായും ഏറെ ഗൗരവമായ ഒരു സാമ്പത്തിക ഉത്തരവാദിത്വമാണ്. വായ്പാ തിരിച്ചടവില്‍ ഉണ്ടാകുന്ന വീഴ്ചയും തിരിച്ചടവ് വൈകുന്നതുമൊക

സ്വന്തം ഉറപ്പില്‍ വായ്പ എടുക്കുവാനായി ശേഷി ഇല്ലാത്തവര്‍ക്ക് വേണ്ടി ജാമ്യക്കാരനായി നില്‍ക്കുന്നത് തീര്‍ച്ചയായും ഏറെ ഗൗരവമായ ഒരു സാമ്പത്തിക ഉത്തരവാദിത്വമാണ്. വായ്പാ തിരിച്ചടവില്‍ ഉണ്ടാകുന്ന വീഴ്ചയും തിരിച്ചടവ് വൈകുന്നതുമൊക്കെ ജാമ്യം നിന്ന വ്യക്തിയുടേയും സാമ്പത്തീക ആരോഗ്യത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ തന്നെ മറ്റൊരാള്‍ക്ക് വായ്പയെടുക്കുവാന്‍ ജാമ്യം നില്‍ക്കുന്നതിന് മുമ്പായി ഈ കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

മറ്റൊരാള്‍ക്ക് വായ്പയ്ക്കായി ജാമ്യം നില്‍ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

കൃത്യ സമയത്ത് വായ്പ തിരിച്ചടയ്ക്കുവാന്‍ ജാമ്യം നിന്ന വ്യക്തിയ്ക്കും വായ്പാ പങ്കാളിയ്ക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മിക്ക ബാങ്കുകളും വളരെ അടുത്ത ബന്ധുത്വമുള്ള വ്യക്തികള്‍ക്ക് മാത്രമേ പങ്കാളിത്ത വായ്പ അനുവദിച്ചു നല്‍കാറുള്ളൂ. എന്നാല്‍ വായ്പയ്ക്ക് ജാമ്യം നില്‍ക്കുന്നതിന് അത്തരം നിബന്ധനകളൊന്നുമില്ല.

വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെയോ വായ്പാ പങ്കാളിയുടേയോ വായ്പാ തിരിച്ചടവ് ശേഷിയില്‍ ബാങ്കിന് തൃപ്തിക്കുറവ് ഉണ്ടാകുമ്പോഴാണ് വായ്പയ്ക്ക് മറ്റൊരാള്‍ ജാമ്യം നില്‍ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടാറ്. ഏത് തരത്തിലുള്ള വായ്പകള്‍ക്കും ബാങ്കിന്റെ നയങ്ങള്‍ക്ക് അനുസരിച്ച് ബാങ്കിന് ജാമ്യം നില്‍ക്കാനായുള്ള വ്യക്തിയെ ആവശ്യപ്പെടാം.

ഉയര്‍ന്ന വായ്പാ തുക, ജോലിയിലോ തൊഴിലുടമയിലോ ഉള്ള അനിശ്ചിതാവസ്ഥ, മതിയായ ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാതെ വരിക, അപേക്ഷകന്റെ പ്രായം പരമാവധി പ്രായ പരിധിയോടടുത്ത് എത്ത് നില്‍ക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് പ്രധാനമായും ബാങ്കുകള്‍ ജാമ്യം വേണമെന്ന് നിഷ്‌ക്കര്‍ഷിക്കാറുള്ളത്. വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്ന വ്യക്തിയുടേയും സഹ അപേക്ഷകന്റെയുമെന്നത് പോലെ ജാമ്യം നില്‍ക്കുന്ന വ്യക്തിയുടേയും വരുമാനം, ക്രെഡിറ്റ്സ്‌കോര്‍, തിരിച്ചടവ് ശേഷി, തൊഴില്‍, തൊഴില്‍ ദാതാവ്, തുടങ്ങിയവയൊക്കെ ബാങ്ക് പരിശോധിക്കും.

ഒരു വായ്പയുടെ ജാമ്യക്കാരനായി മാറുന്നതിലൂടെ ആ വായ്പയുടെ കൃത്യമായ തിരിച്ചടവ് ഉത്തരവാദിത്വം നിങ്ങളുടേത് കൂടിയായി മാറുകയാണ് ചെയ്യുന്നത്. തിരിച്ചടവില്‍ വീഴ്ചയുണ്ടാകുന്ന പക്ഷം ജാമ്യം നിന്ന വ്യക്തിയില്‍ നിന്ന് തുക ഈടാക്കുവാന്‍ ബാങ്കിന് ആവശ്യപ്പെടാന്‍ സാധിക്കും. വായ്പാ തുക മാത്രമല്ല, തിരിച്ചടവ് മുടങ്ങിയതിനാലുള്ള പിഴ തുകയും ഇത്തരത്തില്‍ ജാമ്യം നില്‍ക്കുന്നവരില്‍ നിന്നും ബാങ്കിന് ഈടാക്കാം.

ഒരു വ്യക്തി ജാമ്യക്കാരനായി മാറുമ്പോള്‍ അയാള്‍ക്ക് ലഭിക്കാവുന്ന വായ്പാ തുക, നിലവില്‍ അയാള്‍ ജാമ്യക്കാരനായി നില്‍കുന്ന വായ്പയില്‍ ബാക്കി നില്‍ക്കുന്ന അത്രയും തുക കുറയും. വായ്പാ തുകയുടെ തിരിച്ചടവിലുണ്ടാകുന്ന വീഴ്ച ജാമ്യം നിന്ന വ്യക്തിയുടേയും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുവാന്‍ ഇടയാക്കും. അതിനാല്‍ നിങ്ങള്‍ ഒരു വായ്പയ്ക്ക് ജാമ്യം നില്‍ക്കുവാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ആ വായ്പയെടുക്കുന്ന വ്യക്തിയുടെ സാമ്പത്തിക അച്ചടക്കം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കണം അന്തി തീരുമാനം കൈക്കൊള്ളേണ്ടത്.

ഒരു തവണ ജാമ്യക്കാരനായി നിന്നാല്‍ വായ്പ എടുത്ത വ്യക്തിയ്ക്കും, വായ്പാ പങ്കാളിക്കും സമ്മതനായ മറ്റൊരു വ്യക്തിയെ കണ്ടെത്തും വരെ നിങ്ങള്‍ക്ക് ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാന്‍ സാധിക്കില്ല എന്നത് കാരണവും തീരുമാനം എടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കേണ്ടതായുണ്ട്.

അപേക്ഷിക്കുന്ന വ്യക്തിയുടെ സ്ഥിരമായ തൊഴിലും വരുമാനവും ധനകാര്യ സ്ഥാപനങ്ങള്‍ വിലയിരുത്തും. ഒപ്പം അപേക്ഷകന്റെ വയസ്സ്, പൗരത്വം, വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വായ്പ അനുവദിക്കും മുമ്പ് സ്ഥാപനങ്ങള്‍ പരിശോധിച്ചേക്കാം. അപേക്ഷയിലെ അപൂര്‍ണത, പ്രത്യേകിച്ച് അപേക്ഷകന്റെ പേര്, വയസ്സ്, വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തുന്നത് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ അപേക്ഷ തള്ളിക്കളയുന്നതിന് കാരണമാകും

എപ്പോഴും ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നിലവില്‍ നിങ്ങള്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്ന ഒരു ജോലി ഇല്ലാത്തതിനാല്‍ നിങ്ങള്‍ വലിയ തുക വായ്പായായി ചോദിച്ചാല്‍ സ്ഥാപനങ്ങള്‍ അത് അനുവദിച്ചു തരാതെ അപേക്ഷ തള്ളിക്കളയുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതുപോല ചെറിയ തുക വായ്പയായി അപേക്ഷിക്കുകയാണെങ്കില്‍ വായ്പ അനുവദിച്ചു തരാനുള്ള സാധ്യതയും ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X