സാമ്പത്തിക സ്ഥിതി എല്ലാ കാലത്തും ഒരുപോലെയാകണമെന്നില്ല. മാസ തവണകളടയ്ക്കുന്ന നിക്ഷേപത്തിൽ ചേരുന്നൊരാൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ നിക്ഷേപത്തിൽ നിന്ന് പിന്മാറാൻ സാധിക്കുമോയെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. സാധാരണ നിക്ഷേപങ്ങളിൽ മാസതവണ മുടക്കം വരുത്തിയാൽ നിക്ഷേപം അവസാനിപ്പിച്ച് പണം തിരികെ നൽകുന്നതാണ് രീതി. നിക്ഷേപത്തിന്റെയും വായ്പയുടെയും ഗുണങ്ങൾ സംയോജിപ്പിച്ച കെഎസ്എഫ്ഇ ചിട്ടികളിൽ കാര്യം അല്പം വ്യത്യസ്തമാണ്. ചിട്ടിയിൽ നിന്ന് എങ്ങനെ പിന്മാറാമെന്നും അടച്ച തുക എങ്ങനെ തിരികെ വാങ്ങാമെന്നും നോക്കാം.
വിളിച്ചെടുക്കാത്ത ചിട്ടി
വിളിച്ചെടുക്കാത്ത ചിട്ടിയും വിളിച്ചെടുത്ത ചിട്ടിയും അവസാനിപ്പിക്കാൻ വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. വിളിച്ചെടുക്കാത്ത ചിട്ടി എങ്ങനെ അവസാനിപ്പിച്ച് അടച്ച തുക വാങ്ങിയെടുക്കാമെന്ന് നോക്കാം. ചിട്ടി തുടരാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണെങ്കിൽ ചിട്ടിയുള്ള ശാഖയിലെത്തി മാനേജറെ കണ്ട് ചിട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ നൽകുകയാണ് വേണ്ടത്. അപേക്ഷ കിട്ടിയാൽ തൊട്ടടുത്ത മാസം മുതൽ ചിട്ടിയിൽ നിന്ന് ഒഴിവാക്കും. ഇതോടെ ചിട്ടി മുടക്ക ചിട്ടിയാകും. പണം ലഭിക്കാൻ ഇനിയുമുണ്ട് കടമ്പകൾ.
ഇവിടെ ഉദാഹരണമായി 5,000 രൂപ മാസ അടവുള്ള 40 മാസ കാലായളവുള്ള 2 ലക്ഷത്തിന്റെ ചിട്ടിയെടുക്കാം.ചിട്ടിയിൽ ചേർന്ന് 11 മാസം ശേഷം പിന്മാറുമ്പോൾ ലേല കിഴിവ് ലഭിച്ച് 11 മാസം കൊണ്ട് അടച്ച 45,200 രൂപയാണ് ചിട്ടി അക്കൗണ്ടിലുണ്ടാവുക. തുടര്‍ന്ന് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ചിട്ടി മുടക്ക ചിട്ടിയാകുമ്പോൾ മറ്റൊരാൾ ചിട്ടി ഏറ്റെടുക്കാൻ വന്നാലാണ് അടച്ച തുക തിരികെ ലഭിക്കുക.
മുടക്ക ചിട്ടി ചേരാന്‍ ആരും വന്നില്ലെങ്കില്‍ ചിട്ടി കാലാവധിയെത്തിയ ശേഷം മാത്രമാണ് അടച്ച പണം തിരികെ ലഭിക്കും. ഇത്തരം സാഹചര്യത്തില്‍ ഫോര്‍മാന്‍സ് കമ്മീഷന് ഈടാക്കുന്നതല്ല.
ലേലം വിളിച്ചെടുത്ത ചിട്ടി
ലേലം വിളിച്ചെടുത്ത ചിട്ടി അടവ് മുടങ്ങുന്ന പക്ഷം ജാമ്യം നൽകിയ ഈടിൽ നിന്ന് പണം ഈടാക്കാൻ കെഎസ്എഫ്ഇ നടപടികളെടുക്കും. ചിട്ടി വിളിച്ചെടുത്തൊരാൾക്ക് ജാമ്യം നൽകിയ വസ്തു തിരിച്ചെടുക്കേണ്ടി വരുന്ന സാഹചര്യത്തിലോ മറ്റ് അവസരങ്ങളിലോ ഭാവി ബാധ്യത മുൻകൂട്ടി അടച്ച് ചിട്ടിയിൽ നിന്ന് പിന്മാറാം. ഇതിനായി 2 വഴികളാണുള്ളത്.
10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തി്ൻെറ ചിട്ടി ഉദാഹരണമായെടുക്കാം. വിളിച്ചെടുത്ത ചിട്ടി 30 മാസം അടച്ച ശേഷം പിന്മാറാൻ ഭാവി ബാധ്യതയ്ക്ക് തുല്യമായ തുക ചിട്ടിയിലേക്ക് അടയ്ക്കണം. ഇവിടെ ബാക്കിയുള്ള 20 മാസത്തേക്ക് 10,000 രൂപ മാസ അടവ് പ്രകാരം 2 ലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്.
2 ലക്ഷം രൂപ ഒന്നിച്ച് ചിട്ടിയിലേക്ക് അടച്ച് ജാമ്യം പിന്‍വലിക്കാം. ഇതോടെ ചിട്ടിയിൽ നിന്ന് ഒഴിയാൻ സാധിക്കും. ഇവിടെ ചിട്ടിയിൽ നിന്നുള്ള ലാഭ വിഹിതം ലഭിക്കുന്നില്ല. ഇത്തരത്തിൽ നേരത്തെ ചിട്ടി അവസാനിപ്പിക്കുന്നവർക്ക് ചിട്ടി കാലായളവ് കഴിയുമ്പോള്‍ ലേല കിഴിവ് നൽകുകയാണ് ചെയ്യുന്നത്.
മറ്റൊരു വഴിയിൽ അടയ്ക്കേണ്ട ഭാവി ബാധ്യത കെഎസ്എഫ്ഇ സുഗമ അക്കൗണ്ടിലേക്ക് മാറ്റുകയാണ് വേണ്ടത്. ഇവിടെ 2 ലക്ഷം രൂപ സുഗമ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാല്‍ സെക്യൂരിറ്റി പിന്‍വലിക്കാം. മാസത്തിൽ ഈ അക്കൗണ്ടിൽ നിന്നും ചിട്ടിയിലേക്ക് അടയ്ക്കേണ്ട തുക ചിട്ടി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഡിവിഡന്റ് കഴിഞ്ഞുള്ള തുക സുഗമ അക്കൗണ്ടില്‍ കിടക്കും. സുഗമ അക്കൗണ്ടിലെ തുകയ്ക്ക് 6 മാസം കൂടുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
