നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന് സെപ്റ്റംബർ 15നാണ്. പല വ്യാജ വാർത്തകൾ വന്നെങ്കിലും ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി നീട്ടിയിട്ടില്ല. ഞായറാഴ്ച ആദായനികുതി പോർട്ടൽ പ്രവർത്തിക്കുന്നില്ലെന്നും ഐടിആർ ഫയൽ ചെയ്യാൻ സാധിച്ചില്ലെന്നുമുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. ശനിയാഴ്ച വരെയുള്ള കണക്ക് പരിശോധിച്ചാൽ മൊത്തം 6.30 കോടി പേരാണ് റിട്ടേൺ ഫയൽ ചെയ്തിരിക്കുന്നത്. അതിൽ 5.34 കോടി റിട്ടേണുകൾ പ്രോസസ്സ് ചെയ്തു.
സാങ്കേതിക പ്രതിസന്ധികൾ
ഐടിആർ ഫയൽ ചെയ്യുമ്പോൾ നിരവധി സാങ്കേതിക പ്രതിസന്ധികൾ നേരിട്ടുവെന്ന് പലരും പരാതികൾ ഉയർത്തിയിട്ടുണ്ട്. എന്നിട്ടും ഐടിആർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടിയിട്ടില്ല. നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നേരത്തെ ജൂലൈ 31നായിരുന്നു. അതിനു ശേഷമാണ് സെപ്റ്റംബർ 15 വരെ കാലാവധി നീട്ടിയത്. എന്നാൽ ഇനിയും അവസാന തിയ്യതി നീട്ടില്ല എന്നത്, ഐടിആർ ഫയൽ ചെയ്യാൻ സാധിക്കാത്തവർക്ക് വലിയ തിരിച്ചടിയായി.

അവസാന തിയ്യതിക്കു മുമ്പായി ഐടിആർ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യും?
ഇന്ന് ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ പിഴ ചുമത്തുകയും, നിങ്ങൾക്ക് മറ്റ് സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവരികയും ചെയ്യും. അതായത് ആദായനികുതി നിയമത്തിലെ സെക്ഷൻ 234F പ്രകാരമാണ് നികുതിദായകർക്ക് മേൽ പിഴ ചുമത്തുന്നത്. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് പിഴ തുകയിൽ മാറ്റം വന്നേക്കാം.
നിങ്ങളുടെ വരുമാനം 5 ലക്ഷത്തിന് മുകളിലാണെങ്കിൽ പ്രസ്തുത സമയത്തിനുള്ളിൽ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ പിഴ 5,000 രൂപ വരെയാകാം. എന്നാൽ 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് സെക്ഷൻ 234F പ്രകാരം 1,000 രൂപയാണ് പിഴ.
ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ നിങ്ങൾക്ക് 2025 ഡിസംബർ 31 വരെ വൈകിയതോ പുതുക്കിയതോ ആയ റിട്ടേണുകൾ ഫയൽ ചെയ്യാൻ അനുവാദമുണ്ട്. മാത്രമല്ല, അപ്ഡേറ്റ് ചെയ്ത റിട്ടേണുകൾ 2030 മാർച്ച് 31 വരെ സമർപ്പിക്കാം. എന്നാൽ നേരത്തെ തന്നെ ഫയൽ ചെയ്തിരുന്നുവെങ്കിൽ ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരില്ലായിരുന്നു. ഇന്നു വരെ സമയം ഉണ്ടെങ്കിലും അവസാന നിമിഷങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സാങ്കേതിക തടസ്സങ്ങൾക്ക് കാരണമാവും.
ഐടിആർ എങ്ങനെ ഫയൽ ചെയ്യാം?
- ഔദ്യോഗിക ആദായനികുതി ഫയലിംഗ് പോർട്ടലായ https://www.incometax.gov.in/iec/foportal/ തുറക്കാം.
- നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഐടിആർ ഫയലിംഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- റിട്ടേൺ ഫയൽ ചെയ്യേണ്ട വർഷവും, മോഡും തിരഞ്ഞെടുക്കുക.
- ഫയലിംഗ് സ്റ്റാറ്റസ് ഓൺലൈനായോ ഓഫ്‌ലൈനായോ തിരഞ്ഞെടുത്ത് പുതിയ ഫയലിംഗ് കൊടുക്കുക.
- നിങ്ങളുടെ വരുമാനത്തിനും വരുമാന രീതിക്കും അനുസൃതമായി ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക.
- വിവരങ്ങൾ അവലോകനം ചെയ്ത് സ്ഥിരീകരിക്കുക
- കുടിശ്ശികയുള്ള നികുതികൾ അടയ്ക്കുക
- വിവരങ്ങളെല്ലാം സമർപ്പിച്ച ശേഷം ഇ-വെരിഫൈ ചെയ്യുക.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications