കടലാസ് അഥവാ ഭൗതിക സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ഡിഎസ്സി) എന്ന് പറയുന്നത്. അതുപോലെത്തന്നെ ഒരാളുടെ വ്യക്തിത്വം തെളിയിക്കുവാന്‍ ഇലക്ട്രോണിക് രൂപത്തില്‍ ഡിജിറ്റല്‍
കടലാസ് അഥവാ ഭൗതിക സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ഡിഎസ്സി) എന്ന് പറയുന്നത്. അതുപോലെത്തന്നെ ഒരാളുടെ വ്യക്തിത്വം തെളിയിക്കുവാന്‍ ഇലക്ട്രോണിക് രൂപത്തില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ വിവരങ്ങളോ സേവനങ്ങളോ ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്നതിനും ഡിജിറ്റല്‍ രീതിയില്‍ ചില രേഖകളില്‍ ഒപ്പു വയ്ക്കുവാനും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലൂടെ സാധിക്കും.

ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റുകളായ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ തുടങ്ങിയവ പ്രത്യേക ആവശ്യങ്ങള്‍ക്കായി വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാറുണ്ട്. അതേ രീതിയില്‍ ഇന്റര്‍നെറ്റിലൂടെ എന്തെങ്കിലും സേവനമോ വിവരങ്ങളോ ലഭിക്കുവാനോ, ഏതെങ്കിലും രേഖ ഡിജിറ്റല്‍ രീതിയില്‍ ഒപ്പു വയ്ക്കുവാനോ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിച്ച് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.
ഫിസിക്കല്‍ ഡോക്യുമെന്റുകള്‍ നേരിട്ട് ഒപ്പു വയ്ക്കുമ്പോള്‍ ഇ ഫോംമ്സ് പോലുള്ള ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡിജിറ്റല്‍ രീതിയില്‍ ഒപ്പു വയ്ക്കുകയാണ് ചെയ്യുക. ്വിടെയും നമുക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നു.
എന്താണ് ഈ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് എന്നാവും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. സെര്‍ട്ടിഫിക്കറ്റ് അതോറിറ്റി (സി.എ) ഇഷ്യൂ ചെയ്യുന്ന ഇലക്ട്രോണിക് രൂപത്തിലുള്ള ഒരു ഡോക്യുമെന്റ് ആണ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്. ഡിജിറ്റല്‍ സിഗ്നേച്ചറിന് വേണ്ടിയുള്ള പബ്ലിക് കീയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഒപ്പം കീയോട് ചേര്‍ന്നുള്ള വിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ടാകും. ഉദാഹരണത്തിന് സ്ഥാപനത്തിന്റെ പേര് പോലെ. ഒരു പ്രത്യേക സ്ഥാപനത്തിന്റെ പേരിലാണ് പബ്ലിക് കീ ഉള്ളതെന്ന് വ്യക്തമാക്കുവാനാണ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത്.
വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിങ്ങളുടെ സ്ഥാപനം ഏതെന്ന് തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങളും തിരിച്ചറിയല്‍ രേഖയും വിലാസ തെളിയിക്കുന്ന രേഖയുമുള്‍പ്പെടെ ആവശ്യമായ രേഖകളും നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് നേടാം.
ഇലക്ട്രോണിക് രൂപത്തില്‍ നിങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കുകയാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ചെയ്യുന്നത്. അതിനാല്‍ അത് നിങ്ങളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സുരക്ഷിതത്വം നല്കുന്നു. കൈമാറുന്ന വിവരങ്ങളുടെ പൂര്‍ണമായ സ്വകാര്യതയും ഇവിടെ ഉറപ്പാക്കപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
