ചിട്ടികൾ പണ സമാഹരണത്തിനുള്ളൊരു മാർഗമാണെന്ന് ചിട്ടിയിൽ ചേരുന്നവർക്ക് അറിയാവുന്ന കാര്യമാണ്. ഭാവിയിൽ കാണുന്ന വലിയ ചെലവുകളെ നേരിടാൻ മുൻകൂട്ടി ചിട്ടിയിൽ ചേർന്ന് ആവശ്യ സമയത്ത് വിളിച്ചെടുത്ത് കാര്യം നടത്താവുന്നതാണ് ചിട്ടിയിലെ രീതി.
ലക്ഷ്യം വെയ്ക്കുന്ന തുക ലഭിക്കാൻ അതിനേക്കാളും വലിയൊരു സംഖ്യയുടെ ചിട്ടിയിൽ ചേരേണ്ടതായിട്ടുണ്ട്. ലേല കിഴിവും മറ്റു ചാർജുകളും കിഴിച്ച് ആവശ്യത്തിന് ഉപയോഗിക്കേണ്ട തുക ലഭിക്കാൻ ഇത് അത്യാവശ്യമാണ്. ചിട്ടിയിൽ ചേരുന്നൊരാൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ് മിനിമം എന്ന ലേല കിഴിവ്.
ഒരു ചിട്ടിയിൽ എത്ര തുക കിഴിച്ച് ചിട്ടി സ്വന്തമാക്കാം എന്നതിനെയാണ് മിനിമം എന്നു പറയുന്നത്. താഴ്ത്തി വിളിയ്ക്കാവുന്ന സംഖ്യ ചിട്ടിത്തുകയുടെ വ്യത്യസ്ത ചിട്ടികളിൽ 30, 35, 40 ശതമാനമായിരിക്കും. ഇത് ചിട്ടിയെ എങ്ങനെ ബാധിക്കുന്നുവെന്നും മിനിമത്തിൽ ചിട്ടി വിളിക്കുന്നത് ആർക്കെല്ലാമാണ് ഗുണകരമാകുന്നതെന്നും നോക്കാം. സാധാരണ ചിട്ടിയിലും മൾട്ടി ഡിവിഷൻ ചിട്ടിയിലും എങ്ങനെ മിനിമം ലേല കിഴിവ് പ്രവർത്തിക്കുന്നു എന്ന് നോക്കാം.
സാധാരണ ചിട്ടി
2,500 രൂപ മാസ 40 അടവുള്ള 1 ലക്ഷം രൂപയുടെ ചിട്ടി ഉദാഹരണമായെടുക്കാം. ചിട്ടിയിൽ ഫോർമാൻ കമ്മീഷനായ 5,000 രൂപ മുതലാണ് ലേലം ആരംഭിക്കുക. 25,000 രൂപ വരെ ചിട്ടി ലേലത്തിൽ വിളിക്കാം. ഫോര്‍മാന്‍ കമ്മീഷന്‍ അടക്കം 30,000 രൂപ വരെ കിഴിവിലാണ് ചിട്ടി ലേലത്തിൽ വിളിക്കാൻ സാധിക്കുക. ഈ തുകയ്ക്ക് ഒന്നിലധികം ആവശ്യക്കാർ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് ഒരാളെ തിരഞ്ഞെടുക്കുക. ഹ്രസ്വകാല ചിട്ടികളിൽ അത്യാവശ്യക്കാര്‍ക്ക് മാത്രമാണ് മിനിമത്തില്‍ വിളിച്ചെടുക്കുന്നത് ഗുണകരമാകുക.
മറ്റൊരു ഉദാഹരണം നോക്കിയാൽ 5 ലക്ഷത്തിന്റെ ചിട്ടിയില്‍ 30 ശതമാനം താഴ്ത്തി വിളിച്ചാൽ 1.50 രൂപ കിഴിവിൽ 3.50 ലക്ഷം രൂപ ലഭിക്കും. അത്യാവശ്യക്കാര്‍ മാത്രം താഴ്ത്തി വിളിക്കുകയും മറ്റുള്ളവർ പ്രോക്സി വഴി ലാഭത്തിൽ ചിട്ടി ലഭിക്കാനുള്ള വഴികളും നോക്കണം. 20-50 മാസ കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികളില്‍ പ്രോക്‌സി നൽകുന്നത് ഗുണകരമാകും. ചിട്ടി ലഭിച്ചാൽ ലാഭകരമാകുമെന്ന് കണക്കുകൂട്ടിയ സംഖ്യ പ്രോക്സി നൽകണം.
ഉദാഹരണമായി ഫോർമാൻ കമ്മീഷനും 50,000 രൂപ കിഴിച്ച് പ്രോക്സി നൽകിയാൽ ലാഭകരമായ തുക ചിട്ടിയിൽ നിന്ന് ലഭിക്കും. ദീർഘകാല ചിട്ടികളിൽ നേരത്തെ ചിട്ടി കിട്ടുന്നത് നല്ലതാണ്. 120 മാസ ചിട്ടികളില്‍ ചിട്ടി മിനിമത്തിൽ വിളിച്ച് സ്ഥിര നിക്ഷേപമിട്ടാലും ലാഭകരമാണ്.
മൾട്ടി ഡിവിഷൻ ചിട്ടി
മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ മൂന്ന് തരത്തിലാണ് പരമാവധി കിഴിവ് പരിഗണിക്കുക 50 മാസ ചിട്ടികളില്‍ 30 ശതമാനവും 50-100 മാസ ചിട്ടികളില്‍ 35 ശതമാനവും 100 മാസത്തില്‍ കൂടുതലുള്ള ചിട്ടികളില്‍ 40 ശതമാനവും കിഴിവിൽ വിളിക്കാം. 80-120 മാസ ചിട്ടികള്‍ മിനിമത്തില്‍ കിട്ടിയാലാും നേട്ടമാമാണ്. മൾട്ടി ഡിവിഷൻ ചിട്ടികളിൽ ആദ്യ മാസങ്ങളിൽ ലേലത്തിന് പകരം മിനിമത്തിൽ നറുക്കാണ് ലഭിക്കുന്നത്. അത്യാവശ്യക്കാരല്ലാത്തവർ ലേലം ആരംഭിക്കുന്നത് വരെ കാത്തിരിക്കാം.
ലേലത്തിൽ പങ്കെടുത്ത് ചിട്ടി നേടാം. മൾട്ടി ഡിവിഷൻ ചിട്ടികളിൽ ഒരു മാസത്തിൽ ലേലം വിളിക്കാൻ 3 അവസരങ്ങളുണ്ടാകും. ഇതിനാൽ അല്പം കാത്തിരുന്നാൽ അനുയോജ്യമായ തുക ലേലം വിളിയിലൂടെ നേടാൻ സാധിക്കും. അതേ സമയം ചിട്ടി കാലാവധി വരെ കാത്തിരുന്ന പണം സ്വന്തമാക്കുന്നത് ബുദ്ധിപരമല്ല. ചിട്ടി ലേലത്തിൽ പിടിച്ചവർ ചിട്ടിയിലെ ജാമ്യ വ്യവസ്ഥകൾ കർശനമായി പാലിച്ചാൽ മാത്രമെ പണം ലഭിക്കുകയുള്ളൂ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications