എന്താണ് നില്‍ (Nil) റിട്ടേണ്‍? എപ്പോള്‍ ഫയല്‍ ചെയ്യണം ? - അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി പ്രകാരം വരുമാന നികുതി റിട്ടേണ്‍ സമയാ സമയം ഫയല്‍ ചെയ്യണമെന്ന് നമുക്കെല്ലാമറിയാം. 2.5 ലക്ഷം രൂപയിലധികം മൊത്ത പ്രതിവര്‍ഷ വരുമാനമുള്ള രാജ്യത്തെ എല്ലാ ജീവനക്കാരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ ഈ തുകയ്ക്ക് താഴെ വരുമാനമുള്ളര്‍ക്ക് നില്‍ (nil) റിട്ടേണ്‍ ഫയല്‍ ചെയ്യാം.

 

എന്തുകൊണ്ടാണ് ഒരാള്‍ക്ക് നില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ആവശ്യമായി വരുന്നത്, അല്ലെങ്കില്‍ എപ്പോഴാണ് ഒരാള്‍ നിര്‍ബന്ധമായും നില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്? തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് നോക്കാം.

എന്താണ് നില്‍ (Nil) റിട്ടേണ്‍? എപ്പോള്‍ ഫയല്‍ ചെയ്യണം ? - അറിയാം

ടാക്‌സ് റീഫണ്ട് ചെയ്യുന്നതിനായി നമുക്ക് നില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ചില സാഹചര്യങ്ങളില്‍ നമ്മുടെ വാര്‍ഷിക വരുമാനം നികുതി ഒഴിവാക്കപ്പെട്ട പരിധി തുകയായ 2.5ലക്ഷം രൂപയില്‍ താഴെയായിരിക്കുകയും എന്നാല്‍ നിങ്ങളുടെ ബാങ്ക് പലിശയില്‍ നിന്നും ടിഡിഎസ് ഈടാക്കുകയും ചെയ്ത സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ 15H/G സമര്‍പ്പിക്കുവാന്‍ മറന്നതിനാല്‍ സംഭവിക്കുന്നതാണിത്. ഇത്തരം സാഹചര്യങ്ങളില്‍ ഈടാക്കിയ നികുതി തുക തിരികെ ലഭിക്കുന്നതിനായി നമുക്ക് നില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.

നമ്മള്‍ ബാങ്കുകളില്‍ വായ്പ്പയ്‌ക്കോ, ക്രെഡിറ്റ് കാര്‍ഡിനായോ ഒക്കെ അപേക്ഷ നല്‍കുമ്പോള്‍ വരുമാനം വ്യക്തമാക്കുന്നെേതാ തെളിയിക്കുന്നതോ ആയ സര്‍ട്ടിഫിക്കറ്റുകള്‍ ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിലും നില്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത വ്യക്തിയാണെങ്കില്‍ അത് വരുമാനം വ്യക്തമാക്കുന്ന തെളിവായി അല്ലെങ്കില്‍ രേഖയായി ബാങ്കുകള്‍ പരിഗണിക്കാറുണ്ട്.

യാത്രാനുമതി വ്യക്തമാക്കുന്ന വിസ ലഭിക്കുന്നതിനായി നമ്മള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോഴും അവിടെ വരുമാനം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. നില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്ക് അത് വരുമാനം സാക്ഷ്യപ്പെടുത്തുന്ന രേഖയായി അവിടെയും പരിഗണിക്കപ്പെടും.

സാധാരണഗതിയില്‍ ചെറുകിട കമ്പനികള്‍ ഫോറം 16 നല്‍കാറില്ല. അവിടെയും വരുമാനം തെളിയിക്കുന്ന രേഖയായി ആദായ നികുതി റിട്ടേണ്‍ ഉപയോഗിക്കുന്നു.

ആരോക്കെ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് ആദായ നികുതി വകുപ്പിന്റെ നിയമങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്.

ആദായ നികുതി നിയമം 1961 ന് കീഴില്‍ 139(1)ാം വകുപ്പിലെ ഏഴാം നിബന്ധന പ്രകാരം വാര്‍ഷിക വരുമാനം നിശ്ചയിക്കപ്പെട്ട പരിധിയില്‍ കുറവാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലും ബാധകമാണെങ്കില്‍ ആ വ്യക്തി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.
1. ഒരു വര്‍ഷത്തില്‍ 1 ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക വൈദ്യുത ബില്‍ ഇനത്തില്‍ അടയ്ക്കുന്നുണ്ടെങ്കില്‍.
2. സ്വന്തമായോ, മറ്റേതെങ്കിലും വ്യക്തികള്‍ക്ക് വേണ്ടിയോ ഏതെങ്കിലും വിദേശ രാജ്യം സന്ദര്‍ശിക്കുന്നതിനായി 2 ലക്ഷം രൂപയോ അതിലധികോ ചിലവഴിച്ചിട്ടുണ്ടെങ്കില്‍.
3. 1 കോടി രൂപയോ അതിലധികമോ തുക ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍.

 

ചുരുങ്ങിയ നികുതി ഇളവുള്ള വരുമാനം കണക്കാക്കുമ്പോള്‍ മൂലധന നേട്ടങ്ങള്‍ക്ക് മേലുള്ള നികുതിയിളവ് പരിഗണിക്കുകയില്ല.

Read more about: income tax
English summary

what is Nil return ? When it is filed? Know more

what is Nil return ? When it is filed? Know more
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X