ഓൺലൈൻ വഴി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സുപരിചിതമായ ഒരു വാക്കാണ് നോ-കോസ്റ്റ് ഇഎംഐ. പ്രത്യേകിച്ചും ആമസോൺ, ഫ്ലിപ്കാർട്ടും തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വില കൂടിയ ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ആളുകൾ ഇത്തരം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കുന്നു. ഇത് സത്യത്തിൽ പലിശ രഹിതമായ ഇഎംഐ ഓപ്ഷനാണോ? അതോ സാധാരണ നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ?
എന്താണ് നോ-കോസ്റ്റ് ഇഎംഐ?
നോ-കോസ്റ്റ് ഇഎംഐ ഒരു പേയ്‌മെന്റ് ഓപ്ഷനാണ്. അതായത് നിങ്ങൾ ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അധിക പലിശ ഈടാക്കാതെ തവണകളായി പണമടയ്ക്കാൻ സഹായിക്കുന്ന ഓപ്ഷനാണ് ഇത്. ഉദാഹരണത്തിന്, 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ പ്ലാനിലൂടെ നിങ്ങൾ 24,000 രൂപ വിലമതിക്കുന്ന ഒരു സ്മാർട്ട്‌ഫോൺ വാങ്ങിയാൽ എല്ലാ മാസവും അടക്കേണ്ടത് 2,000 രൂപയാണ്. സത്യത്തിൽ നോ-കോസ്റ്റ് ഇഎംഐയും സാധാരണ ഇഎംഐയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ? നോക്കാം;
നോ കോസ്റ്റ് ഇഎംഐ VS സാധാരണ ഇഎംഐ
ഒരു സാധാരണ ഇഎംഐ പ്ലാൻ വഴി ഉൽപ്പന്നം വാങ്ങുമ്പോൾ അതിൻ്റെ മുതലും പലിശയും അടക്കേണ്ടി വരും. പലപ്പോഴും കടകളിൽ ചെന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഇത്തരത്തിൽ അധിക തുക ഇഎംഐയിൽ അടക്കേണ്ടി വരാറുണ്ട്. ഉദാഹരണത്തിന്, 12 ശതമാനം പലിശ നിരക്കിൽ 12 മാസത്തെ ഇഎംഐയിൽ 60,000 രൂപയുടെ ടിവി വാങ്ങിയാൽ ഏകദേശം 63,960 രൂപ തിരിച്ചടക്കേണ്ടി വരും.
എന്നാൽ നോ കോസ്റ്റ് ഇഎംഐയിൽ അധിക ചാർജ് നൽകേണ്ടി വരുന്നില്ല. എങ്കിലും ചില ഘട്ടങ്ങളിൽ ഈ 60,000 രൂപയുടെ ടിവി നോ കോസ്റ്റ് ഇഎംഐയിൽ 63,960 രൂപയ്ക്ക് ലിസ്റ്റ് ചെയ്തേക്കാം. അങ്ങനെയെങ്കിൽ 12 മാസത്തേക്ക് പ്രതിമാസം 5,330 രൂപ അടയ്ക്കേണ്ടി വരും. അതായത്, നിങ്ങൾ ഇവിടെ പരോക്ഷമായി പലിശ അടയ്ക്കുന്നു എന്നർത്ഥം.

നോ-കോസ്റ്റ് ഇഎംഐയുടെ ഗുണങ്ങൾ
താങ്ങാനാവുന്ന വില : മുഴുവൻ തുകയും മുൻകൂർ നൽകാതെ തന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്ന ഓപ്ഷനാണിത്.
ബജറ്റിംഗ്: പ്രതിമാസ ഗഡുക്കളായി അടക്കുന്നതിനാൽ ഒറ്റയടിക്ക് വലിയ തുക നഷ്ടമാവുന്നില്ല. മാത്രമല്ല സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ഇൻസ്റ്റൻ്റ് ആക്സസ് : നിങ്ങൾക്ക് പെട്ടെന്ന് തന്നെ ഉൽപ്പന്നം വാങ്ങാൻ സാധിക്കും.
സവിശേഷതകൾ
- ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലും, ബാങ്കുകൾ, എൻബിഎഫ്‌സികൾ, പോലുള്ള ആപ്പുകളിലും ഇത്തരം നോ കോസ്റ്റ് ഇഎംഐകൾ ലഭ്യമാണ്.
- ഇതിൻ്റെ കാലാവധി സാധാരണയായി 3 മാസം മുതൽ 24 മാസം വരെയാണ്.
- ഇലക്ട്രോണിക്സ്, ഗാഡ്‌ജെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് വാങ്ങാം.
- നിങ്ങളുടെ ക്രെഡിറ്റ് പരിധിയും മറ്റും ക്രെഡിറ്റ് ഹിസ്റ്ററികളും ഇതിന് പരിശോധിക്കപ്പെടും.
5 വർഷത്തേക്ക് പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ വരുമാനം നേടാം: എൽഐസിയുടെ കിടിലൻ സ്കീം
മറഞ്ഞിരിക്കുന്ന ചെലവുകൾ
നോ കോസ്റ്റ് എന്ന് പറയുന്നുണ്ടെങ്കിലും ഇതിന് ചില ചാർജുകൾ ഈടാക്കുന്നുണ്ട്.
1. പ്രോസസ്സിംഗ് ഫീസ്: ചില ബാങ്കുകൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നു. ഇത് സാധാരണയായി 199 രൂപ മുതൽ 999 രൂപ വരെയാകാം.
2. കുറഞ്ഞ കിഴിവുകൾ : പുറത്ത് 20,000 രൂപയ്ക്ക് വാങ്ങുന്ന ഒരു ഉൽപ്പന്നം 22,000 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അധികമായി ഈടാക്കുന്ന 2,000 രൂപ മറഞ്ഞിരിക്കുന്ന ചാർജായിരിക്കും.
3. മുൻകൂർ പേയ്‌മെന്റിന് പിഴ : നിങ്ങളുടെ ഇഎംഐ കാലാവധിക്ക് മുൻപ് തന്നെ മുഴുവൻ പണവും അടക്കുന്നുണ്ടെങ്കിൽ ചില ബാങ്കുകൾ പിഴ ഈടാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications