ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാർക്ക് മാസാവസാനം കാശിന് അൽപ്പം പ്രതിസന്ധി നേരിടുന്നത് സാധാരണമാണ്. പലരും ഇതുമൂലം പല ചെലവുകളും അടുത്ത മാസത്തേക്ക് നീട്ടി വയ്ക്കാറുമുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ പോലുള്ള ചില ചെലവുകൾ ഒഴിവാക്കാനാകില്ല. കാരണം ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാനുള്ള കാലതാമസം ചിലപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്കോറിനെ ബാധിച്ചേക്കാം. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്ന ഒരു വായ്പയാണ് പേഡേ ലോൺ.
കുറഞ്ഞ കാലാവധി
വ്യക്തിഗത വായ്പകളെപ്പോലെ, പേഡേ ലോണുകളും ഹ്രസ്വകാല വായ്പകളാണ്. 7 മുതൽ 30 ദിവസത്തേയ്ക്കാണ് ഈ വായ്പ ലഭിക്കുക. നിങ്ങളുടെ അടുത്ത മാസത്തെ ശമ്പളം ലഭിക്കുമ്പോൾ പലിശ സഹിതം പൂർണമായി വായ്പാ തുക അടയ്ക്കേണ്ടതുണ്ട്. ഇന്ത്യയിൽ, ഇത്തരം വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ഡസനോളം സ്ഥാപനങ്ങളുണ്ടെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്. ഇത്തരത്തിൽ വായ്പക്കാർ പ്രതിമാസം 400 കോടി രൂപയുടെ പേഡേ ലോണുകൾ വിതരണം ചെയ്യുന്നുണ്ട്.
പലിശ, വായ്പാതുക
ഈ പേഡേ ലോണുകൾ പ്രതിദിനം 0.1 മുതൽ 2% വരെ പലിശയാണ് ഈടാക്കുക. വായ്പകൾ അനുവദിക്കുന്നതിന് ക്രെഡിറ്റ് സ്കോർ ആവശ്യമില്ല എന്നതാണ് ഈ ലോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരുങ്ങിയ പേപ്പർവർക്കുകൾ മാത്രമേ ഈ ലോണിന് ആവശ്യമുള്ളൂ. പരമാവധി 90 ദിവസത്തെ കാലാവധിയിൽ 5,000 മുതൽ 5 ലക്ഷം രൂപ വരെ ഇത്തരത്തിൽ പേഡേ ലോൺ ലഭിക്കും.
പേ ഡേ ലോൺ നൽകുന്ന കമ്പനികൾ
- ലോൺ 4 സ്‌മൈൽ
- ക്രെഡിറ്റ് ബസാർ
- എക്‌സീഡ്കാഷ്
- ലോൺവാലെ
ആവശ്യമായ രേഖകൾ
പേ ഡേ വായ്പ ലഭിക്കാൻ വായ്പക്കാരൻ ആധാർ, പാൻ കാർഡ്, ഏറ്റവും പുതിയ ശമ്പള സ്ലിപ്പ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യണം. ഈ രേഖകൾക്കൊപ്പം, കാലാവധി കഴിയുമ്പോൾ അടയ്ക്കേണ്ട തുകയ്ക്ക് പോസ്റ്റ്-ഡേറ്റഡ് ചെക്കും നൽകണം. ചെക്ക് മടങ്ങിയാൽ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം കടം കൊടുക്കുന്നയാൾക്ക് വായ്പയെടുക്കുന്ന ആൾക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.
കാലാവധി നീട്ടിയാൽ പിഴ
ഈ വായ്പകളുടെ കാലാവധി നീട്ടുന്നതിനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ ഇത്തരം സാഹചര്യത്തിൽ, നീട്ടിയ ക്രെഡിറ്റ് കാലയളവിനുള്ള പലിശയ്‌ക്കൊപ്പം 500 മുതൽ 1,000 രൂപ വരെ പിഴ ഈടാക്കാം. ചില കമ്പനികൾ ഈ വായ്പകൾ വിതരണം ചെയ്യുന്നതിന് വായ്പ തുകയുടെ 7% വരെ ഉയർന്ന പ്രോസസ്സിംഗ് ഫീസും ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications