നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇതിനായി പലരും പലതരത്തിലുള്ള നിക്ഷേപ സാധ്യത തേടും. ആവശ്യങ്ങൾക്കായുള്ള തുക കരുതുന്നത് സേവിംഗ്സ് അക്കൗണ്ടുകളിലാണ്. എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കും എന്നതാണ് സേവിംഗ്സ് അക്കൗണ്ടുകളുടെ ഗുണം. എന്നാൽ വളരെ ചെറിയ ശതമാനം പലിശയാണ് സേവിംഗ്സ് അക്കൗണ്ടിൽ ലഭിക്കുന്നത്.
എമർജൻസി ഫണ്ടായി ഉപയോഗിക്കേണ്ടതിനാൽ കുറഞ്ഞ പലിശയ്ക്ക് സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇതിന് പ്രതിവിധിയായി സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിച്ചാൽ നിക്ഷേപകർക്ക് ഗുണകരമാകും. ഇത്തരത്തിലൊരു രീതിയാണ് സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ്. ഇതിന്റെ വിശദാരംശങ്ങളാണ് ചുവടെ ചേർക്കുന്നത്.
സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ്
സേവിംഗ്സ് അക്കൗണ്ടിലെ നിശ്ചിത പരിധി കടന്ന് അധികം വരുന്ന തുക സ്ഥിര നിക്ഷേപമാക്കി മാറ്റുന്നതാണ്സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ് എന്നതു കൊണ്ട് ഉദ്യേശിക്കുന്നത്. സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കുന്നതിനൊപ്പം സേവിംഗ്സ് അക്കൗണ്ടിന്റെ എല്ലാ ഗുണങ്ങളും നിക്ഷേപത്തിന് ലഭിക്കും. പൊതുവേ സ്വീപ് ഇന്‍ ഫിക്സഡ് ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന ഈ രീതി പല ബാങ്കുകളിലും പല പേരിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
എങ്ങനെ പ്രവർത്തിക്കും
സ്വീപ് ഇൻ എഫ്ഡി സൗകര്യം എങ്ങനെ പ്രവർത്തിക്കുമെന്ന് ഉദാഹരണ സഹിതം നോക്കാം. പ്രദീപ് എന്നയാൾ സേവിംഗ്സ് അക്കൗണ്ടിലെ സ്വീപ് ഇൻ പരിധി 30000 രൂപയായി നിശ്ചയിച്ചു. അക്കൗണ്ടിൽ 25000 രൂപ ഉള്ളപ്പോൾ സുഹൃത്ത് നൽകിയ 40,000 രൂപ പ്രദീപിന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് എത്തിയാൽ 55,000 രൂപ സേവിംഗ്സ് അക്കൗണ്ടിലുണ്ടാകും. ഇത് പ്രദീപ് നിശ്ചയിച്ച പരിധിയെക്കാൾ 25,000 രൂപ അധികമായതിനാൽ ഈ തുക സ്ഥിര നിക്ഷേപമായി മാറും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സേവിംഗ്സ് പ്ലസ് അക്കൗണ്ട് ഇതേ രീതിയാലാണ് പ്രവര്‍ത്തിക്കുന്നത്. സേവിംഗ്സ് അക്കൗണ്ടിലെ അധിക തുക 1000 രൂപയുടെ ഗുണിതങ്ങളായി സ്ഥിര നിക്ഷേപമായി മാറ്റും. എച്ച്ഡിഎഫ്സി ബാങ്ക് സ്വീപ്പ് ഇന്‍ ഫിക്സഡ് ഡെപ്പോസിറ്റ് എന്ന പേരിലും ഐസിഐസിഐ ബാങ്കില്‍ ഫ്ളെക്സി ഡെപ്പോസിറ്റ് എന്ന പേരിലുമാണ് ഈ രീതി യിൽ നിക്ഷേപം സ്വീകരിക്കുന്നത്.
ബാങ്കിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കില്ല. ഓരോ ബാങ്കിലും വ്യത്യസ്ത ഉപാധികളാണ് സ്വീപ് ഇന്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആരംഭിക്കുന്നതിന് ഉള്ളത്. 25,000 രൂപയുടെ സ്ഥിര നിക്ഷേപം തുടങ്ങുന്നവർക്ക് സാധാരണയായി ഈ സേവനം അനുവദിക്കാറുണ്ട്.
ഉയര്‍ന്ന നേട്ടം എങ്ങനെ
സേവിംഗ്സ് അക്കൗണ്ടില്‍ 50,000 രൂപ സൂക്ഷിക്കുന്നൊരാള്‍ക്ക് 4 ശതമാനം നിരക്കിൽ 2000 രൂപ പലിശ ലഭിക്കും. സ്വീപ് ഇന്‍ സൗകര്യം ഉപയോഗപ്പെടുത്തി 30,000 രൂപ സേവിംഗ്സ് അക്കൗണ്ടില്‍ പരിധി നിശ്ചയിച്ചാല്‍ എന്ത് മാറ്റം വരുമെന്ന് നോക്കാം.
സേവിംഗ്സ് അക്കൗണ്ടിലെ 30,000 രൂപയ്ക്ക് 4 ശതമാനം നിരക്കിൽ 1,200 രൂപ പലിശ ലഭിക്കും, ഇതിനൊപ്പം 20,000 രൂപയുടെ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ ലഭിച്ചാല്‍ 1,600 രൂപയും ലഭിക്കും. 2800 രൂപ ആകെ പലിശ ലഭിക്കും. ആദ്യ രീതിയെക്കാള്‍ 800 രൂപ അധികം ലഭിക്കും. (പലിശ നിരക്കുകൾ ഏകദേശം).
ഉയര്‍ന്ന പലിശയ്ക്കൊപ്പം എമര്‍ജന്‍സി ഫണ്ടായി കൈകാര്യം ചെയ്യാനും തുക ലഭിക്കും. ഇത് വഴി മറ്റു നിക്ഷേപങ്ങളെ ഉപയോഗിക്കാതെ അത്യാവശങ്ങള്‍ നടത്താം. പിന്‍വലിക്കലിന് മറ്റു പിഴകളോ ചാർജോ ഈടാക്കുന്നില്ല. പിൻവലിക്കുന്ന തുകയ്ക്ക് ബാങ്കുകൾ നിബന്ധനകൾ വെയ്ക്കാറുണ്ട്. 100 ന്റെയോ ആയിരത്തിന്റെയോ ഗുണിതങ്ങളായി പിൻവലിക്കാനാണ് ചില ബാങ്കുകൾ അനുവദിക്കുന്നത്. ഇത്തരം കാര്യങ്ങൾ ചേരുന്നതിന് മുൻപ് തന്നെ വായിച്ച് മനസിലാക്കാണം.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications