മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ പൊതുവായി നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി). മാസ വരുമാനമുള്ളവർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് മാസത്തിൽ എസ്ഐപി തുക ഡെബിറ്റാകുന്നതാണ് രീതി. ഇതിന് പുറെ ഒരു സ്കീമിൽ നിന്ന് മറ്റൊന്നിലേക്ക് നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ (എസ്ടിപി)യും ഉപയോഗിക്കാം. നിക്ഷേപത്തിന് പുറമെ ലാഭമെടുക്കാനും ഈ രീതി ഉപയോഗപ്പെടുത്താം. രണ്ട് തരത്തിൽ ലാഭം നേടാമെന്നതിനാൽ എസ്ഐപിയേക്കാൾ ആദായം എസ്ടിപി വഴി ലഭിക്കുന്നുണ്ട്. ഇതിന്റെ വിശദവിവരങ്ങളാണ് ചുവടെ.
സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ
എസ്ടിപി വഴി ഒരേ അസ്റ്റ് മാനേജ്മെന്റ് കമ്പനിയുടെ ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിന്ന് മറ്റൊരു മ്യൂച്വല്‍ ഫണ്ട് സ്കീമിലേക്ക് പണം മാറ്റാന്‍ സാധിക്കും. നിക്ഷേപിക്കാന്‍ നല്ലൊരു സംഖ്യ കയ്യിലുള്ളൊരാള് എസ്ഐപി ചെയ്യാന്‍ തീരുമാനിച്ചാല്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി മാസത്തില്‍ ബാങ്കില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതാണ് രീതി. ഇതിന് പകരം ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിന്ന് പണം മറ്റൊന്നിലേക്ക് മാറ്റാനുള്ള സൗകര്യമാണ് എസ്ടിപി നല്‍കുന്നത്.
ഉദാഹരണത്തിന് 1 ലക്ഷം രൂപ ഡെബ്റ്റ് ഫണ്ടില്‍ നക്ഷേപിച്ചൊരാള്ക്ക് എസ്ടിപി വഴി ഇക്വിറ്റി ഫണ്ടിലേക്ക് മാസത്തില്‍ 10,000 രൂപ വീതം മാറ്റാന്‍ സാധിക്കും. ഇവിടെ ഡെബ്റ്റ് ഫണ്ടിനെ സോഴ്സ് സ്കീം എന്നും ഇക്വിറ്റി ഫണ്ടിനെ ടാര്‍ജറ്റ് സ്കീം എന്നുമാണ് വിളിക്കുന്നത്.
എസ്ഐപി vs എസ്ടിപി
എസ്ഐപിയും എസ്ടിപിയും തമ്മില്‍ ആദായത്തില്‍ വരുന്ന വ്യത്യാസം ഉദാഹരണമായി നോക്കാം. 5 വര്‍ഷം കൊണ്ട് കിഷോര്‍ മാസ എസ്ഐപി വഴി 10 ലക്ഷം രൂപയാണ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിച്ചത്. 4 ശതമാനം പലിശ ലഭിക്കുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് വര്‍ഷത്തില്‍ 2 ലക്ഷം രൂപ ഇക്വിറ്റി ഫണ്ടിലേക്ക് മാറ്റി. 5 വര്‍ഷത്തിന് ശേഷം 5.8 ലക്ഷത്തോളമാണ് ആദായമായി പ്രതീക്ഷിക്കുന്നത്.
ഇതേ ഫണ്ടില്‍ 10 ലക്ഷം രൂപ എസ്ടിപി വഴി നിക്ഷേപിച്ച ബിന്ദുവിന് ലഭിച്ച ആധായം പരിശോധിക്കാം. 6.5 ശതമാനം ആദായം ലഭിക്കുന്ന ഡെബ്റ്റ് ഫണ്ടില്‍ നിന്നാണ് ബിന്ദു എസ്ടിപി വഴി നിക്ഷേപം നടത്തിയത്. ഇതുവഴി കാലാവധിയില്‍ 5ാം വര്‍ഷം 6.4 ലക്ഷം നേടാനായി.
വിവിധതരം എസ്ടിപികൾ
3 തരത്തില്‍ എസ്ടിപി നടത്താന്‍ സാധിക്കും. ഫിക്സഡ് എസ്ടിപായാണ് ആദ്യ വഴി. സോഴ്സ് ഫണ്ടില്‍ നിന്ന് ക്രമീകരിക്കുന്ന തുക നിശ്ചിത ഇടവേളകളില്‍ ടാര്‍ജെറ്റ് ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് ഫിക്സഡ് എസ്ടിപി. ഫണ്ടിന് ആവശ്യമുള്ള സമയത്ത് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് ഫ്ളെക്സിബിള്‍ എസ്ടിപി. ഫണ്ടിന്റെ പ്രകടനം, വിപണി സാഹചര്യം എന്നിവ അടിസ്ഥാനമാക്കി ഇത് ചെയ്യാം. ക്യാപിറ്റല്‍ എസ്ടിപിയാണ് മൂന്നാമത്തെ രീതി. ഒരു ഫണ്ടിലെ ലാഭം മറ്റൊരു ഫണ്ടിലേക്ക് മാറ്റുന്നതാണ് ഈ രീതി.
ശ്രദ്ധിക്കേണ്ടവ
പണം മറ്റൊരു മ്യൂച്വല്‍ ഫണ്ടില്‍ സൂക്ഷിക്കുന്നതിനാല്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനേക്കാള് ആദായം എസ്ടിപി വഴി ലഭിക്കും. ഹ്രസ്വ കാലത്തേക്കുള്ള സോഴ്സ് ഫണ്ടുകള്‍ 7-9 ശതമാനം വരെ ആദായം നല്കുന്നവയാണ്. സോഴ്സ് ഫണ്ടിനൊപ്പം ടാര്‍ജെറ്റ് ഫണ്ടിലും ആദായം ലഭിക്കുന്നതിനാല്‍ രണ്ട് തരത്തിലുള്ള നേട്ടം സ്വന്തമാക്കാം.
ചെറിയ തുകയ്ക്ക് എസ്ടിപി ചെയ്യാൻ സാധിക്കും. 5,000 രൂപയുടെ എസ്ഐപി ചെയ്യുന്നൊരാള്‍ 12,000 രൂപ എസ്ടിപി പ്ലാനില്‍ നിക്ഷേപിച്ചാല്‍ മതിയാകും. എസ്ടിപി ഉപയോഗിക്കുന്നത് വഴി അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു, എന്നാൽ പൂർണമായും റിസ്ക് രഹിതമല്ല. എസ്ടിപികള്‍ നല്കുന്ന വരുമാനം വിപണിയെ ആശ്രയിച്ചാണ്. ദീർഘകാലത്തേക്ക് തുടർന്നാലാണ് എസ്ടിപികള്‍ വലി വരുമാനം നല്‍കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications