ഓരോ വ്യക്തികളുടെയും സാമ്പത്തികസ്ഥിതി കണക്കാക്കുന്നതിനുള്ള മുഖ്യ സൂചകമാണ് സിബിൽ സ്കോർ അഥവ ക്രെഡിറ്റ് സ്കോർ. രാജ്യത്തെ വായ്പ വിതരണത്തിൽ സാധാരണയായി സിബിൽ സ്കോർ പരിഗണിച്ചു പോരുന്നു. അതുകൊണ്ട് തന്നെ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് ലോണുകൾ ലഭിക്കുന്നതിൽ പ്രധാനമാണ്. ലളിതമായി പറഞ്ഞാൽ വായ്പയെടുത്താൽ തിരിച്ചടയ്ക്കാൻ സാധിക്കുന്നയാളാണോ നിങ്ങളെന്ന് മനസിലാക്കുന്നതിന് ബാങ്കുകളും മറ്റ് വായ്പദാതക്കളും ക്രെഡിറ്റ് സ്കോർ ഉപയോഗിക്കുന്നത്.
ക്രെഡിറ്റ് യോഗ്യത, തിരിച്ചടവുശേഷി, ക്രെഡിറ്റിനോട് മനോഭാവം എന്നിവ ഇവിടെ അളക്കപ്പെടുന്നു. അത്തരത്തിൽ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിക്ക് ലഭിക്കുന്ന മൂന്നക്ക സ്കോറാണ് ക്രെഡിറ്റ് സ്കോർ. രാജ്യത്തെ ബാങ്കുകളും വായ്പ നൽകുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് അഥവ സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ്, ക്രിഫ് ഹൈമാർക്ക് എന്നിങ്ങനെ നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളാണ് ഇന്ത്യയിലുള്ളത്. ഇവരാണ് ക്രെഡിറ്റ് സ്കോർ നിർണയിക്കുന്നതും. ഇതിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ക്രെഡിറ്റ് സ്കോറാണ് സിബിൽ.

വായ്പ മാനദണ്ഡം
ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 300ഉം പരമാവധി 900വുമാണ്. രാജ്യത്തെ ബാങ്കുകളിൽ വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി കുറഞ്ഞ ക്രെഡിറ്റ് സ്കോർ 750 പരിഗണിക്കപ്പെടുന്നു. ഇതുവരെ അനുവദിച്ചിട്ടുള്ള വായ്പകളിൽ 79 ശതമാനവും അത്തരത്തിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ക്രെഡിറ്റ് ഹിസ്റ്ററിയും സിബിൽ സ്കോറും
ക്രെഡിറ്റ് ഹിസ്റ്ററി തന്നെയാണ് സ്കോറിനെ ബാധിക്കുന്ന പ്രധാന ഘടകം. ഇതിനായി കമ്പനികൾ കഴിഞ്ഞ മൂന്ന് വർഷത്തെ നിങ്ങളുടെ വായ്പ ഇടപാടുകൾ പരിശോധിക്കുന്നു. ഈ കാലയളവിൽ വരുത്തുന്ന ഓരോ പിഴവും ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകും. അതായത് കൃത്യമായി തിരിച്ചടവ് അടയ്ക്കാതിരിക്കുക, ആവശ്യമായ ബാലൻസ് അക്കൗണ്ടിൽ നിലനിർത്താതെയിരിക്കുക, പലിശയടവ് മുടങ്ങുക എന്നിവയ്ക്ക് പുറമെ അനുവദിച്ച വായ്പ എപ്പോഴും പൂർണമായി ഉപയോഗിച്ചനിലയിലായാലും സ്കോർ കുറയും. അടുത്തടുത്ത് വായ്പകളെടുക്കുന്നതും പല ബാങ്കുകളിൽ വായ്പാന്വേഷണം നടത്തുന്നതും സ്കോർ താഴേക്ക് പോകുന്നതിനുള്ള കാരണമാകാൻ സാധ്യത കൂടുതലാണ്.
സിബിൽ സ്കോറിലെ മാറ്റം
സ്കോറിംഗ് അൽഗോരിതം ഉപയോഗിച്ചാണ് സിബിൽ സ്കോർ കണക്കാക്കുന്നത്. ഇതിനായി ധാരാളം ഡേറ്റാ പോയന്റുകളും മാക്രോ-ലെവൽ ക്രെഡിറ്റ് ട്രെൻഡുകളും പരിഗണിക്കപ്പെടുന്നു. ഈ അൽഗോരിതത്തിൽ കാലനുസൃതമായി മാറ്റങ്ങൾ സംഭവിക്കുന്നത് പതിവാണ്. ഇതനുസരിച്ച് സിബിൽ സ്കോറിലും മാറ്റം പ്രകടമാകും. എല്ലാ മാസവും സ്ഥിതിവിവരക്കണക്കുകൾ ബാങ്കുകൾ സിബിലിന് കൈമാറുന്നു. മാസംതോറും സിബിൽ ഡേറ്റ പുതുക്കുകയും 30 മുതൽ 45 ദിവസങ്ങൾക്കുള്ളിൽ അത് റിപ്പോർട്ടിൽ പ്രതിഫലിക്കുകയും ചെയ്യും. പാൻ, ആധാർനമ്പർ എന്നിവ ഉപയോഗിച്ചാണ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ആളുകളെ തിരിച്ചറിയുകയും സിബിൽ ക്രെഡിറ്റ് സ്കോർ കണക്കാക്കുകയും ചെയ്യുന്നു.
സിബിൽ സ്കോർ മെച്ചപ്പെടുത്താം
കൃത്യമായ സമയത്ത് ക്രെഡിറ്റ് കാർഡ് അടക്കമുള്ളവയുടെ തിരിച്ചടവ് ഉറപ്പാക്കുക്കുന്നതുവഴിയും അനുവദനീയമായ അത്രയും തുക ഉപയോഗിക്കാതെയും സിബിൽ സ്കോർ മെച്ചപ്പെടുത്താം. ഒരു വായ്പ നിലവിലുള്ളപ്പോൾ മറ്റൊരു വായ്പയെടുക്കാതിരിക്കുക. ആവശ്യമുള്ളപ്പോൾ മാത്രം വായ്പയെടുക്കുന്നത് ശീലമാക്കുക. സാമ്പത്തിക അച്ചടക്കം കൃത്യമായി പാലിക്കുന്നവർക്കുമാത്രമായി ജാമ്യംനിൽക്കൽ പരിമിതപ്പെടുത്തുക എന്നീ മാർഗങ്ങളാൽ ക്രെഡിറ്റ് സ്കോർ താഴുന്നത് തടയാം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications