മ്യൂച്വല്‍ ഫണ്ടിലോ ഓഹരികളിലോ നിക്ഷേപിക്കുന്നത് പോലെയല്ല സ്ഥിര നിക്ഷേപത്തിന്റെ കാര്യം. നിക്ഷേപിച്ച തുകയ്ക്ക് ഒരു കോട്ടവും തട്ടാതെ കാലാവധിയില്‍ പലിശയും ചേര്‍ത്ത് നിക്ഷേപം പിന്വവിക്കാന് സാധിക്കും. ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് നഷ്ട സാധ്യത കാണുമ്പോള്‍ അത്തരം പ്രയാസങ്ങള്‍ സ്ഥിര നിക്ഷേപത്തിലില്ല. ഇതിനാല്‍ തന്നെ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കാണ് സ്ഥിര നിക്ഷേപത്തെ കാണുന്നത്.
നിക്ഷേപിച്ച തുകയ്ക്ക് മാറ്റമില്ലാതെ ഒപ്പം പലിശയും ചേരുന്നതിനാല്‍ ഇതൊരു പരിധി വരെ ശരിയായ നിരീക്ഷണമാണ്. എന്നാല്‍ സ്ഥിര നിക്ഷേപത്തെ മാത്രം ആശ്രയിക്കുന്നൊരാൾക്ക് ദിവസം കഴിയുന്തോറും പണത്തിന്റെ മൂല്യം കുറഞ്ഞു വരികയാണ്. അതായത് സ്ഥിര നിക്ഷേപത്തെ മാത്രം ആശ്രയിക്കുന്നവർ പണപ്പെരുപ്പം കാരണം ദരിദ്രനായി കൊണ്ടിരിക്കുകയാണ്.
സ്ഥിര നിക്ഷേപത്തിന്റെ വളർച്ച
എങ്ങനെയാണ് സ്ഥിര നിക്ഷേപം നടത്തുന്നൊരാൾ ദരിദ്രനായി തീരുന്നതെന്ന് നോക്കാം. ഇതൊരു ഉദാഹരണത്തോടെ ഇക്കാര്യം വിശദീകരിക്കാം. 2000-01 ല്‍ കാലത്ത് 20 ലക്ഷം രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ട ഒരാളെ ഉദാഹരണമായെടുക്കാം. അക്കാലത്ത് 10 ശതമാനമായിരുന്ന പലിശ നിരക്ക്.
ഇതു പ്രകാരം അദ്ദേഹത്തിന് വര്‍ഷത്തില്‍ 2 ലക്ഷം രൂപ പലിശ വരുമാനം ലഭിച്ചിരുന്നു. മാസത്തില്‍ 10,000 രൂപ ചെലവ് വന്നിരുന്ന അദ്ദേഹത്തിന് വര്‍ഷത്തില്‍ 1.2 ലക്ഷം ചെലവ് കഴിഞ്ഞാവും പലിശ വരുമാനം ബാക്കിയായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും നിക്ഷേപം പുതുക്കി കൊണ്ടിരുന്ന അദ്ദേഹത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം പരിശോധിക്കാം.
കോസ്റ്റ് ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ് പ്രകാരം 2000-01 ല്‍ 10,000 രൂപ മാസ ചെലവ് വന്നൊരാള്‍ക്ക് 2021-22 ല്‍ 31,593 രൂപയാണ് ചെലവായി മാസത്തിൽ ആവശ്യമായി വരുന്നത്. അതേസമയം നിക്ഷേപങ്ങളുടെ പലിശ നിരക്ക് നേരത്തെയുണ്ടായിരുന്ന 10 ശതമാനത്തിൽ നിന്ന് 7 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ വരുമാനം 1.4 ലക്ഷമായി ചുരുങ്ങി. ഇതുപ്രകാരം മാസത്തില്‍ 11,667 രൂപ മാത്രമാണ് സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം പ്രതീക്ഷിക്കുന്നൊരാൾക്ക് ചെലവാക്കാന്‍ സാധിക്കുകയുള്ളൂ.
കുറഞ്ഞ പലിശ നിരക്കും നിക്ഷേപിച്ച തുകയില്‍ വര്ധനവില്ലാത്തതിനാലും നേരത്തയുണ്ടായിരുന്ന ജീവിത ശൈലിയിൽ നിന്ന് മാറി പാപ്പരാകുന്ന അവസ്ഥയിലാണ് നിക്ഷേപകൻ. നിക്ഷേപത്തിന്റെ പലിശ നിരക്ക് 10 ശതമാനമായി തുടര്‍ന്നാല്‍ പോലും മാസത്തില്‍ ലഭിക്കുന്നത് 16,667 രൂപ മാത്രമാണ്. ഇതും ഇന്നത്തെ ചെലവുകള്‍ക്ക് അപര്യാപ്തമാണ്. പണപ്പെരുപ്പത്തിനനുസരിച്ച് സ്ഥിര നിക്ഷേപത്തില്‍ നിന്ന് ആവശ്യമായ വരുമാനം ലഭിക്കാന്‍ ഇന്നത്തെ നിക്ഷേപം 63.18 ലക്ഷം രൂപയാകണം.
പകരം എന്താണ് വഴി
ഇവിടെ നിക്ഷേപത്തിൽ വൈവിധ്യവത്കരണം നടത്തിയിരുന്നെങ്കില്‍ വലിയ ഗുണം നിക്ഷേപകന് ഉണ്ടാകുമായിരുന്നു. 2000-01 കാലത്തെ മാസ ചെലവുകൾക്കായി 12 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടുകയും ബാക്കി വരുന്ന 8 ലക്ഷം ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് മാറ്റുകയും ചെയ്യുക എന്നതായിരുന്നു മികച്ച തീരുമാനം.
2001 ജനുവരി 1ന് ബിഎസ്ഇ സെന്‍സ്ക്സ് 3972.12 പോയിന്റായിരുന്നിടത്ത് നിന്ന് 2022 ജനുവരി 1ന് 47869.98 പോയിന്റ് എന്ന നിലയിലേക്കാണ് വളര്‍ന്നത്. ഇതിന് അനുസൃതമായി 21 വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ 96.40 ലക്ഷം രൂപയായി വളരുമായിരുന്നു.
ഇതും സ്ഥിര നിക്ഷേപവും ചേര്‍ത്താല്‍ ഇന്ന് ആകെ സമ്പാദ്യം 1.16 കോടി രൂപയായിട്ടുണ്ടാകും. നിക്ഷേപകന് മുന്‍വര്‍ഷത്തെ അതേ ജീവിത നിലവാരം പുലര്‍ത്താന്‍ ഇത് സഹായിക്കും. 2000-2001 കാലത്തെ സാഹചര്യമാണ് മുകളിൽ വിശദീകരിച്ചതെങ്കിലും ഇതേ സാഹചര്യത്തിലാണ് ഭാവിയിലേക്ക് ചിന്തിക്കുമ്പോഴും നിക്ഷേപം വളരുന്നത്. ഇതിനാൽ സ്ഥിര നിക്ഷേപത്തിൽ മാത്രം ഭാഗ്യ പരീക്ഷണം നടത്താതെ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം.
More From GoodReturns

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന മാറ്റങ്ങൾ

സ്വർണവില കുതിക്കുന്നു; ഇന്ന് സ്വർണം വാങ്ങുന്നവർ ഇതൊന്ന് ശ്രദ്ധിക്കൂ

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

സ്വർണ്ണവില കുറഞ്ഞു; ആഘോഷങ്ങൾക്കിടയിൽ നിക്ഷേപകർക്ക് വൻ നേട്ടം

എഫ്ഡി പലിശ നിരക്ക് കുതിക്കുന്നു; നിക്ഷേപകർക്ക് വൻ ലാഭം!

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം



Click it and Unblock the Notifications