വില പിടിപ്പുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നതിലെ റിസ്ക് ഒഴിവാക്കുക എന്ന സൗകര്യമാണ് ലോക്കറുകൾ നൽകുന്നത്. സ്വർണം, മറ്റു പ്രധാനപ്പെട്ട രേഖകൾ, പണം എന്നിങ്ങനെ ലോക്കറിൽ സൂക്ഷിക്കാൻ സാധിക്കും. ലോക്കറിന്റെ വലുപ്പം ബാങ്ക് ബ്രാഞ്ചിന്റെ സ്ഥാനം എന്നിവ അനുസരിച്ചാണ് ലോക്കർ സേവനങ്ങൾക്ക് ബാങ്കുകൾ ഫീസ് ഈടാക്കുന്നത്. സ്വാഭാവികമായും ലോക്കർ ഉപയോഗിക്കുന്നവർ ഫീസുകൾ നൽകകാൻ നിർബന്ധിതരാണ്. വാടകയും മറ്റ് ചെലവുകളുടെയും തുകയായി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നാണ് പണം ഡെബിറ്റ് ചെയ്യുന്നത്.
അതേസമയം ബാങ്ക് ലോക്കർ വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തൊക്കെ ലോക്കറിൽ സൂക്ഷിക്കാൻ പറ്റുമെന്നും ഉത്തരവാദിത്വം സംബന്ധിച്ച കാര്യങ്ങളും ആദ്യം അറിയണം. ലോക്കറിലുള്ള വസ്തുകളുടെ സുരക്ഷിതത്വത്തിന് ലോക്കർ വാടകയ്ക്കെടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇതിൽ പ്രധാനമാണ് കൃത്യമായ ലോക്കർ വാടക അടയ്ക്കുക എന്നത്. ഇത് അടയ്ക്കാതിരിക്കുമ്പോൾ ബാങ്ക് ലോക്കർ തുറക്കുന്നടക്കമുള്ള പ്രശ്നങ്ങൾ നേരിടാം.

എന്തൊക്കെ ലോക്കറിൽ സൂക്ഷിക്കാം
എസ്ബിഐയുടെ പുതുക്കിയ ലോക്കർ കരാർ പ്രകാരം, ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനാണ് ലോക്കർ സൗകര്യം നൽകുക. പണമോ കറൻസിയോ സൂക്ഷിക്കാൻ അനുവദിക്കില്ല. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലോക്കർ കരാർ പ്രകാരം, രാസവസ്തുക്കൾ, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, നശിക്കുന്ന വസ്തുക്കൾ, മയക്കുമരുന്ന്, മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവ ലോക്കറുകളിൽ സൂക്ഷിക്കാൻ അനുവാദിക്കില്ല.
വായു കടക്കാത്ത സിപ്പ്-സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗുകൾ, പൗച്ചുകൾ എന്നിവയിൽ സുരക്ഷിതമായി പൊതിഞ്ഞ് ലോക്കറിൽ സൂക്ഷിക്കാം. പേപ്പർ, ഡോക്യുമെന്റുകൾ എന്നിവ ലാമിനേറ്റ് ചെയ്തും ലോക്കറിൽ സൂക്ഷിക്കാം. ആഭരണങ്ങൾ, ലോഹം അടിസ്ഥാനമാക്കിയുള്ള വസ്തുക്കൾ എന്നിവ ലോക്കറിനുള്ളിൽ ഉൾക്കൊള്ളുന്ന പ്ലാസ്റ്റിക്/മെറ്റൽ ബോക്സുകളിൽ സൂക്ഷിക്കാം.
നഷ്ടം സംഭവിച്ചാൽ
ബാങ്കിന്റെതായ പോരായ്മകൾ, അശ്രദ്ധ, ജീവനക്കാർ നടത്തിയ ഏതെങ്കിലും തട്ടിപ്പുകളുടെ ഭാഗമായി നഷ്ടം സംഭവിക്കുന്നതെങ്കിൽ ലോക്കറിലുള്ള വസ്തുവിന്റെ ഉത്തരവാദിത്വം ബാങ്കിനാണ്. വാർഷിക വാടകയുടെ നൂറിരട്ടിക്ക് തുല്യമാണ് ബാങ്കിന്റെ ബാധ്യത വരുന്നത്. ലോക്കർ ചാർജ് 2,000 രൂപ വർഷത്തിൽ അടയ്ക്കുന്നുണ്ടെങ്കിൽ 2 ലക്ഷം നഷ്ട പരിഹാരം ലഭിക്കും.
ലോക്കറിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല
ലോക്കർ സേവനം ലഭിക്കുന്നതിന് മുൻപ് ബാങ്കുമായി കരാറിലേർപ്പെടണം. ഉപഭോക്താവ് ലോക്കർ വാടകയ്ക്കെടുക്കുമ്പോൾ കൃത്യമായ വാടക അടയ്ക്കേണ്ടതുണ്ട്. ഇത് കൃത്യമായി പിന്തുടരാത്ത പക്ഷം ബാങ്ക് ലോക്കറിലേക്കുള്ള പ്രവേശനം തടയുകയും ബാങ്ക് ലോക്കർ തുറക്കുകയും ചെയ്യും. ലോക്കർ തുറക്കുമ്പോൾ ബാങ്ക് ആവശ്യപ്പെടുന്ന ഐഡന്റിറ്റിയുടെ തെളിവ് ഹാജരാക്കുന്നതിൽ ഉപഭോക്താവ് പരാജയപ്പെട്ടാലും ലോക്കറിലേക്കുള്ള പ്രവേശനം തടയും.
ബാങ്ക് ലോക്കർ തുറക്കുന്നത് എപ്പോൾ
ഉപഭോക്താവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോക്കര്‍ തുറക്കുന്നതിന് ബാങ്കിന് അവകാശമുണ്ട്. ലോക്കര്‍ കരാര്‍ റദ്ദാക്കുകയും ഉപഭോക്താവ് ലോക്കര്‍ ഒഴിവാക്കാത്ത സാഹചര്യത്തില്‍ നോട്ടീസ് നല്‍കിയ ശേഷം ബാങ്ക് ലോക്കര്‍ തുറയ്ക്കും. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ലോക്കര്‍ വാടക അടയ്ക്കാത്ത സാഹചര്യത്തിലും 7 വര്‍ഷം ലോക്കര്‍ ഉപയോഗിക്കാത്ത സാഹചര്യത്തിലും ഉപഭോക്താവിനെ കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോഴും ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കും.
ബാങ്ക് നോട്ടീസ് നൽകണം
ലോക്കർ തുറക്കുന്നതിന് ബാങ്കിന് അവകാശമുണ്ടെങ്കിലും ഇതിന് മുൻപ് ബാങ്ക് ഉപഭോക്താവിന് അറിയിപ്പ് നൽകണം. ഇമെയിൽ ഐഡി വഴിയോ മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് അല്ലെങ്കിൽ വാട്സ്ആപ്പ് സന്ദേശം വഴിയോ രജിസ്ട്രേഡ് തപാൽ വഴിയോ ലോക്കർ തുറക്കുന്നതിനുള്ള നടപടി വ്യക്തമാക്കുന്ന ബ്രേക്ക് ഓപ്പൺ നോട്ടീസ് ഉപഭോക്താവിനെ അറിയിക്കണം.
അതേസമയം നോട്ടസ് അയക്കുകയും ഇവ ഉപഭോക്കാവിനെ കണ്ടെത്താനാകെ തിരികെ എത്തുകയും ചെയ്താൽ ബാങ്ക് ലോക്കർ തുറക്കുന്നതിന് മുൻപ് പത്ര പരസ്യം നൽകണം. കുറഞ്ഞത് രണ്ട് പത്രങ്ങളിൽ 3 മാസത്തിൽ കുറയാത്ത കാലയളവിൽ പരസ്യം നൽകണം. അതിൽ ഒന്ന് ഇംഗ്ലീഷ് പത്രത്തിലായിരിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
