ജീവിതം സുരക്ഷിതമാക്കാൻ ഏതൊക്കെ ഇൻഷൂറൻസ് വേണം? എത്ര തുക നീക്കിവയ്ക്കണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിലെ സമ്പാദ്യ രീതികള്‍ പലര്‍ക്കും പലരീതിയിലായിരിക്കും. നഷ്ടസാധ്യത കൂടിയുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നവരും ആദായം കുറഞ്ഞ സര്‍ക്കാര്‍ പിന്തുണയുള്ള സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളെ തേടുന്നവരുമുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ പൊതുമായി ഉണ്ടാകേണ്ട നിക്ഷേപ മാര്‍ഗമാണ് ഇന്‍ഷൂറന്‍സ്. കോവിഡ് വന്നതിന് ശേഷമുണ്ടായി അനിശ്ചിതത്വങ്ങള്‍, ആരോഗ്യ പ്രതിസന്ധികള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ ഇന്‍ഷൂറന്‍സുകളുടെ ആവശ്യകത ഉയര്‍ത്തിയിട്ടുണ്ട്. ഭാവിയിലുണ്ടാകുന്ന നഷ്ട സാധ്യതകളെ പരിഹരിക്കാൻ പറ്റുന്നുവെന്നത് ഇൻഷൂറൻസുകൾ ജീവിതത്തെ ആയാസ രഹിതമാക്കുന്നു.

 

ഇൻഷൂർ

ജീവിതം സുരക്ഷിതമാക്കാൻ ഇൻഷൂർ ചെയ്യേണ്ടത് അത്യാവശ്യം തന്നെ എന്നാൽ ഇതിനായി വരുമാനം മുഴുവനായി ഇന്‍ഷൂറന്‍സില്‍ കൊണ്ടുപോയി നിക്ഷേപിക്കാനാവുമോ? ഒരിക്കലുമില്ല. ചെലവ് കൂടി വരുന്ന സമയത്ത് കൃത്യമായ പ്ലാനിം​ഗോടെ നീങ്ങേണ്ടത് അത്യാവശ്യമാണ്. വരുമാനത്തിന്റെ എത്ര ഭാഗം ഓരോ ഇന്‍ഷൂറന്‍സിനും മാറ്റി വെക്കണമെന്ന് ശമ്പളക്കാരായ നിക്ഷേപകര്‍ ചോദിക്കുന്ന ചോദ്യമാണ്. ഇതിനുള്ള ഉത്തരം ഇങ്ങനെയാണ്.

Also Read: കാർ വാങ്ങാനൊരുങ്ങുകയല്ലേ, കയ്യിലെ പണം ചുരുക്കി ചെലവാക്കാനുള്ള തന്ത്രങ്ങൾ

ലൈഫ് ഇന്‍ഷൂറന്‍സിനായി എത്ര തുക മാറ്റിവെയ്ക്കാം

ലൈഫ് ഇന്‍ഷൂറന്‍സിനായി എത്ര തുക മാറ്റിവെയ്ക്കാം

ജീവിതം സുരക്ഷിതമാക്കുന്നു എന്നത് ആശ്രിതരുടെ സുരക്ഷ് കൂടി ഉറപ്പു വരുത്തിയാണ്. അവരെ കൂടി പരിഗണിച്ചു വേണം നിക്ഷേപം. നിക്ഷേപകന്റെ മരണശേഷം വലിയൊരു തുക കുടുംബത്തിന് ലഭിക്കുന്ന ലൈഫ് ഇൻഷൂറൻസുകൾ അത്യാവശ്യമാണ്. വലിയ തുകയുടെ ലൈഫ് കവറാണ് പോളിസി ഓഫര്‍ ചെയ്യുന്നത്. എല്ലാവരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ കുടുംബത്തിന്റെ ദൈന്യംദിന ചെലവുകളെയും അടച്ചു തീര്‍ക്കാനുള്ള ബാധ്യതകളെയും അടിസ്ഥാനമാക്കി ടേം ഇന്‍ഷൂറന്‍സില്‍ നിക്ഷേപിക്കുന്നതാണ് ഗുണകരം. എന്നാല്‍ ചെറിയ തുകയ്ക്കുള്ള പോളിസി ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് ഉപകരിക്കില്ലെന്നത് കൂടി ഓര്‍മിയിലുണ്ടാവണം. വാര്‍ഷിക വരുമാനത്തിന്റെ 12 മുതല്‍ 15 ഇരട്ടി തുകയ്ക്ക് വരെ ലൈഫ് ഇന്‍ഷൂര്‍ ചെയ്യാം. പത്ത് ലക്ഷം വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് ഒരു കോടി മുതല്‍ 1.5 കോടി വരെ കവറേജുള്ള പോളിസി തിരഞ്ഞെടുക്കാം. മാസത്തില്‍ 1500-2000 രൂപ വരൊണ് അടവ് വരുന്നത്. ശമ്പളത്തിന്റെ 2.5 ശതമാനം മാത്രമാണ് ഈ തുക.

Also Read: രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ

ആരോഗ്യ ഇന്‍ഷൂറന്‍സിന് വേണം കരുതല്‍

ആരോഗ്യ ഇന്‍ഷൂറന്‍സിന് വേണം കരുതല്‍

ആരോഗ്യ ഇന്‍ഷൂറന്‍സിന് കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുന്ന കാലഘട്ടമാണിത്. കാരണം കോവിഡ് തീര്‍ത്ത പ്രതിസന്ധി തന്നെ. ഒരു മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് ആശുപത്രി വാസത്തിനും ശേഷവുമുള്ള ചെലവും ആംബുലന്‍സ്, ഐസിയു, റൂം വാടക അടക്കമുള്ള ചെലവുകളും കവര്‍ ചെയ്യുന്നുണ്ട്. ശമ്പളത്തിന്റെ 4 മുതൽ 5 ശതമാനം വരെ ഇത്തരത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സിനായി മാറ്റിവെക്കാം. മാസത്തില്‍ 1 ലക്ഷം സമ്പാദ്യമുള്ള ഒരാള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സിനായി മാറ്റിവെക്കേണ്ടത് 4000-5000 രൂപയാണ്. ഇതേസമയം ആരോഗ്യ ഇന്‍ഷൂറന്‍സ് എടുമ്പോള്‍ ചികിത്സാ ചെലവ് കൂടി പരിഗണിക്കണം. ഇന്ന് അഞ്ച് ലക്ഷം വരുന്ന ചികിത്സയ്ക്ക് 18-20 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പത് ലക്ഷം ചെലവ് വന്നേക്കാം. ഇക്കാര്യം പോളിസി ഉടമകള്‍ ശ്രദ്ധിക്കണം.

Also Read: വിപണിയില്‍ ചാഞ്ചാട്ടം; നേട്ടം കൈവിട്ട് നഷ്ടത്തില്‍ ക്ലോസിങ്; എഫ്എംസിജി ഓഹരികളില്‍ മുന്നേറ്റം

മറ്റ് ഇന്‍ഷൂറന്‍സുകളെയും പരിഗണിക്കാം

മറ്റ് ഇന്‍ഷൂറന്‍സുകളെയും പരിഗണിക്കാം

ലൈഫ് ഇന്‍ഷൂറന്‍സിനെയും ആരോഗ്യ ഇന്‍ഷൂറന്‍സിനും ഒപ്പം മറ്റ് ഇൻഷൂറൻസുകളും പരി​ഗണിക്കേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വീടിനും വാഹനങ്ങള്‍ക്കുമായുള്ള ജനറല്‍ ഇന്‍ഷൂറന്‍സുകള്‍. വരുമാനത്തിന്റെ ഒരു പങ്ക് ഇവയ്ക്കും മാറ്റിവെക്കേണ്ടതുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കാൻ ചുരുങ്ങിയത് തേഡ്- പാര്‍ട്ട് വാഹന ഇന്‍ഷൂറന്‍സ് രാജ്യത്ത് നിര്‍ബന്ധമാണ്. വാഹനത്തിന്റെ മാര്‍ക്കറ്റ് വില അനുസരിച്ചായിരിക്കും വാഹന ഇന്‍ഷൂറന്‍സ് വരുന്നത്. വർഷത്തിൽ 10,000 മുതൽ 20,000 രൂപ വരെ ഇതിനായി ചെലവാക്കാം. വീടിന്റെ ഇന്‍ഷൂറന്‍സ് തുക പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്. നിര്‍മാണ ചെലവ്, വീടിരിക്കുന്ന പ്രദേശം എന്നിവ അടിസ്ഥാനമാക്കിയാകും ഇന്‍ഷൂറന്‍സ് തീരുമാനിക്കുക.

Read more about: insurance health insurance
English summary

What percentage Of Income Should Be Invested In Life Insurance, Medical Insurance, Vehicle Insurance

What percentage Of Income Should Be Invested In Life Insurance, Medical Insurance, Vehicle Insurance
Story first published: Thursday, May 19, 2022, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X