എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന ഘട്ടത്തില്‍ എടിഎമ്മിന് പണം നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. സാങ്കേതിക വിഷയങ്ങള്‍ കാരണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുകയും എന്നാല്‍ എടിഎമ്മിന് പണം നല്‍കാന്‍ സാധിക്കാതെ വരുകയും ചെയ്യുമ്പോൾ വിഷമ സന്ധിയിലാകുന്നത് ഉപഭോക്താവാണ്. വലിയ തുകയുടെ ഇടപടാണെങ്കിൽ ആശങ്ക കൂടും. അതേസമയം, അക്കൗണ്ടില്‍ നിന്ന് പണം പോയാല്‍ തിരികെ ലഭിക്കും. എന്നാൽ റീഫണ്ടിന് എത്ര നാൾ കാത്തിരിക്കണമെന്നും വൈകിയാൽ എന്തെല്ലാം നടപടികളുണ്ടെന്നും നോക്കാം.
കാത്തിരിക്കണം 5 ദിവസം
എടിഎം പണമിടപാട് നടക്കാത്ത സാഹചര്യത്തില്‍ പണം ഡെബിറ്റായാല്‍ ഇടപാട് നടന്ന് 5 ദിവസത്തിനുള്ളില്‍ (T+5) ബാങ്ക് റീഫണ്ട് നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടം പറയുന്നത്. T+5 ദിവസത്തിനുള്ളിൽ പരാജയപ്പെട്ട ഇടപാടിലെ തുക തിരികെ ലഭിച്ചില്ലെങ്കിൽ ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടിവരും.
ഡെബിറ്റ് ചെയ്ത പണം റീഫണ്ട് നൽകുന്നതിന് വീഴ്ച വരുത്തിയാൽ പ്രതിദിനം 100 രൂപയാണ് നഷ്ടപരിഹാരം ലഭിക്കു. T+5 ദിവസം മുതൽ അക്കൗണ്ടിലേക്ക് പണം തിരികെ നിക്ഷേപിക്കുന്ന സമയം വരെയുള്ള കാലയളവിൽ നഷ്ടപരിഹാരം ലഭിക്കും.

ആദ്യം ചെയ്യേണ്ടത് എന്തെല്ലാം
ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കരുതലെന്ന നിലയിൽ അക്കൗണ്ടിൽ നിന്ന് തെറ്റായി ഡെബിറ്റ് ചെയ്ത തുക സംബന്ധിച്ച് ഇടപാടുകാരൻ ബാങ്കിനെ അറിയിക്കണം. ഇടപാട് നടത്തി പണം ലഭിക്കാത്ത വരുമ്പോൾ ബാങ്കിൽ റിപ്പോർട്ട് ചെയ്യാൻ എടിഎം മെഷീൻ നമ്പർ ആവശ്യമാണ്.
എടിഎമ്മിന്റെ മുൻവശത്ത് മെഷിൻ നമ്പർ പ്രദർശിപ്പിച്ചിരിക്കും. എടിഎം ഇടപാട് സ്ലിപ്പ് ലഭിച്ചതാണെങ്കിൽ ഇതും കരുതണം. ശേഷം സ്വന്തം ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയിക്കണം. ബാങ്ക് ശാഖയിലും വിവരം അറിയാക്കാം.
ഇടപാട് ബാങ്ക് അംഗീകരിച്ചില്ലെങ്കിൽ
എടിഎം ഇടപാടിൽ നിന്ന് പണം ലഭിക്കാത്ത സാഹചര്യം വന്നാൽ, പരാതി ഉയർത്തിയ ശേഷം പണം ലഭിച്ചിട്ടില്ലെന്ന് ബാങ്ക് അംഗീകരിക്കാതെ വരുമ്പോൾ ഉപഭോക്താവിന് അടുത്ത തലത്തിൽ പരാതി നൽകാൻ സാധിക്കും. നിശ്ചിത കാലയളവിനുള്ളിൽ തെറ്റായി ഡെബിറ്റ് ചെയ്ത തുക ബാങ്ക് തിരികെ നൽകുന്നില്ലെങ്കിൽ വ്യക്തിക്ക് ബാങ്കിന്റെ ഇന്റേണൽ ഓംബുഡ്‌സ്മാനെ സമീപിക്കാം.
എല്ലാ ബാങ്കുകൾക്കും ഇന്റേണൽ ഓംബുഡ്‌സ്മാൻ ഓഫീസും ഓഫീസറും ഉണ്ടാകും. ബാങ്കിനെതിരെ പരാതി നൽകാൻ ബാങ്കിന്റെ ഇന്റേണൽ ഓംബുഡ്‌സ്മാന്റെ നോഡൽ ഓഫീസറെ ബന്ധപ്പെടാം. ഇന്റേണൽ ഓംബുഡ്‌സ്മാന് വേണ്ടി നിയമിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റ്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, ഇന്റേണൽ ഓം വിലാസം എന്നിവ ബാങ്ക് വെബ്സൈറ്റിൽ ലഭിക്കും. ചില ബാങ്കുകൾ ഓൺലൈനായി പരാതി നൽകാൻ അവസരമൊരുക്കുന്നുണ്ട്.
അടുത്തത് ആർബിഐയുടെ ഓംബുഡ്‌സ്മാൻ ആണ്. ബാങ്ക് ഇന്റേണൽ ഓംബുഡ്‌സ്മാന്റെ ഇടപെടലിൽ തൃപ്തനല്ലെങ്കിൽ ആർബിഐ ഓംബുഡ്‌സ്മാൻ സംവിധാനത്തെ സമീപിക്കാം. ആർബിഐ ഓംബുഡ്‌സ്മാൻ സേവനങ്ങൾക്ക് പ്രത്യേക വെബ്‌സൈറ്റുണ്ട്. കൂടാതെ ഓഫ്ലൈനായി ആർബിഐ ഓംബുഡ്‌സ്മാൻ ഓഫീസർമാരെ സമീപിക്കാനും സാധിക്കും. ഏതെങ്കിലും ഓപ്ഷൻ ഉപയോഗിച്ച് വ്യക്തികൾക്ക് പരാതി ഫയൽ ചെയ്യാം.
ആർബിഐയിലും പരാതിയിൽ ശാശ്വതമായ പരിഹാരം ലഭിക്കുന്നില്ലെങ്കിൽ ഉപഭോക്തൃ കോടതിയെ സമീപിക്കാം. ഉപഭോക്താവിന് പണം ലഭിച്ചിട്ടില്ലെന്നും എന്നാൽ ബാങ്കിൽ നിന്ന് പണം ഡെബിറ്റായെന്നും തെളിയിക്കുന്ന രേഖകൾ ഈ ഘട്ടത്തിൽ ഹാജരാക്കേണ്ടി വരും.
ഇതോടൊപ്പം സംഭവം നടന്നയുടൻ ബാങ്കിൽ നൽകിയ പരാതിയുടെ പകർപ്പ്, റീഫണ്ട് സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ കത്തിടപാടുകൾ, പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതായി കാണിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, പണം ഡെബിറ്റായതിന്റെ എസ്എംഎസ്/ ഇമെയിൽ സന്ദേശങ്ങൾ, മറ്റെന്തിലും തെളിലുകൾ എന്നിവ ഹാജരാക്കണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications