റിസ്‌ക് കുറഞ്ഞ ജനപ്രീയമായൊരു നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). റിട്ടേണിന്റെ കാര്യത്തിലും നികുതി ഇളവുകളുടെ കാര്യത്തിലും നിക്ഷേപകര്‍ക്ക് നിരവധി നേട്ടം പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലൂടെ ലഭിക്കും.
കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സേവിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി നടത്തുന്ന നിക്ഷേപമായതിനാല്‍ പിപിഎഫിന് പൂര്‍ണമായ സുരക്ഷിതത്വുമുണ്ട്. ഇതിനാൽ തന്നെ കൂടുതൽ പേർ ഈ ലഘു സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കുന്നുണ്ട്. ദീർഘകാല നിക്ഷേപത്തിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കാൻ കാലാവധിയെത്തുമ്പോൾ ചില വഴികളുണ്ട്. ഇവ വിശദമായി നോക്കാം.
നിക്ഷേപത്തിന്റെ പ്രത്യേകതകൾ
പ്രായ പരിധിയില്ലാതെ ആർക്കും പിപിഎഫ് അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസിലോ ദേശസാത്കൃത ബാങ്കുകളിൽ നിന്നോ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് എടുക്കാം. പിപിഎഫിൽ നിക്ഷേപ പലിശ നിരക്ക് കാലാവധിയോളം സ്ഥിരമായിരിക്കില്ല. 10 വര്‍ഷ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡിന് അടിസ്ഥാനപ്പെടുത്തി ത്രൈമാസത്തില്‍ പലിശ നിരക്ക് പുനഃപരിശോധിക്കും. ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.1 ശതമാനം പലിശ ലഭിക്കും.

1.50 ലക്ഷം രൂപയാണ് പിപിഎഫിലേക്ക് സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാൻ സാധിക്കുക. കുറഞ്ഞത് വർഷത്തിൽ 500 രൂപയെങ്കിലും നിക്ഷേപിക്കണം. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. പലിശ വരുമാനത്തിനും കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല. അക്കൗണ്ട് ആരംഭിച്ച ദിവസം തൊട്ട് 15 വര്‍ഷതേത്ക്ക് നിക്ഷേപത്തിന്റെ കാലാവധി. 2023 ല്‍ ആരംഭിച്ച പദ്ധതി 2038ലാണ് കാലാവധിയെത്തുക.
കാലാവധിയെത്തിയാൽ
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം കാലാവധിയെത്തുകയാണെങ്കിൽ 3 കാര്യങ്ങലാണ് ചെയ്യാൻ സാധിക്കുക. നിക്ഷേപം പിൻവലിക്കുകയാണ് ഒന്നാമത്തേത്ത്. അധിക വരുമാനം വേണ്ടവർക്ക് കാലാവധി നീട്ടി വാങ്ങാൻ സാധിക്കും. 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായാണ് നിക്ഷേപ കാലാവധി ഉയര്‍ത്തുക.
പരമാവധി 3 തവണയാണ് 5 വർഷ ബ്ലോക്കുകളായി കാലാവവധി നീട്ടാൻ സാധിക്കുക. കാലാവധിയില്‍ പണം പിന്‍വച്ചില്ലെങ്കിലും പിപിഎഫ് അക്കൗണ്ട് കാലാവധി 5 വർഷത്തേക്ക് നീട്ടിയതായി കണക്കാക്കും. അക്കൗണ്ടിലുള്ള പണത്തിന് അതാത് വർഷത്തെ പലിശ തുടര്‍ന്നും ലഭിക്കും.

അക്കൗണ്ട് അവസാനിപ്പിക്കാം
നിക്ഷേപം നീട്ടാൻ താൽപര്യമില്ലാത്തവർക്ക് 15-ാം വർഷത്തിൽ നിക്ഷേപം അവസാനിപ്പിക്കാം. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ല. പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്ന തീയതി കണക്കാക്കിയല്ല 15 വര്‍ഷ കാലാവധി കണക്കാക്കുന്നത്. 2019-ലെ നിയമപ്രകാരം പിപിഎഫിലെ ആദ്യ അടവ് തുടങ്ങുന്ന സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായതിന് ശേഷമുള്ള 15 വര്‍ഷമാണ് കാലാവധിയായി കണക്കാക്കുക.
നിക്ഷേപമില്ലാതെ അക്കൗണ്ട് നിലനിർത്താം
പിപിഎഫ് അക്കൗണ്ട് കാലാവധിയെത്തുമ്പോൾ പുതിയ നിക്ഷേപമില്ലാതെ അക്കൗണ്ട് നിലനിര്‍ത്താൻ സാധിക്കും. പദ്ധതിക്ക് സർക്കാർ പ്രഖ്യാപിക്കുന്ന പലിശ തുടർന്നും ലഭിക്കും. കോമ്പൗണ്ടിംഗ് ഗുണം ലഭിക്കുന്നതിനാൽ കാലാവധി ഉയർത്തുന്നത് അധിക ലാഭം നേടാൻ സാധിക്കും.
പിപിഎഫ് അക്കൗണ്ടുടമ കാലാവധി എത്തിയിട്ടും നിക്ഷേപം പിൻവലിച്ചില്ലെങ്കിലും അക്കൗണ്ട് ഈ രീതിയിലേക്ക് മാറും. സംഭാവനയില്ലാതെ അക്കൗണ്ട് തുടർന്നാൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ മാത്രമേ പിൻവലിക്കാൻ അനുവാദമുള്ളൂ. ഒരു വർഷം പുതിയ സംഭാവനകൾ അക്കൗണ്ടിലുണ്ടായില്ലെങ്കിൽ പിന്നീട് സംഭാവന നൽകാൻ സാധിക്കില്ല.
നിക്ഷേപത്തോടെ അക്കൗണ്ട് തുടരാം
15 വർഷം പൂർത്തിയായ പിപിഎഫ് അക്കൗണ്ടിൽ 5 വർഷ ബ്ലോക്കുകളായി കാലാവധി ഉയർത്തി നിക്ഷേപം തുടരാം. ഇതിനായി കാലാവധി പൂർത്തിയായാൽ, 16 വർഷം പൂർത്തിയാകുന്നതിന് മുൻപ് ബാങ്കിൽ ഫോംH സമർപ്പിക്കേണ്ടതുണ്ട്. നിക്ഷേപം തുടരുന്നൊരാൾക്ക്, നിക്ഷേപ കാലയളവിൽ പിപിഎഫ് നിക്ഷേപത്തിൽ നിന്ന് 60 ശതമാനം തുക മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇത് ഒറ്റത്തവണയായോ വര്‍ഷാവര്‍ഷമുള്ള തവണകളായോ പിന്‍വലിക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
