കഴിഞ്ഞ ദിവസമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെ പലിശ നിരക്ക് ഉയര്‍ത്തിയത്. നേരത്തെ 6.70 ശതമാനത്തില്‍ നിന്നും 6.95 ശതമാനമാക്കിയാണ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെ പലിശ നിരക്ക് ഉയര്‍ത്തിയത്. നേരത്തെ 6.70 ശതമാനത്തില്‍ നിന്നും 6.95 ശതമാനമാക്കിയാണ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

പുതിയ ഭവന വായ്പാ നിരക്കായ 6.95 ശതമാനം 2021 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 2021 ഏപ്രില്‍ 1 മുതല്‍ ഭവന വായ്പ അനുവദിക്കുമ്പോള്‍ 0.40 ശതമാനവും നികുതിയും പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു.
പുതിയ പലിശ നിരക്ക് നടപ്പിലാകുമ്പോള്‍ ഇനി മുതല്‍ എത്ര രൂപ പ്രതിമാസ ഇഎംഐയില്‍ അധികമായി ആവശ്യം വരും എന്ന് ആലോചിക്കാത്തവരുണ്ടാകില്ല. ഒരാള്‍ 15 വര്‍ഷ സമയപരിധിയില്‍ 50 ലക്ഷം രൂപ ഭവന വായ്പയായി എടുത്തു എന്ന് കരുതുക. കഴിഞ്ഞ മാസം വരെ അതിന്മേലുള്ള പലിശ നിരക്ക് 6.70 ശതമാനമായിരുന്നു. അപ്പോള്‍ അടയ്ക്കുന്ന ഇഎംഐ തുക 44,107 രൂപയാണ്. വായ്പാ കാലയളവ് അവസാനിക്കുമ്പോഴേക്കും വായ്പ എടുത്ത വ്യക്തി പലിശ ഇനത്തില്‍ അടയ്ക്കേണ്ടത് 29,39,257 രൂപയാണ്. മുതലും പലിശയും ഇനത്തില്‍ ആകെ അടയ്ക്കേണ്ടുന്ന തുക 79,39,257 രൂപയുമാകും.
ഇപ്പോള്‍ ഭവനവായ്പയുടെ പലിശ നിരക്ക് പ്രതിവര്‍ഷം 6.95 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 15 വര്‍ഷത്തേക്കുള്ള 50 ലക്ഷം രൂപയുടെ ഭവന വായപയ്ക്ക് ഇപ്പോള്‍ പ്രതിമാസ ഇഎംഐയായി 44,802 രൂപ അടയ്ക്കേണം. ആകെ പലിശയായി 30,64,317 രൂപയും മുതലും പലിശയും ചേര്‍ത്ത് കാലാവധി തീരുമ്പോഴേക്കും 80,64,317 രൂപയും അടയ്ക്കേണ്ടി വരും.
ഇതിന് പുറമേ വായ്പ വാങ്ങിയ വ്യക്തി 50 ലക്ഷത്തിന്റെ 0.40 ശതമാനമായ 20,000 രൂപ പ്രൊസസിംഗ് ചാര്‍ജായും വായപ അനുവദിച്ചു കിട്ടുമ്പോള്‍ അടയ്ക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
