ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു വരുന്ന കാലത്ത് പലരും ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള അപേക്ഷകൾക്ക് പിന്നിലാണ്. ക്യാഷ്ബാക്കുകളും കിഴിവുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുന്നത് ക്രെഡിറ്റ് കാർഡുകൾ വ്യാപകമാകുന്ന ശീലമുണ്ട്. റിവാർഡും ക്രെഡിറ്റ് ലിമിറ്റും നോക്കി മാത്രം ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലെ പാളിച്ചകളെ പറ്റി പലപ്പോഴും വലിയ ധാരണ ഉണ്ടാകാറില്ല.
ക്രെഡിറ്റ് കാർഡുകൾ അപ്ഡേറ്റ് ചെയ്യുന്ന ഘട്ടത്തിൽ പഴയ കാർഡുകൾ പലരും ഉപയോഗിക്കാതെയിടുന്ന ശീലമുണ്ട്. ഒരു ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കാതെ കിടന്നാൽ എന്ത് സംഭവിക്കും എന്നത് പല കാർഡ് ഉടമകളും ചിന്തിക്കാത്ത കാര്യമാണ്. ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡിന് എന്ത് സംഭവിക്കുമെന്ന് നോക്കാം.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരുന്നാൽ
ക്രെഡിറ്റ് കാർഡുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാതിരിക്കുമ്പോൾ ക്രെഡിറ്റ് കാർഡുകൾ നിഷ്‌ക്രിയമായി കണക്കാക്കും. സാധാരണയായി ഒരു നിശ്ചിത കാലയളവ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്താതിരിക്കുമ്പോഴാണ് കാർഡ് നിഷ്ക്രിയമായി കണക്കാക്കുന്നത്. ഈ കാലയളവ് ഓരോ ക്രെഡിറ്റ് കാർഡ് കമ്പനി അനുസരിച്ചും വ്യത്യാസപ്പെടും. ചില കമ്പനികൾ ആറ് മാസം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ഘട്ടത്തിൽ ക്രെഡിറ്റ് കാർഡുകൾ നിഷ്ക്രിയമാകും. അതേസമയം 1 വർഷം ഉപയോഗിക്കാത്ത ഘട്ടത്തിലാണ് ചില കമ്പനികൾ ക്രെഡിറ്റ് കാർഡ് നിഷ്ക്രിയമായി കണക്കാക്കും.

പുതിയ കാർഡുകൾ
പുതിയ ക്രെഡിറ്റ് കാർഡുകളാണെങ്കിൽ ഉപയോഗിക്കാത്ത സാഹചര്യത്തിൽ ക്രെഡിറ്റ് കാർഡുകൾ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് മാർഗ നിർദ്ദേശങ്ങളുണ്ട്. ക്രെഡിറ്റ് കാർഡ് അനുവദിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ കാർഡ് ഉടമ പുതിയ ക്രെഡിറ്റ് കാർഡ് ആക്ടീവാക്കിയില്ലെങ്കിൽ ഒടിപി വഴി ക്രെഡിറ്റ് കാർഡ് ആക്ടീവേഷന് അനുവദിക്കും. ഇതിന് 7 ദിവസത്തിന് ശേഷം കാർഡ് ആക്ടീവ് ചെയ്തില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കും.
ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യല്ലേ
ദീർഘകാലത്തേക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ സാധാരണയായി ഇവ ക്ലോസ് ചെയ്യാം എന്നതാകും കാർഡ് ഉടമകളുടെ തീരുമാനം. ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നതിനാൽ ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകൾ സജീവമാക്കി നിലനിർത്തുന്നതാണ് അനുയോജ്യം.
ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയിലും ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോയെയും ബാധിക്കും. അതിനാൽ ക്രെഡിറ്റ് കാർഡുകൾ നിഷ്ക്രിയമായി തുടരുന്നത് ഒഴിവാക്കാൻ മൊബൈൽ റീചാർജുകൾ, ബില്ലുകൾ അടയ്ക്കൽ, മറ്റ് ചെറിയ ചെലവുകൾ എന്നിവയ്ക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നത് എങ്ങനെ
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ രണ്ട് തരത്തിലാണ് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നത്. ആദ്യം ഒരു ക്രെഡിറ്റ് കാർഡ് റദ്ദാക്കുമ്പോൾ ക്രെഡിറ്റ് ഉപയോഗ അനുപാതം കുറയുന്നു. ക്രെഡിറ്റ് കാർഡ് ബാലൻസിനെ മൊത്തം ക്രെഡിറ്റ് പരിധി കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാണ് ഈ അനുപാതം കണക്കാക്കുന്നത്.
അതിനാൽ ഉയർന്ന ക്രെഡിറ്റ് അനുപാതം ക്രെഡിറ്റ് സ്കോർ കുറയ്ക്കും. രണ്ടാമതായി, ക്രെഡിറ്റ് കാർഡ് റദ്ദാക്കുന്നത് ക്രെഡിറ്റ് റിപ്പോർട്ടിലെ അക്കൗണ്ടുകളുടെ ശരാശരി പ്രായം കുറയ്ക്കുന്നതിലേക്ക് നയിക്കും. ഇതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
ക്രെഡിറ്റ് കാർഡ് എപ്പോൾ ക്ലോസ് ചെയ്യാം
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് യഥാർഥ കാരണം ആദ്യം കണ്ടെത്തേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡ് വലിയ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെങ്കിലോ കാർഡിന്റെ വാർഷിക ഫീസും മറ്റ് ചാർജുകളും വളരെ ഉയർന്നതാണെങ്കിലോ ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യുന്നത് പരിഗണിക്കണം. ആവശ്യത്തിൽ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ജോയിന്റ് അക്കൗണ്ട് ഒഴിവാക്കാൻ ആഗ്രഹിക്കുമ്പോഴോ ക്രെഡിറ്റ് കാർഡ് ഒഴിവാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications