ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ കയ്യിലുള്ളവരുടെ പൊതുശീലമാണ് ഒരു അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക എന്നത്. അക്കൗണ്ട് നിലനിര്‍ത്തണമെങ്കില്‍ മിനിമം ബാലന്‍സ്, മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടെ ചെലവുള്ള പണിയാണ്. ലോക ബാങ്കിന്റെ 2021ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ മൂന്നിലൊരാള്‍ക്ക് നിഷ്ക്രിയ അക്കൗണ്ടുകളുണ്ട്. ഇത്തരത്തിൽ സ്വന്തം പേരിലെടുത്ത അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ എന്താണ് നടപടിയെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇത്തരം അക്കൗണ്ടുകൾ നിശ്ചിത സമയം കഴിഞ്ഞാൽ നിഷ്ക്രിയ അക്കൗണ്ടുകളാക്കി മാറ്റുന്നതാണ് രീതി. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
അക്കൗണ്ട് നിഷ്ക്രിയമാകുന്നത് എങ്ങനെ
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉപയോഗത്തിലില്ലാത്ത സേവിംഗ്സ് അക്കൗണ്ടുകളെയാണ് ഡോര്‍മന്റ് അക്കൗണ്ട് (നിഷ്ക്രിയ അക്കൗണ്ട്) എന്ന് വിളിക്കുന്നത്. രണ്ട് വര്‍ഷമായി ബാങ്ക് അക്കൗണ്ട് ഉപയോഗത്തിലില്ലാതിരുന്നാല് അക്കൗണ്ട് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് അര്‍ഥം. ഡെബിറ്റ് , ക്രെഡിറ്റ് ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാത്ത സാഹചര്യത്തിലാണ് അക്കൗണ്ട് നിഷ്ക്രിയാ അവസ്ഥയിലേക്ക് പോകുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ദീര്‍ഘകാലമായി ഉപയോഗത്തില്‍ ഇല്ലാത്ത അക്കൗണ്ടുകളെ പറ്റി വര്‍ഷത്തില്‍ പരിശോധന നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്.
ബാങ്ക് നടപടികൾ
ഒരു വര്‍ഷത്തിലധികം ഉപയോഗിക്കാത്ത സേവിംഗ്സ് അക്കൗണ്ടുകൾ കണ്ടെത്തി ഇവ ഉപയോഗിക്കാത്തതിന്റെ കാരണം ഉപഭോക്താവില്‍ നിന്ന് ബാങ്ക് തേടണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. ഫോണ്‍, ഇ-മെയില്‍, കത്ത് വഴി ബാങ്ക് വിവരങ്ങള്‍ തേടും. താമസം മാറിയതിനാല്‍ പുതിയ അക്കൗണ്ട് ആരംഭിച്ചവരാണെങ്കില്‍ ബാങ്ക് പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നിഷ്ക്രിയമായ അക്കൗണ്ടിലെ തുക അങ്ങോട്ട് മാറ്റും.
ഉപഭോക്താവിന്റെ വിശദീകരണം സ്വീകരിച്ച് അക്കൗണ്ട് തുടരാൻ അവസരം നൽകും. ഈ സമയത്ത് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ 1 വർഷത്തിന് ശേഷം നിഷ്ക്രിയ അക്കൗണ്ടുകളാക്കും.
ഒഴിവാക്കാൻ
അക്കൗണ്ട് നിഷ്ക്രിയ അവസ്ഥയിലേക്ക് മാറുന്നത് ഒഴിവാക്കാൻ അക്കൗണ്ടിൽ ഇടപാടുകൾ നടത്തുകയാണ് പോം വഴി. ചെക്ക് വഴിയുള്ള ഇടപാട്, നിക്ഷേപം, എടിഎം ഇടപാടുകൾ, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നി നടത്താം. ഇതോടൊപ്പം സ്ഥിര നിക്ഷേപത്തിലെ പലിശ സേവിംഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാൻ ബാങ്കിൽ അവസരം നൽകിയവരാണെങ്കിൽ അക്കൗണ്ട് നിഷ്ക്രിയമാകില്ല. അക്കൗണ്ട് നിഷ്ക്രിയമായാൽ അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ സാധിക്കില്ല.
എടിഎം വഴിയുള്ള ഇടപാട്, ബ്രാഞ്ച് ഇടപാട്, ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം കാർഡ് പുതുക്കൽ എന്നിവ സാധിക്കില്ല. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ നിഷ്ക്രിയമായാലും അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കും.
എങ്ങനെ തിരിച്ചെടുക്കാം
നിഷ്ക്രിയ അക്കൗണ്ട് പൂര്‍വ സ്ഥിതിയിലാക്കാന്‍ ലളിതമായ നടപടികളാണ് ഉള്ളത്. ഇതിനായി ബാങ്ക് ശാഖകള്‍ സന്ദര്‍ശിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കണം. ഇതിലൂടെ തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തില്‍ ബാങ്ക് അക്കൗണ്ട് ലഭ്യമാകും.
എന്നാല്‍ ഉപഭോക്താവിന്റെ റിസ്ക് കാറ്റഹറി അനുസരിച്ച് അക്കൗണ്ട് തിരിച്ചെടുക്കാനുള്ള സമയത്തില്‍ വ്യത്യാസം വരാം. ഈ ഇടാപാട് പൂര്‍ണമായും സൗജന്യമാണ്. ഉപഭോക്താവിൽ നിന്ന്. കെവൈസി രേഖകള്‍ ലഭിച്ചതിന് ശേഷം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബാങ്ക് അനുവദിക്കും. ഇല്ലാത്ത പക്ഷം മറ്റു രേഖകൾ ആവശ്യപ്പെടാം.
നിഷ്ക്രിയമാകുന്നതിന് പകരം അക്കൗണ്ട് അവസാനിപ്പിക്കാം
അധിക ബാങ്ക് അക്കൗണ്ടുകൾ നിഷ്ക്രിയമാകുന്നതിന് പകരം അവസാനിപ്പിക്കാവുന്നതാണ് ഉചിതം. ഓട്ടോ ഡെബിറ്റ് സംവിധാനം ഏര്‍പ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ എളുപ്പമാണ്. ബാങ്ക് വെബ്സൈറ്റില്‍ നിന്ന് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതിയാകും. ഇഎംഐ, എസ്ഐപി, ബില്‍ പേയ്മെന്റ് തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും അപേക്ഷയില്‍ നല്‍കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications