നിങ്ങളൊരു പുതിയ കാര്‍ വാങ്ങാന്‍ ആലോചിക്കുകയാണെങ്കില്‍ നിങ്ങളുടെ ഡീലറുമായി ബിസിനസ് ബന്ധമുളള ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക സഹായത്തിനായി ചെല്ലാതിരിക്കുകയാണ് അഭികാമ്യം.
നിങ്ങളൊരു പുതിയ കാര്‍ വാങ്ങാന്‍ ആലോചിക്കുകയാണെങ്കില്‍ നിങ്ങളുടെ ഡീലറുമായി ബിസിനസ് ബന്ധമുളള ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക സഹായത്തിനായി ചെല്ലാതിരിക്കുകയാണ് അഭികാമ്യം. ഡീലറുടെ ഷോറൂമില്‍ ഇരിക്കുന്ന പ്രസ്തുത ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരന്ഡ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും മറ്റ് സേവനങ്ങളും മറ്റ് ബാങ്കുകളുടേതുമായി താരതമ്യം ചെയ്തതിന് ശേഷം മാത്രം വായ്പ എടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുക.

പൊതുവേ സ്വകാര്യ ബാങ്കുകളേക്കാള്‍ പൊതുമേഖലാ ബാങ്കുകളില്‍ കുറച്ച് ഇളവ് ലഭിക്കും. എന്നാല്‍ അവരുടെ നിലവിലുള്ള നിക്ഷേപകര്‍ക്ക് വായ്പ നല്‍കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യും.
വായ്പാ പ്രക്രിയകള്‍ക്കായി ഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന ചാര്‍ജാണ് നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഓരോ സ്ഥാപനത്തിനും പ്രക്രിയ ചാര്‍ജ് ഈടാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. ചിലര്‍ വായ്പ തുകയുടെ നിശ്ചിത ശതമാനമാണ് ചാര്‍ജായി ഈടാക്കുക. പ്രക്രിയ ചാര്‍ജ് വായ്പാ തുകയെ അടിസ്ഥാനമാക്കിയാണ്.
അപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രക്രിയ ചാര്‍ജില്‍ ചില സ്ഥാപനങ്ങള്‍ ഇളവ് നല്‍കാറുണ്ട്.
7 വര്‍ഷമാണ് സാധാരണ ഗതിയില്‍ ഒരു കാര്‍ വായ്പയുടെ സമയ പരിധി.
ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി ചില ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന തിരിച്ചടവ് കാലാവധിയും മികച്ച പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നല്കുന്ന കിഴിവ് 0.20 ശതമാനമാണ്. 8 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
7 മുതല്‍ 10.25 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് ഈടാക്കുന്നത്. 7.15 മുതല്‍ 7.50 വരെയാണ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക്. 7.30 മുതല്‍ 9.90 ശതമാനമാണ് കാനറ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. ബാങ്ക് ഓഫ് ബറോഡ 7.45 മുതല്‍ 8.55 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.50 മുതല്‍ 11.20 വരെ പലിശ നിരക്ക് ഈടാക്കുന്നു. 7.90 മുതല്‍ 9.85 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. ഫെഡറല്‍ ബാങ്കിന്റേത് 8.50 ശതമാനമാണ്. ആക്സിസ് ബാങ്ക് 8.70 മുതല്‍ 10.95 ശതമാനം വരെ പലിശ ഈടാക്കുന്നു. 7.50 മുതല്‍ 8.10 ശതമാനം വരെയാണ് ഐഡിബിഐ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications