വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിലേക്കും അതിന്റെ വളര്‍ച്ചയും ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. നിക്ഷേപത്തില്‍ തന്നെ പണം ഇരട്ടിയാകുന്ന നിക്ഷേപങ്ങളുണ്ടെങ്കില്‍ അതിലേക്കാണ് പലര്‍ക്കും താല്പര്യം. നിക്ഷേപത്തില്‍ നിന്ന് പണം ഇരട്ടിപ്പിക്കാന്‍ പല വഴികളുണ്ട്. ഇവിടെ ബാധകമാകുന്ന ഘടകങ്ങള്‍ റിസ്കും സമയവുമാണ്. കാസിനോ വഴിയോ ഓപ്ഷന് ട്രേഡിംഗ് വഴിയോ നിമിഷങ്ങള്‍ കൊണ്ട് കയ്യിലെ പണം ഇരട്ടിയാക്കാം. എന്നാല്‍ ഇതിലുള്ള നഷ്ട സാധ്യത കയ്യിലെ പണം മുഴുവനും നഷ്ടപ്പെടുന്നത്രത്തോളമാണ്.
പണം ഇരട്ടിയാക്കുന്നതിന് സമയവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളും ആവശ്യമാണ്. ഇതിനാല്‍ സമയെടുത്ത് നിക്ഷേപിക്കുകയാണ് വേണ്ടത്. വിപണി സാഹചര്യങ്ങള്‍, പണപ്പെരുപ്പം, സാമ്പത്തിക പരിഷ്കാരങ്ങള്‍, ഡിമാന്റ്, സപ്ലൈ തുടങ്ങിയ ഘടകങ്ങള്‍ക്ക് വിധേയമാതിനാല് നിക്ഷേപത്തിന്റെ ആദായം ഓരോന്നിലും വ്യത്യാസപ്പെട്ടിരിക്കും. ഇതിനാല്‍ പണം ഇരട്ടിയാകാന്‍ മാജിക്കുകള്‍ സംഭവിക്കില്ല. ഇതിന് സഹായിക്കുന്ന നിക്ഷേപങ്ങള്‍ പരിശോധിക്കാം.
മ്യൂച്വല്‍ ഫണ്ട്
ഇന്ന് സജീവമായി കൊണ്ടിരിക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപകരുടെ പണം പ്രൊഫഷണലുകളായ ഫണ്ട് മാനേജര്‍മാര്‍ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിച്ചാണ് മ്യൂച്വല്‍ ഫണ്ടില്‍ ആദായം ലഭിക്കുന്നത്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്്സ് സ്കീം, ഡെബ്റ്റ് ഫണ്ട്, ഇക്വിറ്റി ഫണ്ട്, ബാലന്‍സ്ഡ് ഫണ്ട് തുടങ്ങി വിവിധ തരം മ്യൂച്വല്‍ ഫണ്ട് സ്കീമുകലിവുണ്ട്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ന്ന ആദായം നല്കുന്നു.
ഇക്വിറ്റി നിക്ഷേപത്തിലെ റിസ്ക് ഇവിടെയും ബാധകമാണ്. മ്യൂച്വല്‍ ഫണ്ടുകളിലെ ആദായം പൊതുവൈ നിക്ഷേപ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കിയാണ്. ദീര്‍ഘകാലം നിക്ഷേപിക്കുന്നത് നല്ല ആദായം നല്‍കും. ഇക്വിറ്റി ഫണ്ടുകളുടെ പ്രവര്‍ത്തനം അടിസ്ഥാനമാക്കി 3-5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാകും. കുറഞ്ഞ റിസ്കെടുക്കുന്നവര് ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേിച്ചാല്‍ 10 വര്‍ഷത്തോളമെടുത്താണ് നിക്ഷേപം ഇരട്ടിയാവുക.
ഓഹരി വിപണി നിക്ഷേപം
നേരിട്ട് കമ്പനികളുടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഓഹരി വിപണി നിക്ഷേപത്തിലൂടെ സാധിക്കും. ഉയര്‍ന്ന ആദായം തന്നെയാണ് ഓഹരി വിപണി നിക്ഷേപത്തിന്റെ ആകര്‍ഷണീയത. വര്‍ഷത്തില്‍ 10 ശതമാനത്തിന്റെ ശരാശരി ആദായം പ്രകീക്ഷിക്കാം. ലാഭകരമായ, പേരെടുത്ത കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് പണം ഇരട്ടിയാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
റിയല്‍ എസ്റ്റേറ്റ്
പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വലിയ തുക ആവശ്യമായതിനാല്‍ പലര്‍ക്കും സ്വീകാര്യമായ മാര്‍ഗമല്ല. 6-7 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാമെന്നതും വാടക രൂപത്തില്‍ സ്ഥിര വരുമാനം സൃഷ്ടിക്കാമെന്നതുമാണ് ഇതിന്റെ ഗുണം.
സ്ഥിര നിക്ഷേപം
മറ്റൊരു പരമ്പരാഗത മാര്‍ഗമാണ് സ്ഥിര നിക്ഷേപം. നിക്ഷേപങ്ങളില്‍ സുരക്ഷിത മാര്‍ഗമാണിത്. നിശ്ചിത കാലത്തേക്ക് സ്ഥിരമായൊരു പലിശ നിരക്ക് ലഭിക്കും. പലിശയ്ക്ക് അനുസരിച്ചാണ് നിക്ഷേപം ഇരട്ടിയാകാന്‍ എത്ര കാലമെടുക്കുമെന്ന് കണക്കാക്കുന്നത്.
നിക്ഷേപം ഇരട്ടിയാകാൻ എത്ര കാലമെടുക്കും
നിലവിൽ നിക്ഷേപിച്ച തുക ഇരട്ടിയാകാൻ എത്രകാലമെടുക്കും എന്നറിയാൻ ഒരു വഴിയുണ്ട്. റൂള്‍ ഓഫ് 72 പ്രകാരം കണക്കാക്കിയാൽ ഇരട്ടിയാകാന്‍ എത്ര കാലമെടുക്കുമെന്നാണ് അറിയാനാകും. ഇതിനായി 72 നെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് കൊണ്ട് ഹരിക്കണം.
ഉദാഹരണമായി 5 ശതമാനം പലിശ ലഭിക്കുന്ന ബാങ്കിൽ 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടയാൾക്ക് ഇരട്ടിയാകാൻ 14.4 വര്‍ഷം കാത്തിരിക്കണം. 72/5 എന്ന ഫോര്‍മുല ഉപയോഗിച്ചാല്‍ 14.4 എന്ന ഉത്തരം ലഭിക്കും. 9 ശതമാനം പലിശ ലഭിക്കുമെങ്കില്‍ 8 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കണമെങ്കില്‍ 24 ശതമാനം ആദായം നല്കുന്ന ഇടത്ത് നിക്ഷേപിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
