2022 മേയ് മുതല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ രാജ്യത്തെ ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബറില്‍ നടന്ന റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ 35 അടിസ്ഥാന നിരക്കുയര്‍ത്തിയതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. മേയ് മുതലുള്ള തുടര്‍ച്ചയായ 5 തവണകളിലായി 225 അടിസ്ഥാന നിരക്കാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. ഇതിന്റെ നേട്ടം സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് വര്‍ധനവിലൂടെയാണ് നിക്ഷേപകരിലേക്ക് എത്തുന്നത്.
ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഏറ്റവും മികച്ച നിലയിലേക്ക് എത്തിയത്. തൊട്ടടുത്ത വർഷത്തിൽ ആവശ്യമുള്ള തുക സൂക്ഷിക്കാൻ പറ്റിയ മാർഗം ഇന്നത്തെ കാലത്ത് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളാണ്. ഹ്രസ്വകാലത്തേക്ക്. 6 മാസം മുതല്‍ 1 വര്‍ഷം വരെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും എത്ര ശതമാനം പലിശ നിരക്ക് നൽകുന്നു എന്ന് നോക്കാം.
എസ്ബിഐ
180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്ന പലിശ നിരക്ക് 5.25 ശതമാനം മുതല്‍ 5.5 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 5.75 ശതമാനം മുതല്‍ 6 ശതമാനം വരെ പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. 6 മാസം മുതല്‍ 1 വര്‍ഷത്തേക്ക് എച്ച്ഡിഎഫ്സി ബാങ്ക് നല്കുന്ന പലിശ 5.25 ശതമാനം മുതല്‍ 5.5 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 5.75 ശതമാനം മുതല്‍ 6 ശതമാനം വരെ പലിശ ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാഭ്ക് 6 മാസം മുതല്‍ 1 വര്‍ഷത്തേക്ക് 5.5ശതമാനം മുതല്‍ 6 ശതമാനം വരെ പലിശയാണ് പൊതു വിഭാഗത്തിനായി നല്‍കുന്നത്. ഇതേ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 6 ശതമാനം മുതല്‍ 6.8 ശതമാനം വരെ പലിശ ലഭിക്കും. 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണിന് 6.3 ശതമാനം മുതല്‍ 7.1 ശതമാനം വരെ 1 വര്‍ഷത്തേക്ക് ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കില്‍ 6 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ 5.25 ശതമനം മുതല്‍ 5.5 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവില്‍ 6 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും.
കാനറ ബാങ്ക്
പൊതുമേഖലാ ബാങ്കുകളില്‍ മുന്‍നിരയിലുള്ള കാനറ ബാങ്ക് 6 മാസം മുതല്‍ 1 വര്‍ഷത്തേക്ക് നല്കുന്ന പലിശ 5.5 ശതാമാനം മുതല്‍ 6.25 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 6.0 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും.
മറ്റു സ്വകാര്യ ബാങ്കുകൾ
സ്വകാര്യ ബാങ്കുകള്‍ പരിശോധിച്ചാല്‍ 1 വര്‍ഷത്തേക്ക് 1 വര്‍ഷത്തേക്ക് 7 ശതമാനം പലിശ നല്കുന്ന നിരവധി ബാങ്കുകളുണ്ട്. ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക്, ബന്‍ഡന്‍ ബാങ്ക് എന്നിവ 7 ശതമാനം പലിശ നല്കുന്നു. ഡിസിബി ബാങ്ക് 6.75 ശതമാനവും ഐഡിഎഫ്സി ഫസ്റ്റ ബാങ്ക് 6.50 ശതമാനവും യൂണിയന് ബാങ്ക് 6.30 ശതമാനവും 1 വര്‍ഷത്തേക്ക് നല്‍കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications