ഹ്രസ്വകാല നിക്ഷേപം എപ്പോഴും കുറഞ്ഞ റിസ്കിൽ ചെയ്യേണ്ട കാര്യമാണ്. ഭാവിയിലേക്ക് ആവശ്യമുള്ള തുക നിശ്ചിത കാലത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കാനൊരിടം കണ്ടെത്തുകയാണ് വേണ്ടത്. സ്ഥലം വിറ്റു കിട്ടിയ പണം വീട് വെയ്ക്കാൻ ഉപയോഗിക്കുന്നതിനിടയിൽ ലഭിക്കുന്ന ഇടവേളയോ വിരമിക്കൽ കാലത്ത് ലഭിച്ച തുക മക്കളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നതിന് ഇടയിലുള്ള സമയമോ എങ്ങനെ വിനിയോഗിക്കാം എന്നാണ് പഠിക്കേണ്ടത്.
സേവിംഗ്സ് അക്കൗണ്ട് ഏറ്റവും സുരക്ഷിതമായി കാണുന്നുണ്ടാകും. വളർച്ചയില്ലാതെ പണം 1 വർഷം സേവിംഗ്സ് അക്കൗണ്ടിൽ കിടക്കുന്നതിന് പകരം സുരക്ഷിതമായ ചില മാർഗങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
1 വർഷത്തേക്ക് എവിടെ നിക്ഷേപിക്കാം
ഒരു വർഷ കാലയളവിനുള്ളിൽ ആവശ്യമുള്ള പണം സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിന് പകരമായി മികച്ച റിട്ടേൺ കിട്ടുന്ന ഇടങ്ങളിലേക്ക് മാറ്റുന്നതാണ് നിക്ഷേപകനെ സംബന്ധിച്ച് ഫലപ്രദമായ കാര്യം. എന്നാൽ കാലയളവ് വളരെ ചുരുങ്ങിയതായതിനാൽ ഇക്വിറ്റി നിക്ഷേപം പരിഗണിക്കാതിരിക്കുന്നതാകും ഉചിതം. വിവിധ ഡെബ്റ്റ് നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്താം. ലിക്വിഡ് ഫണ്ട്, അൾട്ര ഡ്യൂറേഷൻ ഫണ്ട് മുതൽ സ്ഥിര നിക്ഷേപം വരെ ഈ പട്ടികയിലുണ്ട്.

നിക്ഷേപവും 1 വർഷത്തെ റിട്ടേണും
വിവിധ നിക്ഷേപങ്ങളും ഇവ 1 വർഷ കാലയളവിൽ നൽകിയ മികച്ച റിട്ടേണും പരിശോധിക്കാം. സാധാരണയായി 90 ദിവസത്തിനുള്ളിൽ കാലാവധിയെത്തുന്ന മണി മാർക്കറ്റ് ഉപകരണങ്ങളിലാണ് ലിക്വിഡ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഹോൾഡിംഗ് കാലയളവ് വളരെ കുറവായതിനാൽ ഈ ഫണ്ടുകളിൽ അപകടസാധ്യതകളൊന്നുമില്ല. 1 വർഷ കാലയളവിൽ 3.48 ശതമാനമാണ് ലിക്വിഡ് ഫണ്ടിന്റെ മികച്ച പ്രകടനം.
അടുത്തത് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളാണ്. ഇവ 3-6 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഡെബ്റ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാങ്ക്ലിൻ ഇന്ത്യ അൾട്രാ ഷോർട്ട് ബോണ്ട് ഫണ്ട് കഴിഞ്ഞ 1 വർഷത്തിനിടെ 12.28 ശതമാനം റിട്ടേൺ നൽകി.
6-12 മാസം ദൈർഘ്യമുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന, 1 വർഷത്തേക്ക് ഫണ്ടുകൾ പാർക്ക് ചെയ്യാൻ ഉപകാരപ്പെടുന്ന നിക്ഷേപമാണ് ലോ ഡ്യൂറേഷൻ ഫണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ ലോഡ്യൂറേഷൻ ഫണ്ട് 1 വർഷത്തിനിടെ 18.12 ശതമാനം റിട്ടേൺ ഇവ നൽകി.
മറ്റൊരു മാർഗം മണി മാർക്കറ്റ് ഫണ്ടുകളാണ്. 1 വർഷത്തിനിടെ 6.12 ശതമാനം റിട്ടേണാണ് ഇവ നൽകിയത്. 1 വര്‍ഷത്തേക്ക് നല്ലൊരു റിട്ടേണ്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ സുരക്ഷിതമായ സ്ഥിര നിക്ഷേപങ്ങളും പരിഗണിക്കാം. 7.75 ശതമാനം വരെ പലിശ നല്കുന്ന ബാങ്കുകളുണ്ട്.
1 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപം
ഹ്രസ്വകാല നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ നല്കുന്ന ബാങ്കുകളില്‍ ഒന്നാമത് സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ്. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നല്കുന്ന പലിശ നിരക്ക് 7.75 ശതമാനം ആണ്. പട്ടികയിലെ രണ്ടാം സ്ഥാനവും സ്വകാര്യ ബാങ്കിനാണ്. ബന്‍ഡന്‍ ബാങ്ക് 7.25 ശതമാനം പലിശയാണ് നല്‍കുന്നത്. 365 ദിവസം മുതല്‍ 499 ദിവസമാണ് കാലാവധി.
1 വര്‍ഷം പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയാണ് ഡിസിബി ബാങ്ക് നല്‍കുന്നത്. 365 മുതല്‍ 389 ദിവസത്തേക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് 7.10 ശതമാനം പലിശയാണ് നല്‍കുന്നത്. തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കില്‍ 7.25 ശതമാനം പലിശ നിരക്കില്‍ 1 വര്‍ഷത്തേക്ക് നിക്ഷേപിക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
