എഫ്ഡിയ്ക്ക് 8.5% വരെ പലിശ നൽകുന്ന സുരക്ഷിതമായ ചെറുകിട ബാങ്കുകൾ ഏതെല്ലാം?

ഇന്ത്യയിൽ പൊതുവേ നിക്ഷേപ പലിശനിരക്ക് കുറയുന്നുണ്ടെങ്കിലും ചില ചെറുകിട ധനകാര്യ ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർ‌ക്കായി അവർ‌ 50 ബേസിസ് പോയിൻറ് അധിക പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ രാജ്യങ്ങളിലെ മുൻനിര ബാങ്കുകൾ എഫ്ഡിക്ക് പരമാവധി 5.5 മുതൽ 6.5 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

ഉയ‍ർന്ന പലിശ നിരക്ക്

ഉയ‍ർന്ന പലിശ നിരക്ക്

എന്നാൽ ചില ചെറുകിട ധനകാര്യ ബാങ്കുകൾ നിക്ഷേപത്തിന് 8.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകരിൽ നിന്ന് ഫണ്ട് ആകർഷിക്കുന്നതിനായി എഫ്ഡിയ്ക്ക് താരതമ്യേന ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഉയർന്ന പലിശ ലഭിക്കുന്നതിന് നിക്ഷേപകർക്ക് എഫ്ഡി പോർട്ട്ഫോളിയോയുടെ 10% വരെ ഈ ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 9% വരെ പലിശ വാഗ്ദാനം ചെയ്യുന്ന ചെറുകിട ധനകാര്യ ബാങ്കുകളുമുണ്ട്.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 2020 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എഫ്ഡി പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് പരമാവധി 8.25 ശതമാനം നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് ഈ എഫ്ഡിയിൽ 8.50% പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകരുമായി താരതമ്യം ചെയ്യുമ്പോൾ 50 ബേസിസ് പോയിൻറ് അധിക പലിശ ലഭിക്കും.

നിങ്ങൾക്ക് 5 ലക്ഷം രൂപ വരെ സമ്പാദ്യമുണ്ടോ? മികച്ച നേട്ടത്തിന് നിക്ഷേപിക്കേണ്ടത് ഈ നാല് സ്ഥലങ്ങളിൽ

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്ക്

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്ക്

  • 7 ദിവസം മുതൽ 14 ദിവസം വരെ - 4%
  • 15 ദിവസം മുതൽ 45 ദിവസം വരെ - 4%
  • 46 ദിവസം മുതൽ 90 ദിവസം വരെ - 5%
  • 91 ദിവസം മുതൽ 6 മാസം വരെ - 5.50%
  • 6 മാസം മുതൽ 9 മാസം വരെ - 6.50%
  • 9 മാസം മുതൽ 1 വർഷത്തിൽ താഴെ - 7.00%
  • 1 വർഷം മുതൽ 2 വർഷം വരെ - 7.25%
  • 2 വർഷം മുതൽ 3 വർഷം വരെ - 8.10%
  • 3 വ‍ർഷം മുതൽ 5 വർഷത്തിൽ താഴെ - 7.75%
  • 5 വർഷം - 8.25%
  • 5 വ‍ർഷം മുതൽ 10 വർഷം വരെ - 7.25%
ഉത്‌കർ‌ഷ് സ്മോൾ ഫിനാൻസ് ബാങ്ക്

ഉത്‌കർ‌ഷ് സ്മോൾ ഫിനാൻസ് ബാങ്ക്

7 ദിവസം മുതൽ 45 ദിവസം വരെയും 46 ദിവസം മുതൽ 90 ദിവസം വരെയുമുള്ള എഫ്ഡിയിൽ ഈ ബാങ്ക് യഥാക്രമം 4%, 5% എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്യുന്നു. 181 ദിവസം മുതൽ 364 ദിവസം വരെ ഇത് 6.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷം മുതൽ 699 ദിവസം വരെ നീളുന്ന നിക്ഷേപങ്ങൾക്ക്, ബാങ്ക് 7.75% പലിശ നൽകുന്നു. 700 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത് ഉത്കാർഷ് സ്മോൾ ഫിനാൻസ് ബാങ്കാണ്. 701 ദിവസം മുതൽ 3652 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് ഉത്‌കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 7.75% പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും.

ഉത്‌കർ‌ഷ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്കുകൾ

ഉത്‌കർ‌ഷ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്കുകൾ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 3.50%
  • 46 ദിവസം മുതൽ 90 ദിവസം വരെ - 4.00%
  • 91 ദിവസം മുതൽ 180 ദിവസം വരെ - 4.50%
  • 181 ദിവസം മുതൽ 364 ദിവസം വരെ - 6.50%
  • 365 ദിവസം മുതൽ 699 ദിവസം വരെ - 7.75%
  • 700 ദിവസം വരെ - 8.00%
  • 701 ദിവസം മുതൽ 3652 ദിവസം വരെ - 7.75%
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

ഈ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ എഫ്ഡി വാഗ്ദാനം ചെയ്യുന്നു. 7 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 4% പലിശ നൽകുന്നു. 46 മുതൽ 90 ദിവസം വരെയും 91-180 ദിവസത്തിലും കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് ഇത് യഥാക്രമം 4.25 ശതമാനവും 4.5 ശതമാനവും പലിശ നൽകുന്നു. 181-364 ദിവസം, 365 ദിവസം മുതൽ 729 ദിവസം വരെ ബാങ്ക് യഥാക്രമം 5.5 ശതമാനവും 7.50 ശതമാനവും പലിശ നൽകുന്നു.

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശനിരക്ക്

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശനിരക്ക്

  • 7-14 ദിവസം - 4%
  • 15-29 ദിവസം - 4%
  • 30-45 ദിവസം - 4%
  • 46-90 ദിവസം - 4.25%
  • 91-180 ദിവസം - 4.5%
  • 181-364 ദിവസം - 5.5%
  • 365 ദിവസം മുതൽ 729 ദിവസം വരെ - 7.50%
  • 730 ദിവസം മുതൽ 1095 ദിവസത്തിൽ താഴെ - 8%
  • 1096 ദിവസം മുതൽ 1825 ദിവസത്തിൽ താഴെ - 7%
  • 1826 ദിവസം മുതൽ 3650 ദിവസത്തിൽ താഴെ 6.5%

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X