A Oneindia Venture

3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന ബാങ്കേത്; 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ വരുമാനം എത്ര

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തുടർച്ചയായി ആറ് റിപ്പോ നിരക്ക് വർധനവ് ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫെബ്രുവരിയിലുള്ള റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ പലിശ നിരക്ക് പ്രകാരം ചെറിയ സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളുമാണ് ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ നൽകുന്നത്. മികച്ച പലിശ നിരക്കിനൊപ്പം ഉയർന്ന ലിക്വിഡിറ്റിയും സുരക്ഷയും ലഭിക്കുന്നതിനാൽ സ്ഥിര നിക്ഷേപങ്ങളോട് നിക്ഷേപകർക്ക് താൽപര്യം കൂടിയിട്ടുണ്ട്.

 പലിശ വരുമാനം

മൂന്ന് വർഷത്തേക്ക്, ​​ഹ്രസ്വകാലയളവിൽ നിക്ഷേപിക്കാൻ പോകുന്നൊരാൾക്കും മികച്ച പലിശ നൽകുന്നത് സ്വകാര്യ ബാങ്കുകളാണ്. 7.85 ശതമാനം പലിശ വരെ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നു. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനത്തിന്റെ അധിക നിരക്കും ലഭിക്കും. മൂന്ന് വർഷത്തേക്ക് മികച്ച പലിശ നൽകുന്ന സ്വകാര്യ, പൊതുമേഖലാ, വിദേശ ബാങ്കുകളെ പരിചയപ്പെടാം. ഇവയിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള പലിശ വരുമാനവും നോക്കാം.

സ്വകാര്യ ബാങ്ക്

സ്വകാര്യ ബാങ്ക്

മൂന്ന് വര്‍ഷ കാലത്തെ സ്ഥിര നിക്ഷേപത്തിന് ഡിസിബി ബാങ്ക് 7.85 ശതമാനം പലിശയാണ് നല്‍കുന്നത്. സ്വകാര്യ ബാങ്കുകളില്‍ ലഭിക്കുന്ന മികച്ച നിരക്കാണിത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1.26 ലക്ഷം രൂപ പിന്‍വലിക്കാം.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്നിവ മൂന്ന് വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക 7.75 ശതമാനം പലിശ നല്‍കുന്നു. 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 1.26 ലക്ഷം നേടാന്‍ ഇത് വഴി സാധിക്കും. 

വിദേശ ബാങ്ക്

വിദേശ ബാങ്ക്

വിദേശ ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് ഡാങ്ക്‌ചെ ബാങ്കാണ്. 7.50 ശതമാനം പലിശ മൂന്ന് വര്‍ഷത്തേക്ക് ബാങ്ക് നല്‍കുന്നു. മറ്റൊരു സ്വകാര്യ ബാങ്കായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും 7.50 ശതമാനം പലിശ മൂന്ന് വര്‍ഷത്തേക്ക് പലിശ നല്‍കുന്നു. 1 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 1.25 ലക്ഷം രൂപ ലഭിക്കും. 

പൊതുമേഖലാ ബാങ്ക്

പൊതുമേഖലാ ബാങ്ക്

പൊതുമേഖലാ ബാങ്കുകളില്‍ യൂണിയന്‍ ബാങ്കാണ് മൂന്ന് വർഷത്തേക്ക് ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. 7.30 ശതമാനം പലിശ മൂന്ന് വര്‍ഷത്തേക്ക് ലഭിക്കും. 1 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് 21,476 രൂപ പലിശയായി ലഭിക്കും.

സ്വകാര്യ ബാങ്കുകളായ ബന്‍ഡന്‍ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 7.25 ശതമാനം പലിശ മൂന്ന് വര്‍ഷത്തേക്ക് നല്‍കും. 1 ലക്ഷം നിക്ഷേപിച്ചാല്‍ പലിശയായി 21,335 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം ലഭിക്കും.

നികുതി

നികുതി

സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം പൂർണമായും നികുതി വിധേയമാണ്. മൊത്തം വരുമാനത്തിനൊപ്പം ചേർത്ത് നികുതി നൽകേണ്ടി വരും. നിലവിലെ നിയമ പ്രകാരം സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതലായാൽ സ്രോതസിൽ നിന്നുള്ള നികുതി ബാങ്ക് ഈടാക്കും. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയാണ് പരിധി.

നികുതി അടയ്ക്കേണ്ട വരുമാനം ഇല്ലാത്തവരാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് ഒഴിവാക്കാൻ ബാങ്കിൽ അക്കൗണ്ടെടുക്കുന്ന സമയത്ത് 15ജി, 15എച്ച് ഫോം സമർപ്പിച്ചാൽ മതിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X