സ്ഥിര നിക്ഷേപമിടാൻ തീരുമാനിച്ചാൽ അക്കൗണ്ടുള്ള ബാങ്കുകളെ തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. രാജ്യത്തുള്ള വിവിധ ബാങ്കുകളിൽ നിന്ന് മികച്ച പലിശ നൽകുന്ന ബാങ്കേത് എന്ന് കണ്ടെത്തുക പ്രയാസം എന്നത് തന്നെയാണ് പലരും സ്വന്തം ബാങ്കിലേക്ക് തന്നെ എഫ്ഡിയിടാൻ കാരണം. പലിശ വെച്ച് നോക്കുമ്പോൾ മികച്ച വരുമാനം നേടാനുള്ള സാധ്യത മറ്റു പല ബാങ്കുകളിലുമുണ്ട്.
സ്വകാര്യ മേഖലാ ബാങ്കുകളിൽ ഡിസിബി ബാങ്കാണ് സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകളിലാണെങ്കിൽ പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് മികച്ച വരുമാനം നിക്ഷേപകന് നൽകുന്നു.
മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപം മികച്ച വരുമാന സാധ്യത നൽകുന്നുണ്ട്. സാധാരണ സ്ഥിര നിക്ഷേപ നിരക്കുകളേക്കാൾ അര ശതമാനമോ (0.50 ശതമാനം) അതിൽ കൂടുതലോ അധിക പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ മികച്ച പലിശ നൽകുന്ന ബാങ്കുകളെ പരിചയപ്പെടാം.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
സ്മോൾ ഫിനാൻസ് ബാങ്കുകളിൽ മികച്ച സ്ഥിര നിക്ഷേപ പലിശ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നാണ്. ഏഴ് ദിവസം മുതൽ 10 വർ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് റെഗുലർ നിക്ഷേപകർക്ക് 4.5 ശതമാനം മുതൽ 9 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.5 ശതമാനം മുതൽ 9.5 ശതമാനം വരെയും പലിശ ലഭിക്കും. 1001 ദിവസത്തെ കാലാവധിയിലാണ് 9 ശതമാനം പലിശ നൽകുന്നത്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 8.6 ശതമാനം വരെയാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ. മുതിർന്ന പൗരന്മാർക്കാണെങ്കിൽ 4.5 ശതമാനം മുതൽ 9.1 ശതമാനം വരെ പലിശ ലഭിക്കും. 2 വർഷത്തിനും 3 വർഷത്തിനും മുകളിലുള്ള കാലാവധിയിലാണ് ഉയർന്ന നിരക്കായ 8.60 ശതമാനം പലിശ നൽകുന്നത്. ഓഗസ്റ്റ് 7 മുതൽ ഈ നിരക്കുകൾ ബാധകമാണ്.
ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപം
ഡിസിബി ബാങ്കിൽ 3.75 ശതമാനത്തിനും 7.90 ശതമാനത്തിനും ഇടയിലാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 4.25 ശതമാനം മുതൽ 8.50 ശതമാനം വരെയാണ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 25 മാസം മുതൽ 26 മാസം വരെയും 37 മാസം മുതൽ 38 മാസം വരെയുമുള്ള കാലാവധിയിൽ ഉയർന്ന പലിശ നിരക്ക് ലഭിക്കും. ഈ നിരക്കുകൾ സെപ്റ്റംബർ 27 മുതൽ പ്രാബല്യത്തിലുണ്ട്.
ആർബിഎൽ ബാങ്ക്
സ്വകാര്യ ബാങ്കിൽ സ്ഥിര നിക്ഷേപ പലിശയുടെ കാര്യത്തിൽ രണ്ടാമത് ആർബിഎൽ ബാങ്കാണ്. റെഗുലർ നിക്ഷേപകർക്ക് 3.50 ശതമാനം മുതൽ 7.80 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 8.30 ശതമാനം വരെയും പലിശ ആർബിഎൽ ബാങ്കിൽ നിന്ന് ലഭിക്കും. 15 മാസം മുതൽ 24 മാസത്തിൽ താഴെയുള്ള കാലാവധിയിലാണ് ഉയർന്ന നിരക്ക് ലഭിക്കുന്നത്. ഒക്ടോബർ 16 നാണ് ബാങ്ക് അവസാനമായി നിരക്കുകൾ പരിഷ്കരിച്ചത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
നവംബർ ഒന്നിനാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അവസാനമായി പലിശ നിരക്കുകൾ പുതുക്കിയത്. സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ബാങ്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത് 4 മുതൽ 8.25 ശതമാനം പലിശയാണ്. 549 ദിവസം മുതൽ രണ്ട് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് 7.75 ശതമാനം പലിശ ലഭിക്കുന്നത്.
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്
പൊതുമേഖലയിൽ പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് ആണ് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. റെഗുലർ നിക്ഷേപകർക്ക് 2.8 ശതമാനം മുതൽ 7.40 ശതമാനം പലിശ ലഭിക്കും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.40 ശതമാനം പലിശ ലഭിക്കുക.
60 വയസ് മുതൽ 80 വയസ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 80 വയസിന് മുകളിലാണെങ്കിൽ 0.15 ശതമാനം നിരക്ക് കൂടി ലഭിക്കും.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല് 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications