മികച്ച പലിശ സ്വകാര്യ ബാങ്കുകളിൽ; സുരക്ഷയോ? സ്ഥിര നിക്ഷേപമിടാൻ ഏത് ബാങ്ക് തിരഞ്ഞെടുക്കണം

അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്നതാണ് അടുത്ത ചോദ്യം. സ്മോൾ ഫിനാൻസ് ബാങ്കോ പൊതുമേഖല ബാങ്കോ സ്വകാര്യ ബാങ്കോ എന്നതിൽ ആശയക്കുഴപ്പത്തിലാകും നിക്ഷേപകർ. പലിശ നിരക്ക് പരി​ഗണിക്കുമ്പോൾ സ്മോൾ ഫിനാൻസ് ബാങ്കുകൾ മറ്റു ബാങ്കുകളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നവയാണ്.

പുതുമുഖങ്ങളായ ഇത്തരം ബാങ്കുകൾക്ക് പലകരം പലരും ദീർഘകാലമായി വിപണിയിലുള്ള പ്രശസ്തമായ പൊതുമേഖലാ ബാങ്കുകളോ സ്വകാര്യ ബാങ്കുകളോ ആണ് തിരഞ്ഞെടുക്കുന്നത്. പലിശ വളരെ കുറവാണെങ്കിലും ഇവിടെ സുരക്ഷിതത്വം എന്ന ബോധ്യത്തിലാണ് പലരും ഇങ്ങനെ നിക്ഷേപിക്കുന്നത്. സ്ഥിര നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് പലിശയും സുരക്ഷയും ഒരു പോലെ പരി​ഗണിച്ച് ബാങ്ക് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന വിവരങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മികച്ച പലിശ സ്വകാര്യ ബാങ്കുകളിൽ; സുരക്ഷയോ? സ്ഥിര നിക്ഷേപമിടാൻ ഏത് ബാങ്ക് തിരഞ്ഞെടുക്കണം

പരി​ഗണിക്കേണ്ട ഘടകങ്ങൾ

ബാങ്കിനെ പരി​ഗണിക്കുമ്പോൾ ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം, പോസിറ്റീവ് റേറ്റിംഗുകൾ, പ്രവർത്തന ചരിത്രം എന്നിവ പരിശോധിക്കണം. ഇതോടൊപ്പം ബാങ്ക് തകർന്നാൽ നിക്ഷേപം സുരക്ഷിതമാക്കുന്ന ഇൻഷൂറൻസ് ബാങ്കിന് ലഭ്യമാണോ എന്ന് അറിയണം. ഇടപാടുകളും വ്യക്തിഗത വിവരങ്ങളും പരിരക്ഷിക്കുന്നതിന് ബാങ്കിന്റെ സുരക്ഷാ നടപടികളും വിലയിരുത്തുന്നത് ​ഗുണകരമാണ്. ബാങ്ക് ഈടാക്കുന്ന വിവിധ ഫീസുകൾ, സേവിംഗ്സ് അക്കൗണ്ടിനും വായ്പകൾക്കും ബാങ്ക ഈടാക്കുന്ന പലിശ നിരക്കുകൾ എന്നിവ പരിശോധിക്കണം.

മികച്ച ബാങ്കേത്

ബാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ വിവിധ തരം ബാങ്കുകളെയാണ് പരി​ഗണിക്കേണ്ടത്. ചെറുകിട ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിങ്ങനെയുള്ള ബാങ്കുകളിൽ ഓരോന്നിനും ​ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മികച്ച വ്യക്തിഗത സേവനങ്ങൾ, ഉയർന്ന പലിശ നിരക്ക് എന്നിവ നൽകുന്നതിൽ സ്മോൾ ബാങ്കുകൾ മികവ് പുലർത്തുന്നവയാണ്. എന്നാൽ പ്രവേശനക്ഷമത, നൂതന സാങ്കേതികവിദ്യ, സാമ്പത്തിക സ്ഥിരത എന്നിവയിൽ മറ്റു ബാങ്കുകൾ മികച്ച് നിൽക്കാം.

പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ പിന്തുണയിൽ നിന്നുള്ള നേട്ടം ലഭിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളിൽ ആത്മവിശ്വാസം വളർത്തും. വിശാലമായ ബ്രാഞ്ച്, എടിഎം നെറ്റ്‌വർക്കുകൾ എന്നിവ പൊതുമേഖലാ ബാങ്കുകളുടെ ​ഗുണങ്ങളാണ്. പരിമിതമായ സ്വയംഭരണം, നിയന്ത്രിത നയങ്ങൾ, വായ്പ മാനദണ്ഡങ്ങൾ എന്നിങ്ങനെ വെല്ലുവിളികൾ ഇവയ്ക്കുണ്ട്.

സ്വകാര്യ ബാങ്കുകൾ സേവനങ്ങളിൽ മികച്ചവയാണ്. എന്നാൽ സേവനങ്ങൾക്കുള്ള ഉയർന്ന ഫീസ്, കുറഞ്ഞ ആക്സസബിലിറ്റി, കേന്ദ്രീക്രത നയ രൂപീകരണം എന്നിവ ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കും.

പലിശ നിരക്ക്

മറ്റു ഘടകങ്ങളെ പോലെ പലിശ നിരക്കും സ്ഥിര നിക്ഷേപമിടുമ്പോള്‍ ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്. ഓരോ ബാങ്കിന്റെ പലിശ നിരക്കുകള്‍ വ്യത്യസ്തമാകാം. പൊതുവെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് പലിശ നിരക്കില്‍ മുന്നിലുള്ളത്. ബാങ്കിംഗ് രംഗത്ത് പൊതുവെ പുതിയ സ്ഥാപനങ്ങളായതിനാല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഉയര്‍ന്ന പലിശ നിരക്ക് നല്‍കേണ്ടതായി വരും. ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് മുന്‍നിര ബാങ്കുകളോട് മത്സരിക്കുന്നതിനുള്ള ശേഷി നല്‍കും.

2023 ജൂണിലുള്ള കണക്ക് പ്രകാരം ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ 2.55 ശതമാനം മുതല്‍ 7 ശതമാനം വരെയും സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയും ശരാശരി പലിശ നല്‍കുന്നുണ്ട്.

നിക്ഷേപത്തിന്റെ സുരക്ഷ

പൊതുമേഖലാ ബാങ്കുകളെ സുരക്ഷിതമായി കണക്കാക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയും മേല്‍നോട്ടവുമാണ്. സാമ്പത്തിക ആരോഗ്യം വെച്ച് സ്വകാര്യ ബാങ്കുകളും സുരക്ഷിതമാണ്. ചെറിയ പ്രവര്‍ത്തന തലമുള്ളതിനാല്‍ മറ്റ് 2 വിഭാഗങ്ങളേക്കാളും അല്‍പം റിസ്‌ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കുണ്ട്. എന്നാല്‍ 5 ലക്ഷംരൂപ വരെ നിക്ഷേപിക്കുന്നവരാണെങ്കില്‍ എല്ലാ ബാങ്കുകളും സുരക്ഷിതമാണ്.

റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നിക്ഷേപത്തിന് 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും, വിദേശ ബാങ്കുകള്‍ക്കും, റീജിയന്‍ റൂറല്‍ ബാങ്ക്, അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്ക് എന്നിവയും ഇന്‍ഷൂറന്‍സ് ലഭിക്കും. ഇവിടെ സ്വകാര്യ ബാങ്ക്, പൊതുമേഖലാ ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് എന്ന വേര്‍തിരിവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X