ജനങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധേയമായ നിക്ഷേപങ്ങളിലൊന്നാണ് എഫ്.ഡി. സുരക്ഷിതമായ ഭാവിക്കായി നിങ്ങൾക്കും എഫ്.ഡിയിൽ നിക്ഷേപിക്കാം. 18 വയസ്സ് പൂർത്തിയായ ഏതൊരു വ്യക്തിക്കും ഒരു എഫ്.ഡി അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാവുന്നതിനു മുന്നേ എഫ്.ഡി തുടങ്ങാം, പക്ഷേ അവരുടെ അക്കൗണ്ട് മാതാപിതാക്കളുടെ നിയന്ത്രണത്തിലായിരിക്കും. ഇന്ത്യയിലെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര ഫിനാൻഷ്യൽ സ്ഥാപനങ്ങളും എഫ്.ഡി സ്കീമുകൾ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ഓരോ ബാങ്കിലും എഫ്.ഡി പലിശ നിരക്ക് വ്യത്യസ്തമായിരിക്കും.
നിങ്ങൾ ഒരു എഫ്.ഡി അക്കൗണ്ട് തുറന്നതിന് ശേഷം പലിശ നിരക്ക് കുറയുകയാണെങ്കിൽ പേടിക്കണ്ട. അക്കൗണ്ട് തുറക്കുമ്പോൾ തീരുമാനിച്ച അതേ പലിശ നിങ്ങൾക്ക് തുടർന്നും ലഭിക്കും. പൊതുവേ ഏത് നിക്ഷേപ പദ്ധതി എടുത്താലും മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരെ അപേക്ഷിച്ച് പലിശ നിരക്ക് കൂടുതലായിരിക്കും. എഫ്.ഡിക്കും അതുപോലെയാണ്. മാത്രമല്ല ഇതിന് മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ഒട്ടും അപകട സാധ്യതയില്ല.
മുതിർന്ന പൗരൻമാർക്കുള്ള എഫ്.ഡിയുടെ നേട്ടങ്ങൾ
60 വയസ്സും അതിൽ കൂടുലുമുള്ളവരാണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത്. 60 വയസ്സിനു ശേഷം ഒരു സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. കാരണം എഫ്.ഡി മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരൻമാരെ അപേക്ഷിച്ച് 0.5% അധിക പലിശ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നു. ഇതിലൂടെ ഉയർന്ന വരുമാനവും നേടാം.

മുതിർന്ന പൗരൻമാരായ നിക്ഷേപകർക്ക് പലിശ നേടുന്നതിനായി വ്യത്യസ്ത പേയ്‌മെൻ്റ് ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാം.
പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷികം എന്നീ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുത്താൽ അതിനനുസരിച്ചായിരിക്കും പലിശ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുന്നത്. ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ മുതിർന്ന പൗരൻമാർക്ക് നികുതി ഇളവുണ്ട്.
സീനിയർ സിറ്റിസൺ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ എഫ്.ഡി അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് 60 വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരിക്കണം. അതിലുപരി നിങ്ങളൊരു ഇന്ത്യൻ പൗരനായിരിക്കണം.
പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), പഞ്ചാപ് നാഷണൽ ബാങ്ക് (പി.എൻ.ബി), എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ മുതിർന്ന പൗരൻമാർക്ക് വിവിധ എഫ്.ഡി സ്കീമുകൾ നൽകുന്നുണ്ട്. ഈ ബാങ്കുകൾ മൂന്ന് വർഷത്തെ എഫ്.ഡിയ്ക്ക് എത്ര പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് പരിശോധിക്കാം.
1) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)
മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനമാണ് എസ്.ബി.ഐ പലിശ നൽകുന്നത്. ഈ പലിശ പ്രകാരം 3 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 6,20,273 രൂപ ലഭിക്കും.
2) പഞ്ചാപ് നാഷണൽ ബാങ്ക് (പി.എൻ.ബി)
മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനമാണ് ഈ ബാങ്ക് പലിശ നൽകുന്നത്. 3 വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 6 ലക്ഷത്തിനു മുകളിൽ കോർപ്പസ് നേടാം. അതായത് ഈ പലിശ നിരക്കിൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 6,24,858 രൂപയാവും.
3) എച്ച്.ഡി.എഫ്.സി ബാങ്ക്
7.50% പലിശ നിരക്കിലാണ് എച്ച്.ഡി.എഫ്.സി ബാങ്ക് മുതിർന്ന പൗരൻമാർക്ക് എഫ്.ഡി നൽകുന്നത്. ഈ പലിശ പ്രകാരം 3 വർഷത്തേക്ക് 5 ലക്ഷം എഫ്.ഡി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 6,24,858 രൂപയാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications