സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏറ്റവും എളുപ്പ മാര്‍ഗം വ്യക്തിഗത വായ്പകളാണ്. ശമ്പളക്കാരായ, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ബാങ്ക് വ്യക്തിഗത വായ്പകള്‍ അനുവദിക്കും. ഈട് നല്‍കേണ്ടതില്ല എന്നതിനാല്‍ പലര്‍ക്കും അത്യാവശ്യ ഘട്ടത്തില്‍ സൗകര്യപ്പെടുന്നത് വ്യക്തിഗത വായ്പയാണ്. പെട്ടന്ന കുടുംബത്തിലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട്, ഉന്നത പഠനം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നുണ്ട്.
വേഗത്തില്‍ നല്ലൊരു തുക വായ്പയായി ലഭിക്കുമെങ്കിലും മറ്റു വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കാണ് വ്യക്തിഗത വായ്പകള്‍ക്ക്. എന്നാല്‍ അത്യാവശ്യ ഘട്ടത്തില്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കാതിരിക്കാനും സാധിക്കില്ല. ഈ ഘട്ടത്തില്‍ വ്യക്തിഗത വായ്പ തിരിച്ചടവില്‍ പണം ലാഭിക്കാനുള്ള ചില വഴികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത വായ്പ നൽകുന്ന ബാങ്കുകളെയും പരിചയപ്പെടാം.
സ്റ്റെപ്പ് ഡൗണ്‍ ഇഎംഐ പ്ലാന്‍
മിക്ക ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്റ്റെപ്പ് ഡൗണ്‍ ഇഎംഐ പ്ലാന്‍ അനുവദിക്കുന്നുണ്ട്. തുടക്കത്തില്‍ ഇഎംഐയായി വലിയ തുട അടയ്ക്കണം, വായ്പ സംഖ്യയില്‍ കുറവ് വരുന്നതിന് അനുസരിച്ച് കാലക്രമേണ ഇഎംഐ കുറഞ്ഞു വരികയാണ് ചെയ്യുക. വിരമിക്കല്‍ അടുത്തവര്‍ക്ക് ഈ രീതി ഉപയോഗിക്കാം.
വായ്പ തുക ഭാഗികമായി അടക്കുക
ഇഎംഐ ബാധ്യത കുറച്ചു കൊണ്ടു വരാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് വായ്പ തുകയുടെ ഒരു ഭാഗം അടച്ചു തീര്‍ക്കുക എന്നത്. ഈ സൗകര്യം മിക്ക ബാങ്കുകളും അനുവദിക്കുന്നുണ്ട്. ഇത്തരത്തില്‍ അടയ്ക്കുന്ന തുക കുടിശ്ശികയുള്ള വായ്പ തുകയില്‍ നിന്നാണ് കുറ്ക്കുന്നത്. ഇതുവഴി ഇഎംഐ തുക കുറഞ്ഞു വരും.
വായ്പ മറ്റൊരിടത്തേക്ക് മാറ്റുക
ബാലന്‍സ് ട്രാന്‍സ്ഫര്‍ വായ്പകള്‍ പലിശ നിരക്കുയരുമ്പോള്‍ സ്വീകരിക്കാവുന്ന മാര്‍ഗമാണ്. അടച്ചു തീരാനുള്ള വായ്പ തുക മറ്റൊരു ബാങ്കിലേക്ക് മാറ്റുകയാണ് വേണ്ടത്. കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നിടങ്ങളാണ് ഇതിനായി പരിഗണിക്കേണ്ടത്. കുറഞ്ഞ പലിശ നിരക്കും വായ്പ തിരിച്ചടവ് കാലാവധി നീട്ടി ലഭിക്കുകയും ചെയ്താല്‍ ഇഎംഐ ബാധ്യത കുറയും. പുതിയ ബാങ്കിന്റെ പലിശ നിരക്കിനൊപ്പം വായ്പ പ്രൊസസിംഗ് ഫീസ്, വായ്പ നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള ചാര്‍ജ് എന്നിവ കണക്കാക്കണം.
വായ്പ ടോപ്പ് അപ്പ് ഉപയോഗിക്കുക
ടോപ്പ് അപ്പ് വായപ വഴിയും ഇഎംഐ കുറയ്ക്കാന്‍ സാധിക്കും. കൃത്യസമയത്ത് ഇഎംഐ അടച്ചു മുന്നോട്ട് പോകുന്നവരാണെങ്കില്‍ ബാങ്കിനോട് ടോപ്പ് അപ്പ് വായ്പയ്ക്ക് ആവശ്യപ്പെടാം. കൃത്യതയോടെയുള്ള തിരിച്ചടവ് വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ പണം ലഭിക്കുകയും കൂടുതല്‍ തിരിച്ചടവ് കാലാവധി ലഭിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇഎംഐ ബാധ്യത കുറയക്കാന്‍ സാധിക്കും.
കുറഞ്ഞ പലിശയില്‍ എവിടെ വായ്പ ലഭിക്കും
വായ്പയ്ക്കുള്ള യോഗ്യത തീരുമാനിക്കുന്നതില്‍ ക്രെഡിറ്റ് സ്കോറിന് വലിയ പങ്കുണ്ട്. ക്രെഡിറ്റ് ബ്യൂറോകള്‍ അനുവദിച്ചു നല്കുന്ന 300 നും 900ത്തിനും ഇടയിലുള്ള സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് വലിയ തുകയുടെ വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ക്രെഡിറ്റ് സ്കോര്‍ 750ന് താഴെയാണെങ്കില്‍ വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണ്.
അൺ സെക്വേർഡ് വായ്പകളായതിനാൽ തിരിച്ചടവ് ഉറപ്പുള്ളവർക്ക് മാത്രമാണ് ബാങ്കുകൾ വായ്പ നൽകുന്നത്. കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത വായ്പ ലഭിക്കുന്ന ബാങ്കുകളെ നോക്കാം. ബാങ്ക്, വായ്പ തുക, കാലാവധി, പലിശ എന്ന ക്രമത്തില്‍.
* ബാങ്ക് ഓഫ് ഇന്ത്യ- 20 ലക്ഷം രൂപ വരെ- 84 മാസം വരെ- 9.10%
* ബാങ്ക് ഓഫ് മഹാരാഷ്ട്ര- 20 ലക്ഷം രൂപ വരെ- 84 മാസം വരെ- 9.25%
* പഞ്ചാബ് നാഷണല്‍ ബാങ്ക്- 10 ലക്ഷം രൂപ വരെ- 60 മാസം- 10.15%- 16.70% വരെ
* കരൂര്‍ വൈശ്യ ബാങ്ക്- 10 ലക്ഷം രൂപ വരെ- 12-60 മാസം- 10.20%- 13.20%
* ഐഡിബിഐ ബാങ്ക്- 25,000 രൂപ മുതല്‍ 5 ലക്ഷം വരെ- 120-60 മാസം വരെ- 10.26%- 15.50%
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications