ജോലി ലഭിച്ച് ചെലവുകളിലേക്ക് കടക്കുമ്പോൾ പലരും ആഗ്രഹിക്കുന്നൊരു കാര്യമാണ് ക്രെഡിറ്റ് കാർഡ്. ആദ്യ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക എന്നത് ഓരോരുത്തരെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണ്. ഏത് കാർഡ് എവിടെ നിന്ന് ലഭിക്കും എന്നാണ് പലരെയും ചോദ്യമുനയിൽ നിർത്തുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ചവാണ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കേണ്ടത്.
റിവാർഡ് നിരക്ക്, ക്യാഷ്ബാക്ക് ഓഫറുകൾ, വാർഷിക നിരക്കുകൾ, പലിശ എന്നിവ പരിഗണിച്ച് ഓരോരുത്തരുടെയും ചെലവ് പാറ്റേണിനെയും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആനുകൂല്യങ്ങളും ആശ്രയിച്ച് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. ഇതിന് ശേഷമുള്ള അടുത്ത ചോദ്യം എവിടെ നിന്ന് ക്രെഡിറ്റ് കാർഡ് ലഭിക്കും എന്നുള്ളതാണ്.

സാലറി അക്കൗണ്ട്
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം സാലറി അക്കൗണ്ട് അനുവദിച്ച ബാങ്കിൽ ആദ്യ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ സമർപ്പിക്കുക എന്നതാണ്. ശമ്പള അക്കൗണ്ടാണെങ്കിൽ വർഷങ്ങളുടെ ഇടപാട് പരിചയമുള്ളതിനാൽ ക്രെഡിറ്റ് കാർഡ് അപേക്ഷകന്റെ പ്രൊഫൈലും വരുമാനത്തെ പറ്റിയും ബാങ്കിന് ധാരണയുണ്ടാകും.
ഇതിനാൽ ക്രെഡിറ്റ് കാർഡ് നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ ബാങ്കിന് വേഗത്തിൽ തീരുമാനമെടുക്കാം. അപേക്ഷകന്റെ യോഗ്യത അനുസരിച്ച് ബാങ്ക് ബേസിക് ക്രെഡിറ്റ് കാർഡ് മുതൽ മിഡ് ലെവൽ ക്രെഡിറ്റ് കാർഡ് വരെ അനുവദിച്ചേക്കാം.
സുരക്ഷിത ക്രെഡിറ്റ് കാർഡ്
ശമ്പളക്കാരല്ലാത്തവരാണെങ്കിൽ എങ്ങനെ സാലറി അക്കൗണ്ടിൽ അപേക്ഷിക്കും. ഇവർക്ക് സുരക്ഷിത ക്രെഡിറ്റ് കാർഡ് അഥവാ സെക്യൂർ‍് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ബാങ്കിൽ സ്ഥിര നിക്ഷേപമിട്ട് ഇതിന്റെ സുരക്ഷിതത്വത്തിൽ ബാങ്കിനോട് ക്രെഡിറ്റ് കാര്‍ഡിന് ആവശ്യപ്പെടാം. അടിസ്ഥാന നേട്ടങ്ങളായ റിവാര്‍ഡ് പോയിന്റ്, ക്യാഷ് ബാക്ക് എന്നിവ സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡിലും ലഭിക്കും. സ്ഥിര നിക്ഷേപം ഈടായി നല്‍കുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ ബാങ്കിനുള്ള റിസ്‌ക് കുറയുന്നു.
ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്കുള്ള മികച്ച രീതിയാണ് സെക്യൂർഡ് ക്രെഡിറ്റ് കാർഡ്. സ്ഥിര നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം ക്രെഡിറ്റ് പരിധി ലഭിക്കും. ഉദാഹരണമായി 20,000 രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ 80 ശതമാനം പരിധി ലഭിക്കുന്ന ക്രെഡിറ്റ് കാർഡിൽ 16,000 രൂപ ഉപയോഗിക്കാൻ സാധിക്കും. സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാട് കൃത്യമായ ബില്ലടച്ചാൽ ക്രെഡിറ്റ് സ്കോർ ഉയർത്തി കൊണ്ടു വരാനും മികച്ച ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാനും സാധിക്കും.
തിരിച്ചടവ് രീതി
ക്രെഡിറ്റ് കാർഡ് സ്വന്തമാക്കിയാൽ കൈകാര്യം ചെയ്യുന്ന രീതി, പ്രത്യേകിച്ച് തിരിച്ചടവ് രീതിയെ പറ്റി തുടക്കകാർ അറിയണം. തിരിച്ചടവ് ക്രെഡിറ്റ് സ്‌കോറിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങുമ്പോൾ ക്രെഡിറ്റ് സ്കോർ 100 മുതൽ 300 വരെ പോയിന്റ് വരെ ഇടിയും.
ക്രെഡിറ്റ് സ്കോർ വലിയ രീതിയിൽ ഇടിഞ്ഞാൽ ഭാവി വായ്പ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കേണ്ട തീയതിക്കുള്ളിൽ (ഡ്യൂ ഡേറ്റ്) കുറഞ്ഞ തുക മാത്രം അടയ്ക്കുമ്പോൾ, ലേറ്റ് പേയ്‌മെന്റ് ചാർജുകളിൽ നിന്നും ഡേയ്സ് പാസ്റ്റ് ഡ്യൂ (ഡിപിഡി) നിന്നും ഒഴിവാകാം.
ബിൽ തുകയിൽ ബാക്കി അടയ്ക്കാനുള്ള തുകയ്ക്ക് ഫിനാൻസ് ചാർജുകൾ ഈടാക്കും. അതോടൊപ്പം പുതിയ ഇടപാടുകൾ പലിശ രഹിത കാലയളവ് നഷ്ടമാകുകയും ചെയ്യും. ഇത് ഉയർന്ന കട ബാധ്യതയിലേക്ക് എത്തിക്കും. ഉയർന്ന കുടിശ്ശികയുള്ള ബാലൻസുകൾ ദീർഘകാലാടിസ്ഥാനത്തിൽ അടച്ചുതീർക്കാൻ പ്രയാസമായിരിക്കും. ഇതിനാൽ നിശ്ചിത തീയതിക്ക് മുൻപ് ക്രെഡിറ്റ് കാർഡ് കുടിശ്ശിക പൂർണമായും അടച്ച് മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നത് ഉചിതം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
