പൊതുമേഖലാ ബാങ്കുകള്‍ യൂസ്ഡ് കാറുകള്‍ക്ക് പൊതുവേ കുറഞ്ഞ പലിശ നിരക്കാണ് നല്‍കിവരുന്നത്. എന്നാല്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് വരുന്നതും.
പൊതുമേഖലാ ബാങ്കുകള്‍ യൂസ്ഡ് കാറുകള്‍ക്ക് പൊതുവേ കുറഞ്ഞ പലിശ നിരക്കാണ് നല്‍കിവരുന്നത്. എന്നാല്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് വരുന്നതും. അതേസമയം സ്വകാര്യ ബാങ്കുകള്‍ ഡീലറുകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് നല്‍കിവരുന്നത്. ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുവാന്‍ യൂസഡ് കാറുകള്‍ പരിശോധിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന പ്ലാറ്റ്ഫോമുകളുമായ പങ്കാളിത്തത്തിലൂടെ സ്വകാര്യ ബാങ്കുകള്‍ക്ക് സാധിക്കുന്നു.
പലിശ നിരക്കും പ്രൊസസിംഗ് ചാര്‍ജും
കാനറ ബാങ്ക് 7.30 മുതല്‍ 9.90 വരെയാണ് യൂസ്ഡ് കാര്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. വായ്പാ തുകയുടെ 0.25 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. 5 വര്‍ഷമാണ് പരമാവധി കാലാവധി. ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.45 ശതമാനം മുതല്‍ 8.55 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം വരെയാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുക, പരമാവധി 10000 രൂപ. 3 വര്‍ഷമാണ് വായ്പാ കാലാവധി.
സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.90 ശതമാനം മുതല്‍ 10.50 ശതമാനം വരെയാണ് പലിശ നിരക്കാണ്. 1000 രൂപയാണ് പ്രൊസസിംഗ് ചാര്‍ജ്. 5 വര്‍ഷത്തേക്കാണ് വായ്പാ കാലാവധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 9.50 ശതമാനം മുതല്‍ 10.50 ശതമാനമാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 0.50 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 5 വര്‍ഷമാണ് പരമാവധി വായ്പാ കാലാവധി. സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ 13.30 ശതമാനം മുതല്‍ 13.75 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 5 വര്‍ഷമാണ് വായ്്പാ കാലാവധി.
ഫെഡറല്‍ ബാങ്കില്‍
13.75 ശതമാനം മുതല്‍ 16.00 ശതമാനം വരെയാണ് എച്ച്ഡിഎഫ്സി ബാങ്കിലെ പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 7 വര്‍ഷമാണ് വായ്പാ കാലാവധി. 13.80 ശതമാനമാണ് ഫെഡറല്‍ ബാങ്കിലെ പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 5 വര്‍ഷമാണ് വായ്പാ കാലാവധി. ആക്സിസ് ബാങ്കില്‍ 14.45 ശതമാനം മുതല്‍ 16.45 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 5 വര്‍ഷമാണ് വായ്പാ കാലാവധി.
ലോണ്‍ ടു വാല്യൂ
ലോണ്‍ ടു വാല്യൂ അഥവാ എല്‍ടിവി അനുപാതമാണ് യൂസ്ഡ് കാര്‍ വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ മുഖ്യമായും പരിഗണിക്കുന്ന ഘടകം. അതായത് കാറിന്റെ മൂല്യത്തിന് അനുസരിച്ച് അനുവദിച്ചു നല്കാവുന്ന വായ്പാ തുകയുടെ ശതമാനമാണ് എല്‍ടിവി. അതായത് 5 ലക്ഷം രൂപ മൂല്യമുള്ള ഒരു യൂസ്ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ അതിന്റെ 60 ശതമാനം എല്‍ടിവി അനുപാതത്തില്‍ നിങ്ങള്‍ക്ക് വായ്പാ തുകയായി ലഭിക്കുന്നത് 3 ലക്ഷം രൂപ മാത്രമായിരിക്കും. എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം തുകയും വായ്പയായി നല്‍കാറുണ്ട്. ആക്സിസ് ബാങ്ക് 85 ശതമാനം വരെയും വായ്പ അനുവദിക്കാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാറിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ വായ്പയായി അനുവദിക്കാറുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications