മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം വർധിക്കുന്നു എന്നാണ് കണക്ക്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ മാസത്തില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി എത്തിയ നിക്ഷേപം 5.54 കോടി രൂപയാണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന തുകയാണ്. ഇക്കാലയളവില്‍ എസ്‌ഐപി വഴിയുള്ള അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 5.51 ലക്ഷം കോടി കവിഞ്ഞു. 17.92 ലക്ഷം എസ്‌ഐപികളാണ് ജൂണ്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ദീർഘകാലത്തേക്ക് സമ്പാദ്യമൊരുക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ്.
ഒറ്റത്തവണ നിക്ഷേപിക്കാന്‍ പണമില്ലാത്തവര്‍ക്ക് മാസത്തിലോ ത്രൈമാസത്തിലോ നിക്ഷേപിച്ച് ആദായം നേടാന്‍ മ്യൂച്വല്‍ ഫണ്ട് വഴി സാധിക്കും. വിവിധ തരത്തിലുള്ള ഫണ്ടുകൾ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾ, നിക്ഷേപ കാലയളവ്, റിസ്‌കടുക്കനുള്ള ശേഷി എന്നിവ അടിസ്ഥാനമാക്കി ഫണ്ടുകൾ തിരഞ്ഞെടുക്കണം. വിവിധ വിഭാഗം ഫണ്ടുകളും അവയിൽ മികച്ച പ്രകടനം നടത്തുന്നവയും ചുവടെ വിശദീകരിക്കുന്നു.
ലാർജ് കാപ്
ഓഹിരയധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപികരിൽ കൂടുതല്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് ലാര്‍ജ് കാപ് സ്‌കീമുകള്‍. മികച്ച 100 കമ്പനികളില്‍ നിക്ഷേപിക്കുന്നവയാണ് ലാര്‍ജ്കാപ് ഫണ്ടുകള്‍. മികച്ച കമ്പനികളായതിനാൽ സ്‌മോള്‍ കാപ്, മിഡ് കാപ് ഫണ്ടുകളേക്കാൾ നഷ്ട സാധ്യത കുറവുള്ളവയാണ് ലാര്‍ജ് കാപ് ഫണ്ടുകൾ. ലാർജ് കാപ് ഫണ്ടിൽ മികച്ച ആദായം നൽകുന്ന ഫണ്ടാണ് എച്ച്ഡിഎഫ്‌സി ടോപ്പ് 100 ഫണ്ട്. 97 ശതമാനം നിക്ഷേപവും ലാര്‍ജ് കാപ് ഫണ്ടിലാണ്.
3 വര്‍ഷത്തേക്ക് 15.8 ശതമാനം, 5 വര്‍ഷത്തേക്ക് 11.23 ശതമാനം, 10 വര്‍ഷത്തേക്ക് 13.86 ശതമാനം എന്നിങ്ങനെയാണ് ഫണ്ടിന്റെ ആദായ നിരക്ക്. എച്ച്ഡിഎഫ്‌സി ടോപ്പ് 100 ഫണ്ടിൽ 5 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്‌ഐപി 8.62 ലക്ഷം രൂപയായി വളര്‍ന്നു. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച മാസ എസ്ഐപി 4.85 ലക്ഷമായി വളര്‍ന്നു.
ലാർജ് ആൻഡ് മിഡ് കാപ്
ലാര്‍ജ് ആൻഡ് മിഡ് കാപ് ഫണ്ടില്‍ നിക്ഷേപം നടത്തുന്നൊരാള്‍ക്ക് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലാര്‍ജ് ആന്‍ഡ് മിഡ് കാപ് ഫണ്ട് തിരഞ്ഞെടുക്കാം. മൂന്ന് വര്‍ഷത്തിനിടെ 22.48 ശതമാനവും 5 വര്‍ഷത്തിനിടെ 12.97 ശതമാനവും 15.06 ശതമാനവും ആദായം ഫണ്ട് നല്‍കി.
3 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപ യുടെ മാസ എസ്ഐപി 5.32 ലക്ഷമായി ഉയര്‍ന്നു. 5 വര്‍ഷം മുന്‍പ് ആരംഭിച്ച എസ്‌ഐപി 9.60 ലക്ഷമായി ഉയര്‍ന്നു. 10 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപി വളർന്ന് 26.19 ലക്ഷം രൂപയായി.
മിഡ്കാപ്, സമോൾ കാപ്
നിക്ഷേപത്തില്‍ നിന്ന് വലിയൊരു നേട്ടം പ്രതീക്ഷിക്കുന്നവര്‍ക്ക് മിഡ് കാപ്, സ്‌മോള്‍ കാപ് ഫണ്ടുകള്‍ നോക്കാം. മിഡ് കാപ് ഫണ്ടുകള്‍ മീഡിയം സൈസ് കമ്പനികളിലും സ്‌മോള്‍ കാപ് ഫണ്ടുകള്‍ ചെറിയ കമ്പനികളിലുമാണ് നിക്ഷേപിക്കുന്നത്. വലിയ നേട്ടം തരുന്നതിനൊപ്പം വലിയ നഷ്ട സാധ്യതയും ഇവയ്ക്കുണ്ട്. ഇത്തരക്കാര്‍ക്ക് എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ട്, കാനറ റൊബേക്കോ സ്‌മോള്‍ കാപ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാം.
എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ടില്‍ 3 വര്‍ഷത്തേക്ക് 30.72 ശതമാനം ആദായം നല്‍കി. 5 വര്‍ഷത്തേക്ക് 14.08 ശതമാനം, 10 വര്‍ഷത്തേക്ക് 20.77 ശതമാനം എന്നിങ്ങനെയാണ് ആദായ നിരക്ക്. 3 വര്‍ഷം മുൻപ് ആരംഭിച്ച 10,000 രൂപയുടെ എസ്‌ഐപി നിക്ഷേപം വളർന്ന് 5.92 ലക്ഷം രൂപയായി. 5 വര്‍ഷം മുൻപ് നടത്തിയ മാസ എസ്ഐപി വളർന്ന് 10.79 ലക്ഷം രൂപയായി.
2019 ല്‍ ആരംഭിച്ച കാനറ റൊബേക്കോ സ്‌മോള്‍ കാപ് ഫണ്ട് പുത്തൻ ഫണ്ടാണെങ്കിലും സ്മോൾ കാപ് വിഭാഗത്തില്‍ മികച്ച പ്രടനം നടത്തുന്നവയാണ്. 1 വര്‍ഷത്തില്‍ 21.65 ശതമാനവും 2 വർഷത്തിൽ 49.34 ശതമാനവും 3 വര്‍ഷത്തില്‍ 39.62 ശതമാവും ആദായം ഫണ്ട് നൽകി, 3 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി നിക്ഷേപം 6.60 ലക്ഷമായി ഉയര്‍ന്നു. 2 വർഷം മുന്‍പ് ആരംഭിച്ച നിക്ഷേപം 3.35 ലക്ഷമായി.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?



Click it and Unblock the Notifications