ഇന്ത്യൻ വിദ്യാർഥികളിൽ പഠനത്തിനായി കടൽ കടക്കുന്ന ശീലം ശക്തമാകുന്ന കാലഘട്ടമാണിത്. 2022 ൽ 7.70 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് വിദേശത്ത് പഠനത്തിനായി പോയത്. 2023 ൽ ഇതിൽ 20 ശതമാനം വളർച്ച വിദ്യാഭ്യാസ വിദഗ്ധർ കാണുന്നുണ്ട്. വിദേശത്തേക്ക് പഠിക്കാൻ ആഗ്രഹിക്കുന്നൊരു വിദ്യാർത്ഥിയും രക്ഷിതാവും രീതികളെ പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ലോകമെമ്പാടുമുള്ള മികച്ച 100 സർവകലാശാലകൾ പരിശോധിച്ചാൽ ഇവയിൽ 52 എണ്ണവും വരുന്ന നാല് രാജ്യങ്ങളിൽ നിന്നുള്ളതാണ്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയാണ് മികച്ച വിദേശ സർവകലാശാലകളുമായി ലീഡ് ചെയ്യുന്നത്. മികച്ച അവസരങ്ങൾ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട സ്ഥലങ്ങലിൽ മുന്നിൽ നിൽക്കുന്നതും ഈ രാജ്യങ്ങളാണ്. വിദേശ വിദ്യാഭ്യാസത്തിന് ജനപ്രീതി വർധിച്ചി വരുന്ന സാഹചര്യത്തിൽ ഓരോ സർവകാലാശാലയും ഇടങ്ങളും പരിഗണിക്കുമ്പോൾ വിവിധ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിതം, ആശയവിനിമയത്തിനുള്ള എളുപ്പം, അനുകൂലമായ കാലാവസ്ഥ, സുരക്ഷിതമായ അന്തരീക്ഷം, നല്ല പാർപ്പിട ഗതാഗത സൗകര്യങ്ങൾ എന്നിവ ആദ്യം പരിഗണിക്കേണ്ട ഘടകങ്ങളാണ്. അതോടൊപ്പം ഓരോ രാജ്യത്തെ സർവകലാശാലകളിലും തിരഞ്ഞെടുക്കുന്നത് വഴി എന്താണ് അധിക നേട്ടമെന്നും അറിയേണ്ടതുണ്ട്. മുൻനിര സർവകലാശാലകളിലെ അധിക സൗകര്യങ്ങൾ ഒന്ന് പരിശോധിക്കാം.
അമേരിക്ക
ലോകത്തിലെ ഏറ്റവും മികച്ച സാധ്യതകളാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. ദീർഗകാല പാരമ്പര്യമുള്ള വിവിധ സർവകലാശാലകൾ അമേരിക്കയുടെ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിൽ വിദേശ വിദ്യാർത്ഥികൾക്ക് വ്യവസായിക ട്രെൻഡുകൾ നിരീക്ഷിക്കാനും ലോകത്തെ മുൻനിര ആഗോള കമ്പനികളുമായി ഇന്റേൺഷിപ്പ് / തൊഴിലവസരങ്ങൾ കണ്ടെത്താനുമുള്ള അവസരങ്ങൾ ലഭിക്കും.
പ്രൊഫഷണലായി വളരാൻ സഹായിക്കുന്ന നെറ്റ്‌വർക്കിംഗ് അവസരങ്ങൾ കൂടുതലുള്ള ഇടങ്ങളിലൊന്നാണ് അമേരിക്ക എന്നതും ശ്രദ്ധിക്കേണ്ടതാണ്. വലിയ സമ്പദ്‌വ്യവസ്ഥയിൽ മികച്ച കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും വിദേശത്തെ പ്രമുഖ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അമേരിക്ക മികച്ച തിരഞ്ഞെടുപ്പാകുന്നത് ഇതിനാലൊക്കെയാണ്.
യുകെ
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ളതും ലോകത്തിലെ പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിട്ടണിലാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസത്തെ മികച്ചതാക്കുന്നത് കർശനമായ മാനദണ്ഡങ്ങൾ തന്നെയാണ്. എല്ലാ കോളേജുകളിലെയും സർവകലാശാലകളിലെയും പഠന നിലവാരം വിലയിരുത്താൻ ക്വാളിറ്റി അഷ്വറൻസ് ഏജൻസി എന്ന സ്വതന്ത്ര സ്ഥാപനം യുകെയിലുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിൽ മുൻഗണന നേടാനും യുകെ വിദ്യാഭ്യാസത്തിന് പരിഗണിക്കാം. ജേണലുകൾ, ഫാക്കൽറ്റികൾ, ലബോറട്ടറികൾ, ഗവേഷണം ബന്ധപ്പെട്ട കാര്യങ്ങളിലെ മികച്ച നിലവാരമുള്ള സൗകര്യങ്ങളും ബ്രിട്ടണിലാണ്. ഗവേഷണം, വ്യത്യസ്ത തരം സംസ്കാരങ്ങൾ അനുഭവിക്കാനോ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യുകെ മികച്ച തിരഞ്ഞെടുപ്പാണ്.
ഓസ്ട്രേലിയ
വിദേശത്ത് പഠനം ആഗ്രഹിക്കുന്നവരുടെ മുൻനിരയിലുള്ള ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദേശ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഓസ്‌ട്രേലിയൻ സർക്കാറിന്റെ ശക്തമായ പിന്തുണയും ഓസ്ട്രേലിയയെ ഇഷ്ട ഇടമാക്കി മാറ്റുന്നു. അന്താരാഷ്ട്ര സ്‌കോളർഷിപ്പുകൾക്കായി ഓസ്‌ട്രേലിയൻ സർക്കാർ പ്രതിവർഷം 200 മില്ല്യൺ യൂറോ ആണ് ചെലവഴിക്കുന്നത്.
മിക്ക സ്കോളർഷിപ്പുകളിലും ട്യൂഷൻ ഫീസ് ഉൾക്കൊള്ളുന്നുണ്ട്. ഇതോടൊപ്പം ഗവേഷണ പദ്ധതികളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ജീവിത ചെലവും സ്കോളർഷിപ്പ് വഴി ഉപയോഗപ്പെടുത്താൻ സാധിച്ചേക്കാം. താങ്ങാനാവുന്ന വിദ്യാഭ്യാസവും ജീവിത ചെലവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ വർഷത്തിൽ ഓസ്‌ട്രേലിയയിലെത്തിക്കുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ വിസ ലഭിക്കുന്നത് കൂടുതൽ എളുപ്പമുള്ള കാര്യമാണ്. വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഓസ്ട്രേലിയ ഇതിനാൽ തന്നെ മികച്ച തിരഞ്ഞെടുപ്പാണ്. സൗഹാർദ്ദപരമായ നഗരങ്ങൾ, മികച്ച റാങ്കുള്ള സർവ്വകലാശാലകൾ, താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ ചെലവ് എന്നിവ ഓസ്ട്രേലിയൻ പഠനത്തിന് മുൻതൂക്കം നൽകുന്നു.
കാനഡ
വിദേശത്ത് പഠിക്കാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതലായും തിരഞ്ഞെടുക്കുന്നത് കാനഡയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് നിന്ന് സ്ഥിരതാമസ നിലയിലേക്ക് മാറുമ്പോൾ കാനഡയിൽ പഠിച്ച ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ എക്‌സ്‌പ്രസ് എൻട്രിയിലെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനത്തിൽ അധിക പോയിന്റുകൾ ലഭിക്കും. ഇത് കോഴ്‌സിന്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കും. കാനഡയിലെ ശക്തമായ ഇന്ത്യൻ സമൂഹം വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകമാണ്. പുതിയ അന്തരീക്ഷവുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുന്നൊരു ഘടകമാണിത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications