ചടങ്ങുകൾക്കപ്പുറം ആഘോഷത്തിന്റെ ഇടം കൂടിയാണ് വിവാഹം. അതിനാൽ തന്നെ ചെലവുകളും വളരെ വലുതാണ്. ഇന്നത്തെ കാലത്ത് വിവാഹ ചെലവുകളിൽ സ്വർണത്തിന് വലിയ പ്രധാന്യമുണ്ട്. ഉയർന്നിരിക്കുന്ന സ്വർണ വില വിവാഹ ചെലവുകളുടെ നല്ലൊരു ഭാഗം കവരുന്നവയാണ്. ഇതോടൊപ്പം വസ്ത്രം, അലങ്കാരം, മറ്റു ആഘോഷങ്ങൾ എന്നിങ്ങനെ ചെലവുകൾ ഏറെ. മക്കളുടെ വിവാഹത്തിനായോ ബന്ധുക്കളുടെ വിവാഹ ചെലവുകളിലേക്ക് സഹായിക്കാനോ സമ്പാദിക്കുന്നവരാണെങ്കിൽ തുക ബാങ്കിലേക്ക് മാറ്റാതെ നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി.
ഇക്വിറ്റി അധിഷ്ഠിതമായ മ്യൂച്വൽ ഫണ്ടുകൾ ഈ ആവശ്യത്തിന് അനുയോജ്യമായൊരു നിക്ഷേപമാണ്. മാസത്തിൽ നീക്കിവെയ്ക്കാൻ സാധിക്കുന്ന തുക സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കാൻ സാധിച്ചാൽ ആയാസമില്ലാതെ നല്ലൊരു തുക സമ്പാദിക്കാൻ സാധിക്കും. 5 വർഷത്തിന് മുകളിലുള്ള ദീർഘകാല നിക്ഷേപമായതിനാൽ തന്നെ അപകട സാധ്യത കുറവായിരിക്കും. ഈയൊരു ലക്ഷത്തിന് വേണ്ടി എസ്ഐപി ആരംഭിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ട മ്യൂച്വൽ ഫണ്ട് വിഭാഗത്തെ കുറിച്ച് വിശദമായി നോക്കാം.

ഇൻഡെക്സ് ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപ പറ്റിയും ഇക്വിറ്റി വിപണിയിലെ ചലനങ്ങളെ നിരീക്ഷിക്കാത്തൊരാളാണെങ്കിൽ ഇൻഡെക്സ് ഫണ്ടുകളാണ് നിക്ഷേപിക്കാൻ അനുയോജ്യം. ഇത്തരക്കാർ കാലാവധി പരിഗണിക്കാതെ ഇൻഡെക്സ് ഫണ്ട് തിരഞ്ഞെടുക്കാം. നിക്ഷേപ കാലാവധിക്കിടയിൽ ഇടയ്ക്കിടെ ഫണ്ടിനെ നിരീക്ഷിക്കുകയും റീബാലൻസ് ചെയ്യുകയും വേണ്ട എന്നതാണ് ഇൻഡെക്സ് ഫണ്ടുകളുടെ പ്രത്യേകത. ഒരു ബെഞ്ചമാർക്ക് സൂചികയെ ട്രാക്ക് ചെയ്യുന്നതിനാൽ മാന്യമായ വളർച്ച ഫണ്ടിന് ലഭിക്കും.
5 വർഷത്തിനുള്ളിൽ വിവാഹം
അഞ്ച് വർഷത്തിനും ഏഴ് വർഷത്തിനും ഇടയിൽ പണം ആവശ്യമുള്ളവരാണെങ്കിൽ മികച്ച റിട്ടേണിന് ലാർജ്കാപ് ഫണ്ടിലുള്ള നിക്ഷേപമാണ് അനുയോജ്യം. ലാർജ്-കാപ് സ്കീമുകളിൽ നിരവധി ഫണ്ടുകൾ ലഭ്യമാണ്. വിപണിയിൽ ലിസ്റ്റ് ചെയ്ത ലാർജ്കാപ് ഓഹരികളിലാണ് ഇത്തരം ഫണ്ടുകൾ നിക്ഷേപിക്കുക.
ലാർജ്കാപിൽ ഇൻഡെക്സ് ഫണ്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ എച്ച്ഡിഎഫ്സി നിഫ്റ്റി 100 ഫണ്ടിന്റെ ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുക്കാമെന്ന് ടാക്സ്, ഇൻവെസ്റ്റ്മെന്റ് വിദഗ്ധനായ ബൽവന്ത് ജെയിൻ നിർദ്ദേശിക്കുന്നു. ലാർജ് കാപ് വിഭാഗത്തിലെ മുഴുവൻ ഓഹരികളെയും പ്രതിനിധീകരിക്കുന്ന ഇൻഡെക്സ് ഫണ്ടാണിത്. 5 വർഷം കൊണ്ട് 10 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുന്ന ഫണ്ടിൽ നിക്ഷേപിച്ചാൽ മാസത്തിൽ 12,807 രൂപയുടെ എസ്ഐപി വഴി 10 ലക്ഷം രൂപ സ്വന്തമാക്കാം.
7 വർഷത്തിന് ശേഷമുള്ള വിവാഹം
വിവാഹത്തിന് 7 വർഷത്തിൽ കൂടുതൽ സമയമുണ്ടെങ്കിൽ എന്നാൽ 10 വർഷത്തിൽ പണം ആവശ്യമാകുന്ന ഘട്ടത്തിൽ മിഡ്കാപ് ഫണ്ടുകളാണ് അനുയോജ്യം. ഈ കാലയളവിൽ മിഡ്കാപ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ചാഞ്ചാട്ടം ഇല്ലാതാകും.
ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി 150 മിഡ്‌കാപ് ഇൻഡക്‌സ് ഫണ്ടിന്റെ ഗ്രോത്ത് ഓപ്ഷനിൽ എസ്‌ഐപി ആരംഭിക്കാനാണ് ബൽവന്ത് ജെയിൻ നിർദ്ദേശിക്കുന്നത്. ഞാൻ നിങ്ങളോട് ശുപാർശ ചെയ്യുന്നു. 7 വര്‍ഷം കൊണ്ട് 15 ലക്ഷം രൂപയാണ് ലക്ഷ്യമെങ്കില്‍ 13 ശതമാനം റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടില്‍ മാസം 10,920 രൂപ നിക്ഷേപിച്ചാല്‍ ലക്ഷ്യത്തിലെത്തിക്കാം.
10 വർഷത്തിനപ്പുറമുള്ള വിവാഹം
വിവാഹത്തിന് 10 വർഷത്തിലേറെ സമയമുണ്ടെങ്കിൽ സ്‌മോൾകാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. അസ്ഥിരമായ ഫണ്ടുകളാണെങ്കിലും 10 വർഷത്തിലേറെ നീണ്ട നിക്ഷേപ കാലയളവ് ചാഞ്ചാട്ടം ഇല്ലാതാക്കാൻ സഹായിക്കും. ഈ വിഭാഗത്തിൽ നിപ്പോൺ 250 സ്മോൾകാപ് ഇൻഡക്സ് ഫണ്ടാണ് ബൽവന്ത് ജെയിൻ ശുപാർശ ചെയ്യുന്നത്. 15 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ നിന്ന് 10 വര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സ്വന്തമാക്കാന്‍ മാസത്തില്‍ 7,177 രൂപയാണ് നിക്ഷേപിക്കേണ്ടി വരിക.
ശ്രദ്ധിക്കാം
എസ്‌ഐപി നിക്ഷേപങ്ങൾ ആരംഭിക്കാൻ ഡയറക്ട് പ്ലാനുകളും റെഗുലർ പ്ലാനുകളുമുണ്ട്. റെഗുലർ ഫണ്ടുകളിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുടെ സഹായത്തോടെ നിക്ഷേപിക്കാം. ഇവിടെ മാർക്കറ്റിംഗ് ചെലവുകൾ അടക്കമുള്ള ചെലവുകൾ കാരണം ഡയറക്ട് പ്ലാനുകളെ അപേക്ഷിച്ച് ചെലവ് അനുപാതം കൂടുതലായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications