പണം സേവിംഗ്‌സ് അക്കൗണ്ടില്‍ മാത്രം സൂക്ഷിക്കുന്നൊരാൾക്ക് പണപ്പെരുപ്പത്തെ നേരിടാൻ സാധിക്കുന്നില്ല. കയ്യിലുള്ള പണത്തിന്റെ വാങ്ങൽ ശേഷി കുറയാതിരിക്കാൻ അനുയോജ്യമായ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കണം. സ്ഥിര നിക്ഷേപം, ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്, സ്വർണം തുടങ്ങി നിരവധി നിക്ഷേപ സാധ്യതകൾ മുന്നിലുള്ളപ്പോൾ അനുയോജ്യമായ നിക്ഷേപങ്ങളിലൊന്ന് തിരഞ്ഞെടുക്കണം.
കൃത്യമായ മനസിലാക്കാതെ ആദായത്തെ പറ്റി ചിന്തിക്കാതെയുള്ള, നികുതി പരിഗണിക്കാതെയുള്ള നിക്ഷേപം നഷ്ടം വരുത്തി വെയ്ക്കും. ജീവിതത്തിലെ വലിയൊരു സമ്പാദ്യം തെറ്റായ രീതിയിൽ നിക്ഷേപിക്കുമ്പോൾ മുഴുവൻ തുക നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. ഇതിനാൽ നിക്ഷേപകർ വരുത്തുന്ന തെറ്റുകൾ മുൻകൂട്ടി മനസിലാക്കണം. ഓരോ നിക്ഷേപങ്ങളിലും ഏതെക്കെ തെറ്റുകളാണ് കടന്നു വരുന്നതെന്ന് നോക്കാം.
റിയല്‍ എസ്റ്റേറ്റ്
വലിയ തുക വായ്പയെടുത്ത് റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കുമ്പോൾ തിരിച്ചടവ് അടക്കം വലിയ തുക വരും. 9 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ 20 വർഷത്തേക്ക് വായ്പ എടുക്കുമ്പോൾ തിരിച്ചടവ് 1 കോടിക്ക് മുകളിലാണ്. ഇത്തരമൊരു നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകണമെങ്കിൽ 1 കോടിക്ക് മുകളിലുള്ള തുക ലഭിക്കണം.
വലിയ തുകയ്ക്ക് വീട് നിർമിക്കുന്നൊരാൾ വസ്തുവിൽ നടത്തുന്ന അലങ്കാര പണികൾ വസ്തുവിലുള്ള നിക്ഷേപമായി പരിഗണിക്കരുത്. ഇത് വ്യക്തിഗത ചെലവുകളായി നോക്കണം. വസ്തു വില്ക്കുന്ന സമയത്ത് എത്ര ശതമാനം ലാഭം എന്ന് പരിശോധിക്കേണ്ടതുണ്ട്. 1.20 കോടിക്ക് വില്പന നടത്തിയാൽ 20 ലക്ഷമാണ് ലാഭം വരുന്നത്. ഇത് ഗുണകരമാണോ എന്ന് പരിശോധിക്കണം. ഇതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയെ പറ്റി കൃത്യമായി അറിയുന്നവർ മാത്രം നിക്ഷേപിക്കണം.
ചിട്ടി ഫണ്ടുകള്‍/ സ്ഥിര നിക്ഷേപം
വരുമാനത്തിന്റെ വലിയൊരു പങ്ക് ചിട്ടികളിൽ നിക്ഷേപിക്കുന്നവരെ കാണാറുണ്ട്. കാലാവധിയോളം ചിട്ടികളിൽ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടമൊന്നും ലഭിക്കുന്നില്ലെന്നതാണ് സത്യം. 5 ശതമാനത്തോളമാണ് ആദായം ലഭിക്കുന്നത്. പണം ആവശ്യമുള്ളവർക്ക് ചിട്ടി കാലയളവിൽ വിളിച്ചെടുക്കുന്നത് മാത്രമാണ് ചിട്ടികളുടെ ലാഭം. സ്ഥിര നിക്ഷേപങ്ങളിലും ആദായം കുറവാണ്. നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേണ്‍ ലഭിക്കുന്നുണ്ടോ എന്ന് നോക്കണം.
പ്രാദേശിക നിക്ഷേപങ്ങൾ
അധിക പലിശ നോക്കി പലതരം പ്രാദേശിക നിക്ഷേപ സ്ഥാപനങ്ങളിൽ പണം ഇടുന്നവരുണ്ട്. ഇത്തരക്കാർക്ക് പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിക്ഷേപം ആരംഭിക്കും മുൻപ് ബിസിനസ് കൃത്യമായി മനസിലാക്കണം. ഇതോടൊപ്പം നികുതി ഒഴിവാക്കാനും പ്രാദേശിക നിക്ഷേപങ്ങളെ ഉപയോഗിക്കുന്നവരുണ്ട്. നികുതി നല്‍കാതെ പലിശയടക്കം വലിയ തുക പിൻവലിക്കുമ്പോൾ ഈ തുക മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പ്രയാസമുണ്ടാകും.
സ്വർണം
സ്വർണത്തിൽ നിക്ഷേപിക്കാനായി പലരും തിരഞ്ഞെടുക്കുന്നത് ആഭരണങ്ങൾ വാങ്ങുക എന്നതാണ്. ആഭരണങ്ങളായി സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ പണിക്കൂലിയായി നല്ലൊരു തുക നൽകേണ്ടി വരുന്നു. എന്നാൽ സ്വർണാഭരണങ്ങൾ വില്പന നടത്തുമ്പോൾ ഈ തുക സ്വയം വഹിക്കുകയും വേണം. ഇത് ആഭരണമെന്ന നിലയില്. സ്വർണത്തിൽ നിക്ഷേപിക്കുമ്പോഴുള്ള പ്രതിസന്ധിയാണ്. ആഭരണങ്ങൾ സൂക്ഷിക്കുന്നതിലെ റിസ്കും പരിഗണിക്കണം.
ഓഹരി നിക്ഷേപം
ഓഹരികളില്‍ നിക്ഷേപിക്കുന്നവരിൽ പറ്റുന്ന പ്രധാന തെറ്റാണ് മറ്റുള്ളവരുടെ വാക്ക് കേട്ട് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. യൂട്യൂബ് വീഡിയോകളിലും ഗ്രൂപ്പുകളിൽ നിന്നും ലഭിക്കുന്ന ടിപ്സ് വഴി നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം. ഇതിന് പകരം നിക്ഷേപ തന്ത്രമുണ്ടാക്കി കമ്പനികളെ പറ്റി വ്യക്തമായി പഠിച്ച് വേണം നിക്ഷേപിക്കാൻ. വ്യക്തമായി അറിയാതെ ഏത് നിക്ഷേപം നടത്തുമ്പോഴും പണം നഷ്ടപ്പെടാനുള്ള സാധ്യത മുന്നിലുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
