വിരമിക്കൽ കാലത്തെ സുവർണ കാലമാക്കാൻ കയ്യിൽ പണം വേണം, അതിന് നിക്ഷേപിക്കണം. നിരവധി സാധ്യതകൾ മുന്നിലുള്ളപ്പോൾ ഏത് തിരഞ്ഞെടുക്കുമെന്നതാണ് പ്രയാസമുള്ള കാര്യം. കേന്ദ്രസർക്കാർ പദ്ധതികളായ നാഷണല്‍ പെന്ഷന് സിസ്റ്റവും (എൻപിഎസ്) പബ്ലിക്ക് പ്രൊവിഡന്റും ഫണ്ടും (പിപിഎഫ്) നിക്ഷേപകർക്ക് സുചരിചിതമാണ്. പെന്ഷന് കാലത്തേക്കുള്ള ഫണ്ടായി തിരഞ്ഞെടുക്കാവുന്ന ഇവയ്ക്ക് പല സാമ്യങ്ങളുമുണ്ട്.
എന്‍പിഎസ് പൂര്‍ണമായും പെന്ഷന് പദ്ധതിയായാകുമ്പോൾ പിപിഎഫ് മറ്റു നിക്ഷേപ ലക്ഷ്യങ്ങൾക്കും അനുയോജ്യമായവയാണ്. എൻപിഎസിൽ ഫണ്ട് മാനേജര്‍മാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാ്ണ് ആദായം ലഭിക്കുന്നത്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ നിരക്ക് അടിസ്ഥാനമാക്കിയാണ് പിപിഎഫിലെ ആദായം കണക്കാക്കുക. രണ്ട് നിക്ഷേപങ്ങളുടെയും സാമ്യതകളും വ്യത്യാസങ്ങളും നോക്കാം.
സുരക്ഷ
2 പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പദ്ധതികളാണ്. പെന്ഷന് ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിന് കീഴിലാണ് പിപിഎഫ് വരുന്നത്.
ആദായം
എന്‍പിഎസ് സ്ഥിരമായൊരു ആദായ നിരക്ക് വാഗ്ദാനം ചെയ്യുന്നില്ല. തിരഞ്ഞെടുക്കുന്ന നിക്ഷേപ ഓപ്ഷനെ അടിസ്ഥാനമാക്കിയാണ് ആദായം ലഭിക്കുക. 75 ശതമാനം ഇക്വിറ്റി, 100 ശതമാനം കോര്‍പ്പറേറ്റ് ബോണ്ട്, 5 ശതമാനം അൾട്ടര്‍നേറ്റീവ് അസറ്റ് എന്നിങ്ങനെയുള്ള ഓപ്ഷനുകൾ നിക്ഷേപകന് തിരഞ്ഞെടുക്കാം. പിപിഎഫില്‍ സ്ഥിരമായ വരുമാനം ഉറപ്പാണ്. പലിശ നിരക്ക് ഓരോ പാദത്തിലും നിശ്ചയിക്കും.
7-8 ശതമാനം വരെ പലിശ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കാമെന്നതാണ് സമീപ കാല ചരിത്രം. 2022 സാമ്പത്തിക വർഷത്തിലെ ജൂണ്‍- സെപ്റ്റംബര്‍ പാദത്തില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ പലിശ നിരക്ക്. 2020 മാര്‍ച്ചില്‍ 7.9 ശതമാനവും 2019 ജൂണില്‍ 8 ശതമാനവുമായിരുന്നു പലിശ.
ലിക്വിഡിറ്റി
എന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കാന്‍ 60 വയസ് പൂർത്തിയാകണം. അക്കൗണ്ട് ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയായ ശേഷം ആകെ നിക്ഷേപത്തിന്റെ 25 ശതമാനം പിന്‍വലിക്കാന്‍ സാധിക്കും. കാലാവധി വരെ 3 പിന്‍വലിക്കലുകള്‍ മാത്രമാണ് അനുവദിക്കുക. വിവാഹം, മക്കളുടെ വിഭ്യാസം, വീട് വാങ്ങല്‍, ചികിത്സ എന്നി സാഹചര്യങ്ങളിലാണ പിന്വലിക്കാവുക.
പിപിഎഫില്‍ 15 വര്‍ഷമാണ് കാലാവധി. അക്കൗണ്ട് ആരംഭിച്ച് 7ാം വര്‍ഷത്തിലാണ് ഭാഗിക പിന്‍വലിക്കല്‍ ആനുവദിക്കുക. തൊട്ടു മുന്പിലെ സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടിലുള്ള പണത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം. നിക്ഷേപം ആരംഭിച്ച് മൂന്നാം വര്‍ഷത്തില്‍ വായ്പ അനുവദിക്കും. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വരെ വായ്പ ലഭിക്കും.
നികുതി
എന്‍പിഎസ് അക്കൗണ്ടിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയും സെക്ഷന്‍ 80സിസിഡജി(1ബി) പ്രകാരം 50,000 രൂപയുടെയും നികുതിയിളവ് ലഭിക്കും. കാലാവധിയില്‍ 60 ശതമാനം തുക പിൻവലിക്കാം. ഈ തുകയ്ക്ക് നികുതിയിളവുണ്ട്. 40 ശതമാനം തുക ആന്യുറ്റിയലേക്ക് മാറ്റും.
ഇത് ഉപയോഗിച്ചാണ് പെൻഷൻ ലഭിക്കുക. പെൻഷന് നികുതിയുണ്ട്.
പിപിഎഫ് പൂര്‍ണമായും നികുതി മുക്തമാണ്. പരമാവധി നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതിയിളവുണ്ട്. കാലാവിയില്‍ ലഭിക്കുന്ന തുകക്കും പലിശയ്ക്കും നികുതിയിളവുണ്ട്.
കാൽക്കുലേറ്റർ
30 വയസുകാരന് എന്‍പിഎസില്‍ ചേര്‍ന്ന് അടുത്ത 30 വര്‍ഷത്തേക്ക് മാസം 10,000 രൂപ നിക്ഷേപിച്ചാല്‍ എത്ര തുക ലഭിക്കുമെന്ന് നോക്കാം. 10 ശതമാനം ആദായം പ്രതീക്ഷിക്കാന്‍ 36 ലക്ഷം രൂപയുടെ നിക്ഷേപത്തിലൂടെ 2.27 കോടി രൂപ നേടാനാകും. 60 വയസില്‍ 1.36 കോടി രൂപ കയ്യില്‍ ലഭിക്കുകയും 91 ലക്ഷം ആന്യുറ്റിയിലേക്ക് മാറ്റുകയും ചെയ്യും. 6 ശതമാനം ആന്യുറ്റി നിരക്കോടെ 45,587 രൂപ പെന്ഷന് ലഭിക്കും.
പിപിഎഫില്‍ വര്‍ഷത്തില്‍ പരമാവധി നിക്ഷേപം നടത്തുന്നൊരാള്‍ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ (മാസം 12,500രൂപ) 30 വര്‍ഷം കൊണ്ട് എന്ത് നേട്ടമുണ്ടാകുമെന്ന് നോക്കാം. 45 ലക്ഷം രൂപയാണ് ഇക്കാലയളിവില് ആകെ നിക്ഷേപിക്കേണ്ടി വരുന്നത്. ഇതിന് 1.09 കോടി രൂപ പലിശ ലഭിക്കും. ഇതുപ്രകാരം 1.54 കോടി രൂപ 30 വര്‍ഷ ശേഷം ലഭിക്കും. നിലവിലെ 7.1 ശതമാനം പലിശ നിരക്കലുള്ള കണക്കാണിത്.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications