കുറഞ്ഞ പലിശയിൽ അതിവേഗം പണം കയ്യിലെത്തും, മ്യൂച്വൽ ഫണ്ട് വായ്പകൾ സൂപ്പറാണ്, നേട്ടങ്ങൾ എന്തൊക്കെയെന്നറിയാം

പെട്ടെന്ന് കുറച്ചധികം പണത്തിന്‍റെ അത്യാവശ്യം വന്നാൽ നിങ്ങൾ എന്ത് ചെയ്യും. കൂട്ടുകാരോടോ കുടുംബാംഗങ്ങളോടൊ കടം വാങ്ങും. എന്നാൽ അവരുടെ കയ്യിൽ പണമില്ലെങ്കിൽ പിന്നെ എന്ത് എന്ന് ചോദിക്കുന്നതിന് മുൻപ് തന്നെ നിങ്ങൾ ഏതെങ്കിലും ബാങ്കുകളെ സമീപിച്ചു കാണും അല്ലേ, വായ്പയെടുക്കാൻ. വ്യക്തിഗത വായ്പകൾ എന്നത് ഇന്ന് സാധാരണമായ കാര്യമാണ്. പെട്ടെന്നുള്ള സാമ്പത്തിക അത്യാവശ്യങ്ങൾ നിറവേറ്റാം വ്യക്തിഗത വായ്പകൾ സഹായിക്കുകയും ചെയ്യും.

വ്യക്തിഗത വായ്പ എന്നത് പ്രായോഗിക പരിഹാരമാണെങ്കിലും അത് ദീർഘകാല സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മാത്രമേ താരതമ്യേന കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പകൾ ലഭിക്കുകയുള്ളു. ക്രെഡിറ്റ് സ്കോർ കുറഞ്ഞ വ്യക്തികൾ ഉയർന്ന പലിശ നൽകേണ്ടി വരും. ഒരു പക്ഷെ വായ്പ ലഭിച്ചില്ലെന്നും വരാം. പിന്നെ എന്താണ് മാർഗമെന്ന് ചിന്തിക്കുകയാണോ...

മ്യൂച്വൽ ഫണ്ട് വായ്പകൾ

നിങ്ങളൊരു മ്യൂച്വൽ ഫണ്ട് ഉടമയാണെങ്കിൽ മുകളിൽ പറഞ്ഞ ഒരു ബുദ്ധിമുട്ടും കൂടാതെ ഇന്ന് വായ്പകൾ സ്വന്തമാക്കാം. അടിയന്തരമായ ഫണ്ട് ആവശ്യങ്ങൾക്കും നിങ്ങളുടെ സെക്യൂരിറ്റി റിഡീം ചെയ്യാൻ ആഗ്രഹിക്കാത്തപ്പോഴും ഒരു എളുപ്പ മാർഗമാണിത്. ഒരു പക്ഷെ പരമ്പരാഗത വായ്പ മാർഗങ്ങളെ അപേക്ഷിച്ച് സുരക്ഷിതവും എളുപ്പവുമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും വായ്പകൾ എടുക്കുന്നത്.

മ്യൂച്വൽ ഫണ്ടുണ്ടോ, കുറഞ്ഞ പലിശയിൽ വായ്പ റെഡി

നിക്ഷേപങ്ങൾ വിൽക്കാതെ തന്നെ വായ്പയെടുക്കാൻ സാധിക്കും എന്നതാണ് മ്യൂച്വൽ ഫണ്ട് വായ്പകളുടെ ഏറ്റവും മികച്ച ഗുണങ്ങളിൽ ഒന്ന്. മറ്റ് പ്രധാന നേട്ടങ്ങളും പരിശോധിക്കാം.

1. യോഗ്യതാ മാനദണ്ഡം

ഒരു പക്ഷെ കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള ഒരാൾക്ക് വ്യക്തിഗത വായ്പകൾ ലഭിക്കണമെന്ന് നിർമബന്ധമില്ല. അല്ലെങ്കിൽ വായ്പകൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. അത് വലിയ സാമ്പത്തിക ബാധ്യതകൾക്ക് കാരണമാവുകയും ചെയ്യും.

എന്നാൽ, മ്യൂച്വൽ ഫണ്ടുകളിൽ നിന്നും വായ്പ സ്വീകരിക്കാൻ ക്രെഡിറ്റ് സ്‌കോറിൻ്റെ ആവശ്യമില്ല. അതായത് ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വായ്പ ലഭിക്കുമെന്ന് സാരം.

2. പലിശ നിരക്ക്

തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. 12 ശതമാനം മുതൽ 26 ശതമാനം വരെ പലിശ നിരക്ക് വ്യക്തിഗത വായ്പകൾക്ക് നൽകേണ്ടി വരും. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വായ്പകളുടെ പലിശ നിരക്ക് 9 ശതമാനംമുതൽ 14 ശതമാനം വരെയാണ്.

മ്യൂച്വൽ ഫണ്ടുണ്ടോ, കുറഞ്ഞ പലിശയിൽ വായ്പ റെഡി

3. ആവശ്യമായ രേഖകൾ

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ സ്വീകരിക്കുമ്പോൾ നിരവധി രേഖകൾ നൽകേണ്ടി വരും. വിദ്യാഭ്യാസം, ജോലി, അഡ്രസ്, തിരിച്ചറിയൽ രേഖ തുടങ്ങി നിരവധി രേഖകൾ. അതേ സമയം കെവൈസി രേഖകൾ മാത്രം ഉൾപ്പെടുന്ന ഒരു എൻഡ്-ടു-എൻഡ് ഡിജിറ്റൽ പ്രക്രിയയാണ് മ്യൂച്വൽ ഫണ്ട് ലോണുകൾ പിൻതുടരുന്നത്. അതുവഴി സമയ നഷ്ടമില്ലാതെ വായ്പകൾ നേടാൻ സാധിക്കും.

4. വായ്പയുടെ അംഗീകാരവും വിതരണവും

വ്യക്തിഗത ലോണിന് അംഗീകാരം ലഭിക്കുന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഒന്നിലധികം ചെക്കുകളുടെയും പേപ്പർവർക്കുകളുടെയും പരമ്പരയുള്ളത് കൊണ്ടു തന്നെ ചിലപ്പോൾ ദിവസങ്ങളെടുക്കും പണം കയ്യിൽ കിട്ടാൻ. അത് അടിയന്തിരമായി ഫണ്ട് ആവശ്യമുള്ളവർക്ക് അസൗകര്യമുണ്ടാക്കും.

എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്നും വായ്പകളെടുക്കുമ്പോൾ കുറഞ്ഞ രേഖകൾ മാത്രം മതി എന്നുള്ളത് കൊണ്ടു തന്നെ വായ്പകളും വേഗം ലഭിക്കും. ശരാശരി സമയം 15 മിനിറ്റ് മുതൽ കുറച്ച് മണിക്കൂറിനുള്ളിൽ പണം അക്കൌണ്ടിലെത്തും.

വായ്പയുടെ തിരിച്ചടവ് നിബന്ധനകളും സങ്കീർണമല്ല എന്നതും മ്യൂച്വൽ ഫണ്ട് വായ്പകളുടെ ഗുണങ്ങളിലൊന്നാണ്. വായ്പയ്ക്കായി നിങ്ങൾ മറ്റു ഈടുകൾ കണ്ടെത്തേണ്ട ആവശ്യമില്ല. വളരെ പെട്ടെന്നു വായ്പയും ലഭ്യമാകും. ആകർഷകമായ പലിശ നിരക്കുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ മറ്റ് പരമ്പരാഗത വായ്പ രീതികളെ അപേക്ഷിച്ച് എന്തുകൊണ്ടും മ്യൂച്വൽ ഫണ്ട് വായ്പകൾ നേട്ടം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X