ഇക്കാലത്ത് നിക്ഷേപം സൗകര്യപ്രദമായി നല്ലൊരു സമ്പാദ്യം കെട്ടിപെടുക്കാൻ ഉദ്യേശിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിൽ സാങ്കേതികമായ അറിവില്ലാത്തവർക്ക് പ്രൊഷഫണലുകളുടെ സഹായത്തോടെ വിപണിയുടെ നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളാണ് മ്യൂച്വൽ ഫണ്ടുകൾ.
ഹ്രസ്വകാലത്തേക്ക് നിക്ഷേപത്തിന് നഷ്ട സാധ്യതയുണ്ടെങ്കിലും ദീർഘകാലത്തേക്ക് വലിയ സമ്പാദ്യം മ്യൂച്വൽ ഫണ്ടുകൾ ഉറപ്പ് നൽകുന്നു. നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് മ്യൂച്വൽ ഫണ്ടിലെ വിവിധ രീതികളെ പറ്റി സംശയമുണ്ടാകും. ഇത്തരത്തിലുള്ള പ്രധാന സംശയങ്ങളിലൊന്നാണ് എത്ര തുക നിക്ഷേപിക്കാമെന്നത്. ഇതിന്റെ ഉത്തരമാണ് ചുവടെ ചേർക്കുന്നത്.
എത്ര തുക നിക്ഷേപിക്കാം
മ്യൂച്വൽ ഫണ്ടിൽ ചെറിയ തുക മുതൽ നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് ജീവിതത്തിലെ പ്രധാന കാര്യങ്ങൾ ഉറപ്പാക്കണം. എമര്‍ജന്‍സി ഫണ്ട്, ടേം ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ കവര്‍ എന്നിവ ഏതൊരാളും നിക്ഷേപത്തിന് മുൻപ് ഉറപ്പു വരുത്തേണ്ടവയാണ്. ഇതിനൊപ്പം ഭവന വായ്പ അല്ലാതെ മറ്റു കടബാധ്യതകളില്ലാതിരിക്കുന്നതും ഉചിതമാണ്. ഈ ഘടകങ്ങള്‍ ഒത്തു വന്നൊരാള്‍ക്ക് വരുമാനത്തിന്റെ 10 ശതമാനം ഇക്വിറ്റി ഫണ്ടിലോ ഇന്‍ഡക്‌സ് ഫണ്ടിലോ നിക്ഷേപിക്കാം.നല്ല സമ്പാദ്യം ഉണ്ടാക്കേണ്ടവര്‍ക്ക് വരുമാനത്തില്‍ നിന്ന് അതിന് അനുസരിച്ചുള്ള ഭാഗം നിക്ഷേപത്തിലേക്ക് മാറ്റാം.
എന്നാല്‍ ചുരുങ്ങിയത് 10 വര്‍ഷകാലം ഇക്വിറ്റിയില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് എസ്ഐപിയായി നിക്ഷേപിക്കുന്നതാണ് ഉചിതം. മാസത്തിലോ ത്രൈമാസത്തിലോ ആയി നിശ്ചിത ശതമാനം വെച്ച് നിക്ഷേപിക്കാൻ സഹായിക്കുന്നു.
നിക്ഷേപത്തെ പിന്തുടരുക
നിക്ഷേപം ആരംഭിച്ചാല്‍ കൃത്യമായി അതിനെ പിന്തുടരേണ്ടതുണ്ട്. ഇതിലൊന്നാണ് ആദായം കണക്കാക്കുക എന്നത്. ഓണ്‍ലൈനായി ലഭ്യമായ മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്ററുകള്‍ ഉപയോഗപ്പെടുത്തി നിശ്ചിത കാലത്തേക്കുള്ള നിക്ഷേപത്തിന്റെ വളര്‍ച്ച മനസിലാക്കണം. മ്യൂച്വൽ ഫണ്ടിന്റെ വളർച്ചയും പരിശോധിക്കണം. ഇതിനൊപ്പം ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ സ്ഥിരമായ നിക്ഷേപ നിരക്ക് നല്‍കുന്നില്ലെന്ന് നിക്ഷേപകര്‍ അറിയണം. ഇതിനാല്‍ വിപണിയുടെ ചാഞ്ചാട്ടത്തെ നേരിടാന്‍ നിക്ഷേപകര്‍ തയ്യാറകണം.
നിക്ഷേപം ഉയർത്താനുള്ള തുക കണ്ടെത്തണം
നിക്ഷേപിച്ച തുക നിശ്ചിത കാലത്തിന് ശേഷം എത്ര രൂപയുണ്ടാകുമെന്നുള്ള കണക്കുകൂട്ടലിന് ശേഷം വിപണിയിലെ ആദായം കുറഞ്ഞാല്‍ നേരിടാനുള്ള നടപടികളെടുക്കണം. പ്രതീക്ഷിക്കുന്ന ശതമാനം വളര്‍ച്ച ഫണ്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ നിക്ഷേപം വര്‍ധിപ്പിച്ച് ഈ വിടവ് നികത്താം.
ഉദാഹരണമായി മകളുടെ വിദ്യഭ്യാസത്തിനായി നടത്തിയ നിക്ഷേപത്തില്‍ നിന്ന് 15 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരാൾക്ക് വിവിധ കാരണങ്ങൾ കൊണ്ട് 12-13 ശതമാനം ആദായം മാത്രം ലഭിച്ചാൽ പ്രതീക്ഷിച്ച തുകയിൽ കുറവ് വരും. ഈ സാഹചര്യം മുന്നിൽ കണ്ട് എസ്‌ഐപി തുക ഉയര്‍ത്തുന്നതാണ് അഭികാമ്യം. വര്‍ഷത്തില്‍ വരുമാനം ഉയരുന്നതിന് അനുസരിച്ച് 10 ശതമാനം വെച്ച് എസ്‌ഐപി തുക സെറ്റ്അപ്പ് ചെയ്യാം. ഇത് സമ്പാദ്യത്തിൽ ഗുണം ചെയ്യും.
സാമ്പത്തിക ലക്ഷ്യങ്ങള്‍
ലക്ഷ്യങ്ങളനുസരിച്ച് ഓരോരുത്തര്‍ക്കു നിക്ഷേിക്കേണ്ട തുക വ്യത്യസ്തമായിരിക്കും. ഇതോടൊപ്പം നിക്ഷേപകന്റെ വരുമാനം, ചെലവുകള്‍, ചുമതലകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിക്ഷേപിക്കാനുള്ള തുക തീരുമാനിക്കാന്‍ സാധിക്കുക. നിക്ഷേപ ലക്ഷ്യം തീരുമാനിച്ചാല്‍ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കാം. ഇന്ന് ചെറിയ തുകയില്‍ പോലും എസ്‌ഐപി ആരംഭിക്കാന്‍ സാധിക്കും. 100 രൂപയിലും 500 രൂപയിലും നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്ന വിവിധ ഫണ്ടുകൾ ഇന്നുണ്ട്.
ചെലവുകളും അറിയണം
നിക്ഷേപിക്കുന്ന തുകയിൽ നിന്നൊരു ശതമാനം ചെലവുകൾക്കായി മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഈടാക്കുന്നുണ്ട്. വിവിധ ചെലവുകള്‍ ചേര്‍ത്തുള്ള മൊത്ത ചെലവ് അനുപാതം ഓരോ ഫണ്ടുകള്‍ക്കും വ്യത്യസ്തമായിരിക്കും. 2.5 ശതമാനം വരെ ചെലവ് അനുപാതം നൽകേണ്ടി വരാം. ഇതോടൊപ്പം നിശ്ചിത കാലാവധിക്ക് മുൻപ് പിൻവലിക്കുന്നൊരാൾക്ക് എക്സിറ്റ് ലോഡ് ഉണ്ടാകും. ഇത്തരം കാര്യങ്ങൾ അറിഞ്ഞു വെയ്ക്കുന്നത് വരുമാനത്തെ ബാധിക്കാതെ സൂക്ഷിക്കാൻ സഹായിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications