ശമ്പളക്കാരാകുമ്പോൾ നിക്ഷേപത്തിനുള്ള പണം കണ്ടെത്തുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. മാസത്തിൽ ശമ്പളമായി ലഭിക്കുന്ന തുകയിൽ നിന്ന് ചെറിയൊരു ശതമാനം മാറ്റിവെയ്ക്കാൻ സാധിച്ചാൽ ജീവിതം ശരിയായ ട്രാക്കിലൂടെ കൊണ്ടുപോകാൻ സാധിക്കുന്ന നിരവധി നിക്ഷേപങ്ങൾ ഇന്നുണ്ട്. ചെലവുകൾ തീർത്ത് ബാക്കി നിക്ഷേപത്തിന് എന്ന രീതി ഒഴിവാക്കിയാൽ തന്നെ സമ്പാദ്യ ശീലമുണ്ടാകും. ഇതിനായി സാലറി അക്കൗണ്ടിൽ നിക്ഷേപത്തിനുള്ള തുക ഓട്ടോ ഡെബിറ്റ് ചെയ്യാം. 2022 ൽ ശമ്പളക്കാർക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന 6 നിക്ഷേപങ്ങളാണ് ചുവടെ.
ഓഹരി വിപണി
ബ്രോക്കര്‍മാര്‍ കൂടുതല്‍ സജീവമായതോടെ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്നത് 2022 ല്‍ വളരെ എളുപ്പമുളള കാര്യമായി മാറി. നേരിട്ട് കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപിക്കുക എന്നതാണ് ഓഹരി വിപണി നിക്ഷേപം അര്‍ഥമാക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടില്‍ ആരംഭിക്കാനും അന്നു തന്നെ നിക്ഷേപം തുടങ്ങാനും സാധിക്കും. ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നത് നഷ്ട സാധ്യതയുള്ള നിക്ഷേപമാണ്.
മറ്റ് ഏതൊരു നിക്ഷേപം നല്കുന്നതിനേക്കാളും ഉയര്‍ന്ന ആദായം ഓഹരി വിപണി നിക്ഷേപം നല്‍കുന്നുണ്ട്. 15 ശതമാനത്തോളം വാര്‍ഷിക ആദായം ഇക്വിറ്റി നിക്ഷേപം നല്‍കുന്നുണ്ട്. വളരെ കുറഞ്ഞ തുകയില്‍ നിന്ന് പോലും ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. നിക്ഷേപം നടത്തുന്ന കമ്പനിയെ പറ്റി കൃത്യമായ പഠനം നിക്ഷേപത്തിന് ആവശ്യമാണ്. നിക്ഷേപം തുടരുന്നിടത്തോളം കാലം ഈ പഠനം ആവശ്യവുമാണ്.
മ്യൂച്വല്‍ ഫണ്ട് എസ്ഐപി
'Mutual Funds Sahi Hai'എന്ന പരസ്യ വാചകം നിരവധി തവണ കേട്ടതായിരിക്കാം. ഇതില്‍ പറയുന്നത് പോലെ മ്യൂച്വല്‍ ഫണ്ട് ശരിയായ നിക്ഷേപങ്ങളിലൊന്നാണ്. നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കാന്‍ താല്പര്യമില്ലാത്തവര്ക്കായി പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം. നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച് പ്രൊഫഷണലുകള്‍ ഇക്വിറ്റിയിലോ ഡെബ്റ്റിലോ രണ്ടിലും ആനുപാതികമായോ നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ടുകളുടെ രീതി.
നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിലൂടെ ഉണ്ടാകാവുന്ന നഷ്ട സാധ്യത കുറയ്ക്കാന്‍ ഇതു സഹായിക്കും. മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി വഴി നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട. മാസത്തിലോ, തൈമാസത്തിലോ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ രീതി. ജീവിത രീതിയെ ബാധിക്കാതെ ദീര്‍ഘകാലത്തേക്ക് ഈ തീരിയില്‍ നിക്ഷേപിക്കാം. 11-14 ശതമാനം വാര്‍ഷിക ആദായം മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ട്.
ഇഎല്‍എസ്എസ്
മ്യൂച്വല്‍ ഫണ്ടില്‍ വിവിധ വിഭാഗം ഫണ്ടുകളുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ 80സി പ്രകാരമുള്ള നികുതിയിളവ് തേടി നി്ക്ഷേപിക്കുന്നവര്ക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകളില്‍ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കും. ഇഎല്‍എസ്എസ് നിക്ഷേപത്തിന് 3 വര്‍ഷത്തെ ലോക്ഇന്‍ പിരിഡയുണ്ട്. ആദായം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിന് സമാനമായിരിക്കും. ഉയര്‍ന്ന നികുതി ബ്രാക്കറ്റില്‍ വരുന്ന ശമ്പളക്കാര്‍ക്ക് ഈ നിക്ഷേപം സാഹായകരമാകും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
ഇന്ത്യയിലെ ശമ്പളക്കാര്‍ക്ക് മാത്രമായുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ജീവനക്കാരന്റെയും തൊഴിലടുമയുടെയും 12 ശതമാനം വീതം വിഹിതം ചേര്‍ത്ത് വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് രൂപീകരിച്ചിട്ടുള്ളത്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കേണ്ട വിഹിതം. ഇപിഎഫിലേക്കുള്ള വിഹിതം സാമ്പത്തിക വര്‍ഷത്തില്‍ നികുതിയിളവ് ലഭിക്കും. കാലാവധില്‍ ഇപിഎഫില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്കും നികുതിയിളവ് ഉണ്ട്.
സ്വര്‍ണം
യാതൊരു സങ്കീര്‍ണതകളുമില്ലാതെ ഉയര്‍ന്ന പണ ലഭ്യത ഉറപ്പാക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് സ്വര്‍ണം. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം ഇവ നല്‍കുന്നുണ്ട്. നേരിട്ട് സ്വര്‍ണ നാണയങ്ങളോ, സ്വര്‍ണ ബാറുകളോ ആഭരണങ്ങളോ ആയി നിക്ഷേപം നടത്താം. ഇതിനൊപ്പം ഇടിഎഫ്, ഇക്വിറ്റി ബേസ്ഡ് ഗോള്‍ഡ് ഫണ്ട് എന്നിവ വഴിയും നിക്ഷേപിക്കാം. കുറഞ്ഞ റിസ്കില്‍ മാന്യമായ ആദായം നല്കുന്നവയാണ് സ്വര്‍ണം.
ഐപിഒ
സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനികള്‍ അവരുടെ ഓഹരികള്‍ നിക്ഷേപകര്‍ക്കായി വില്പന നടത്തുന്ന നടപടിയാണ് പ്രാഥമിക ഓഹരി വില്പന. ഐപിഒ ഘട്ടത്തില്‍ മികച്ച കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നൊരാള്‍ക്ക് വലിയ ലാഭം ഉണ്ടാക്കാനാക്കും. ദീര്‍ഘകാലത്തേക്ക് 15-20 വര്‍ഷത്തേക്ക് ഐപിഒ സ്റ്റേക്ക് നിലനിര്‍ത്തിയാല്‍ ലാഭത്തിന്റെ തോത് ഉയരും.
ഇന്‍ഫോസിസ്, ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഐപിഒയില്‍ 10,000 രൂപ നിക്ഷേപിച്ചവര്‍ക്ക് കോടികള്‍ തിരികെ ലഭിച്ചു. നല്ല കമ്പനികള്‍ തിരഞ്ഞെടുക്കുക എന്നത് ഐപിഒയില്‍ പ്രധാനമാണ്. ഉയര്‍ന്ന റിസ്കുള്ള ഉയര്‍ന്ന ആദായം ലഭിക്കുന്നൊരു നിക്ഷേപ മാര്‍ഗമാണ് ഐപിഒ.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications