വിവാഹം, വായ്പ അടച്ചൂ തീര്‍ക്കല്‍, വാഹനം വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനുള്ളൊരു മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ. ചിട്ടി കാലാവധിയോളം കാത്തിരിക്കുന്നതിന് പകരം ലേലം വിളിയിലൂടെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താൻ ചിട്ടിയിലൂടെ സാധിക്കും. ബാങ്ക് വായ്പകളെക്കാള്‍ ലാഭകരമായി ഉപയോഗിക്കാമെന്നതാണ് ചിട്ടിയുടെ പ്രത്യേകത. അതേസമയം ചിട്ടിയെ പറ്റി വ്യക്തമാക്കി മനസിലാക്കാത്ത പക്ഷം ചിട്ടി നഷ്ടത്തിലാകാനും സാധ്യതയുണ്ട്.
കൃത്യമായ സമയത്ത് ലേലം വിളിച്ച് ജാമ്യം ഹാജരാക്കിയാൽ പണ സമാഹരണത്തിന് മികച്ച മാർഗം തന്നെയാണ് ചിട്ടിയിൽ. ലേലം വിളിച്ചെടുക്കുന്ന സമയം പോലെ പ്രധാനമാണ് ചിട്ടിയിൽ ചേരുന്ന സമയവും. ഇത് പരിഗണിക്കാതിരിക്കുമ്പോഴാണ് നഷ്ട സാധ്യതയുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ പുതുതായി ചിട്ടി ചേരാൻ ആഗ്രഹിക്കുന്നവർക്കും ചിട്ടിയിൽ ചേർന്നവർക്കും ചിട്ടി ലാഭകരമാക്കാൻ സഹായിക്കുന്ന 5 വീതം പോയിന്റുകളാണ് ചുവടെ ചേർക്കുന്നത്.
ചിട്ടിയില്‍ ചേരുന്നതിന് മുന്‍പ് ശ്രദ്ധിക്കാം
* പണത്തിന് ആവശ്യം വരുന്നതിന് 1, 2 വര്‍ഷം മുന്‍പ് ചിട്ടിയില്‍ ചേരുന്നതാണ് അനുയോജ്യം. നേരത്തെ ചേര്‍ന്നാല്‍ പരമാവധി നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ചിട്ടിയില്‍ ചേര്‍ന്നയുടനെ വിളിച്ചെടുക്കുമ്പോള്‍ പരമാവധി ലേല കിഴിവിലാണ് ചിട്ടി ലഭിക്കുക.
1 ലക്ഷം രൂപയുടെ 25 മാസത്തിന്റെ ചിട്ടി ആദ്യ മാസം വിളിച്ചെടുത്താൽ 30 ശതമാനം കിഴിവില്‍ 70,000 രൂപ ലഭിക്കും. വൈകുന്തോറും കുറഞ്ഞ കിഴിവില്‍, 80,000, 85,000 രൂപയ്ക്ക് ചിട്ടി ലേലം വിളിച്ചെടുക്കാൻ സാധിക്കും.
* ചിട്ടിയിലെ ഫോര്‍മാന്‍സ് കമ്മീഷന്, ചരക്കു സേവന നികുതി, ഡോക്യുമെന്റേഷന് ചാര്‍ജ് തുടങ്ങിയവ കിഴിച്ച് ലഭിക്കുന്ന തുക ഉദ്യേശിച്ച കാര്യം നിറവേറ്റാന്‍ പറ്റുന്നതാണോയെന്ന് വിലയിരുത്തണം.ഇതിന് ഒത്ത ചിട്ടിയിൽ ചേരണം
* ചേരാന്‍ ഉദ്ദ്യേശിക്കുന്ന ചിട്ടിയുടെ മാസ തവണ കാലവധി വരെ അടച്ചു തീര്‍ക്കാന്‍ സാധിക്കുന്നതാണോയെന്ന് പരിശോധിക്കണം. ചിട്ടിയില്‍ ലേല കിഴിവ് ലഭിക്കുമ്പോള്‍ മാസ തവണ കുറയുമെങ്കിലും ചിട്ടി അവസാന കാലത്തെത്തുമ്പോള്‍ മാസ അടവ് ഉയരാറുണ്ട്.
* തിരഞ്ഞെടുക്കുന്ന ചിട്ടി ഉദ്യേശിക്കുന്ന സമയത്ത് ലേലം വിളിച്ചെടുക്കാന്‍ പറ്റുന്നത് ആണോയെന്ന് ഉറപ്പാക്കണം. അതായത്, 1 വര്‍ഷം കഴിഞ്ഞ ഉടനെ പണം ലഭിക്കണമെങ്കില്‍ കാലവധി കുറഞ്ഞ, 24-30 മാസ കാലാവധിയുള്ള ചിട്ടിയില്‍ ചേരുന്നതാണ് ഉചിതം. കാലാവധി ഉയര്‍ന്ന ചിട്ടിയില്‍ നിന്ന് ലാഭത്തില്‍ ചിട്ടി ലഭിക്കാന്‍ സമയമെടുക്കും.
* ചിട്ടി ലേലത്തില്‍ പിടിച്ചാല്‍ ഹാജരാക്കേണ്ട ജാമ്യം ചിട്ടിയില്‍ ചേരുന്നതിന് മുന്‍പ് ഉറപ്പാക്കണം. ഇത് ശാഖാ മാനേജറെ കണ്ട് ഉറപ്പാക്കി ചിട്ടയില്‍ ചേരുന്നതാണ് ഉചിതം.
ചിട്ടിയില്‍ ചേര്‍ന്നവര്‍ ശ്രദ്ധിക്കാന്‍
* എത്ര തുകയ്ക്ക് പ്രസ്തുത ചിട്ടി വിളിച്ചെടുക്കാം എന്ന് സ്വയം തീരുമാനിച്ച് ഉറപ്പിക്കുക. അത്രയും തുകയ്ക്ക ചിട്ടി വിളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് പ്രോക്സി നല്‍കുക. ഇത് വഴി ചിട്ടി വിളിക്കാന്‍ ആളില്ലെങ്കില്‍ പ്രോക്സി പരിഗണിച്ച് നേരത്തെ ചിട്ടി ലഭിക്കാന്‍ സാധിക്കും
* ലേല തീയതിക്ക് രണ്ട് ദിവസം മുന്‍പെങ്കിലും മാസത്തവണ അടയ്ക്കാന്‍ ശ്രദ്ധിക്കുക. മാസത്തവണ മുടങ്ങിയാല്‍ പ്രോക്സി അസാധുവാകും. ഇത് ഒഴിവാക്കാനും കെഎസ്എഫ്ഇയില്‍ മികച്ച ഉപഭോക്താവായി പരിഗണിക്കാനും കൃത്യ സമയത്ത് ചിട്ടി അടയ്ക്കുന്നത് സഹായിക്കും.
* ഓരോ മാസവും ഏത്ര രൂപ് ലേല കിഴിവ് ലഭിക്കുന്നു എന്ന കാര്യം രേഖപ്പെടുത്തിവെയ്ക്കുക. ചിട്ടി വിളിച്ചെടുക്കാന്‍ എത്ര സമയം ബാക്കിയുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും.
* പണം ആവശ്യമുള്ളതിന് 2 മാസം മുന്‍പ് ചിട്ടി വിളിച്ചെടുക്കുക. ജാമ്യത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഇതുവഴി സമയം ലഭിക്കും. ചിട്ടി വിളിച്ച തീയതിയില്‍ നിന്ന് കൃത്യം 1 മാസം കഴിഞ്ഞാണ് ചിട്ടി പണം ലഭിക്കുക.
* ചിട്ടി വിളിച്ചെടുത്ത ശേഷം മാസത്തവണ മുടങ്ങാതെ അടയ്ക്കുക. മാസത്തവണ മുടങ്ങിയാല്‍ ചിട്ടിയില്‍ നിന്നുള്ള ഡിവിഡന്റ് മുടങ്ങും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications