ചെറിയൊരു നിക്ഷേപം ആവശ്യമാണെന്ന ഘട്ടത്തിൽ അന്ന് മിച്ചം വെയ്ക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ തുകയിൽ ആരംഭിച്ച എസ്ഐപി തുകയിലായിരിക്കും പലരും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടടത്തുന്നത്. തുടക്കത്തിൽ 1,000 രൂപയിലോ 2,000 രൂപയിലെ തുടങ്ങിയ എസ്ഐപി തുക തന്നെ തുടർന്നാലും മതിയാകുമോ?
ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള തുകയായിരിക്കണം എസ്ഐപി വഴി നിക്ഷേപിക്കേണ്ടത്. ഇത് എത്രയാണെന്ന് കണ്ടെത്തുകയാണ് ശരിയായ എസ്ഐപി തുക കണ്ടെത്തുന്നതിനുള്ള മാർഗം. അതായത് ഓരോ നിക്ഷേപകനിലും തുക വ്യത്യസ്തമാകുമെന്ന് ചുരുക്കും.
ഒരു ഉദാഹരണം
വിവാഹിതനായ 33 വയസുള്ള വ്യക്തിയുടെ വരുമാനവും ചെലവും നിക്ഷേപ ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി കൃത്യമായ എസ്ഐപി തുക കണക്കാക്കാം. 1.4 ലക്ഷം രൂപ പ്രതിമാസ ശമ്പളമുള്ള വ്യക്തിയാണെങ്കിൽ 80,000 രൂപ പ്രതിമാസ ചെലവുകൾക്കാണ് മാറ്റിവെയ്ക്കുന്നത്. പ്രതിമാസം 60,000 രൂപ മിച്ചം വരുന്നുണ്ട്. ഈ വ്യക്തിയും സാധാരണ നിക്ഷേപകരെ സംബന്ധിച്ച് പ്രതിമാസം 15,000 രൂപ എസ്ഐപി നിക്ഷേപം നടത്തുന്നത് ശരിയായ നിക്ഷേപമല്ല. ഇവിടെ നിക്ഷേപം വഴിയുള്ള ലക്ഷ്യങ്ങൾ കൂടി പരിഗണിക്കണം.

നിക്ഷേപ ലക്ഷ്യങ്ങൾ
വീട് വാങ്ങുക, മക്കളുടെ വിദ്യാഭ്യാസം എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങൾ ഓരോരുത്തർക്കുമുണ്ടാകും. നാല് വർഷത്തിനുള്ളിൽ വീട് വാങ്ങുന്നതിനുള്ള വായ്പയുടെ 15 ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് തുക കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 12 വർഷത്തിനുള്ളിൽ 50 ലക്ഷം രൂപ സമാഹരിക്കേണ്ടതുണ്ട്.
അതോടൊപ്പം 20 വർഷത്തിനുള്ളിൽ 4 കോടി രൂപ വിരമിക്കൽ സമ്പാദ്യമായി കണ്ടെത്തുക എന്നതാണ്. ഈ മൂന്ന് ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് പ്രതിമാസം 15,000 എസ്ഐപി മതിയാകില്ലെന്ന് ഉറപ്പാണ്. ഇതിനായി എങ്ങനെ എസ്ഐപി തുക കണ്ടെത്തണമെന്ന് നോക്കാം.
എസ്ഐപി തുക
വീടിന്റെ ഡൗൺ പേയ്‌മെന്റ് സമാഹരിക്കുന്നതിന് 4 വർഷം കൊണ്ട് 15 ലക്ഷം രൂപ സമാഹരിക്കാനാണെങ്കിൽ പ്രതിമാസം 25,000-26,000 രൂപയാണ് ശരിയായ എസ്ഐപി തുക. 20:80 എന്ന അനുപാതത്തിൽ ഇക്വിറ്റി- ഡെബ്റ്റ് അലോക്കേഷൻ നടത്തുന്ന ഫണ്ടിൽ ഈ എസ്ഐപി നിക്ഷേപം ലക്ഷ്യത്തിലെത്തിക്കും.
കുട്ടിയുടെ വിദ്യാഭ്യാസത്തിനായി 12 വർഷത്തേക്ക് ആവശ്യമാകുന്നത് 50 ലക്ഷം രൂപയാണ്. പ്രതിമാസം 18,000-19,000 ഇടയിലുള്ള എസ്ഐപിയാണ് ആവശ്യമായി വരുന്നത്. 60:40 അനുപാതത്തിലുള്ള ഇക്വിറ്റി: ഡെബ്റ്റ് അലോക്കേഷൻ പ്രകാരമാണ് ഈ തുക.
റിട്ടയർമെന്റിനായി 20 വർഷത്തേക്ക് 4 കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 56,000-57,000 രൂപ എസ്ഐപി തുക ആവശ്യമാണ്. ഇവിടെ 60:40 എന്ന അനുപാതത്തിലാണ് ഇക്വിറ്റി:ഡെബ്റ്റ് നിക്ഷേപം നടത്തുന്നത്. രീതിയിൽ ശരിയായ എസ്ഐപി തുക കണ്ടെത്തുമ്പോൾ മാസം 1 ലക്ഷത്തിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്. എന്നാൽ 60,000 രൂപ മാത്രമാണ് മിച്ചമായി ലഭിക്കുന്നത്. ഇത് എങ്ങനെ ഇത് ക്രമീകരിക്കാമെന്ന് നോക്കാം.
എങ്ങനെ 60,000 രൂപയിൽ നിക്ഷേപിക്കാം
ഓരോ മാസവും 60,000 രൂപയാണ് നിക്ഷേപിക്കാൻ ലഭിക്കുന്നത്. ഇത് മൂന്ന് ലക്ഷ്യങ്ങൾക്കും എങ്ങനെ ക്രമീകരിക്കാം എന്ന് നോക്കാം. വീടിന്റെ ഡൗൺ പേയ്‌മെന്റിനായി പ്രതിമാസം 25,000 രൂപയും കുട്ടിയുടെ വിദ്യാഭ്യാസത്തിനായി 20,000 രൂപയും നിങ്ങളുടെ വിരമിക്കലിന് പ്രതിമാസ 15,000 രൂപയും മാറ്റിവെയ്ക്കാം. ഡൗൺ പേയ്‌മെന്റിന്റെയും കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ലക്ഷ്യങ്ങൾക്കായി വേണ്ടത്ര നിക്ഷേപിക്കുമ്പോൾ വിരമിക്കൽ ലക്ഷ്യത്തിലേക്കുള്ള നിക്ഷേപം കുറവാണ്. 56,000-57,000 രൂപയ്ക്കെതിരെ 15,000 രൂപയാണ് നിക്ഷേപിക്കുന്നുള്ളൂ.
ഇതിനെ മറികടക്കാൻ ഇപിഎഫിലെ വിരമിക്കൽ കാല ഫണ്ടും എസ്ഐപി സെറ്റ്അപ്പും ഉപയോഗിക്കാം. ഓരോ ലക്ഷ്യങ്ങൾ പൂർത്തിയാക്കുമ്പോഴും വരുമാനം ഉയരുമ്പോഴും എസ്ഐപി തുക സെറ്റ്അപ്പ് ചെയ്യുക എന്നതാണ് മികച്ച മാർഗം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications