കൃത്യമായ ചിട്ടി ചേർന്നില്ലെങ്കിൽ ചിട്ടി നഷ്ടമാകുമെന്നാണ് പൊതുവെ ചിട്ടി വരിക്കാർക്കുള്ള അനുഭവം. ചിട്ടി ചേരുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത് എന്തിന് ചിട്ടി ചേരുന്നു എന്ന കാര്യമാണ്. എത്ര രൂപയുടെ ആവശ്യത്തിനാണ് ചിട്ടി ചേരുന്നതെന്ന് മനസിലാക്കി ലേല കിഴിവും ചാർജുകൾക്കും ശേഷം തുക ലഭിക്കാൻ ആവശ്യമായ ചിട്ടി കണ്ടെത്തണം. ഏത് സമയത്ത് ആവശ്യമായ പണമാണ് എന്നതും മാസത്തിൽ എത്ര രൂപ അടയ്ക്കാൻ സാധിക്കും എന്നതുമാണ് മറ്റു പ്രധാന വിഷയങ്ങൾ.
ചിട്ടി വിളിച്ചെടുക്കുന്ന ഘട്ടത്തിൽ പണം പിൻവലിക്കാൻ മേൽബാധ്യതയ്ക്ക് എന്താണ് ജാമ്യം നൽകുന്നതെന്ന് കാര്യത്തിലും ചിട്ടിക്ക് മുൻപ് ധാരണ വേണം. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഹ്രസ്വകാല ചിട്ടിയും നിക്ഷേപ ആവശ്യത്തിനും മികച്ച ലേല കിഴിവ് ആവശ്യമുള്ളവർക്കും ദീർഘകാല ചിട്ടികൾ തിരഞ്ഞെടുക്കാം. ഉദാഹരണണങ്ങൾ നോക്കാം.

ഹ്രസ്വകാല ചിട്ടി
ഹ്രസ്വകാല ചിട്ടി എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഉദാഹരണ സഹിതം പരിശോധിക്കാം. 5,000 രൂപ മാസ അടവും 40 മാസ കാലാവധിയുമുള്ള 2 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി എടുക്കാം. മികച്ച തുക ലഭിക്കുന്നതും കുറഞ്ഞ മാസ അടവുമുള്ള മിനിമം ബജറ്റ് ചിട്ടിയാണിത്. അധിക പണം മാറ്റിവെയ്ക്കാനില്ലാത്തവർക്കും 3-5 മാസത്തിനുള്ളിൽ 1.70 ലക്ഷം രൂപ വിളിച്ചെടുക്കാനുള്ളവർക്കും ഈ ഹ്രസ്വകാല ചിട്ടി ചേരാം.
വേഗത്തിൽ ലേലം തുടങ്ങുന്നതാണ് ഈ ചിട്ടികൾ. അധികനാൾ പരമവധി ലേല കിഴിവിൽ ചിട്ടി പോകില്ല. അത് വേഗത്തിൽ പണം ആവശ്യമുള്ളവർക്ക് ഉപകാരപ്പെടും. അതേസമയം ലേലകിഴിവ് കുറവായതിനാൽ കാലാവധി വരെ ചിട്ടി തുടർന്നാൽ വലിയ ലാഭമുണ്ടാകില്ല. പണം ആവശ്യമായി വരുന്നവർ 3-4 മാസത്തിൽ 1.70 രൂപ വരെ ലഭിക്കാം. കാലാവധി വരെ 1.85 ലക്ഷം രൂപ അടവ് വരും. വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ലാഭകരമാണ്.
ദീർഘകാല ചിട്ടി
നിക്ഷേപമായി കണ്ടും മികച്ച ലേല കിഴിവ് ആഗ്രഹിക്കുന്നവർക്കും ചേരാൻ പറ്റിയ ചിട്ടിയാണ് 8 വർഷം നാല് മാസം കാലയലവുള്ള 100 മാസ ചിട്ടികൾ. 10,000 രൂപ മാസ അടവുള്ള 10 ലക്ഷത്തിന്റെ ചിട്ടി, 5,000 രൂപ മാസ അടവുള്ള 100 മാസത്തെ ചിട്ടി എന്നിവ പരിഗണിക്കാം.
50-55 മാസം വരെ 30 ശതമാനം പരമാവധി ലേല കിഴിവിൽ പോകുന്നതിനാൽ ചിട്ടി ചേരുന്നവർക്ക് നല്ല ലാഭവിഹിതം ലഭിക്കും. 30 ശതമാനം കിഴിവിൽ വിളിച്ച് സ്ഥിര നിക്ഷേപമിട്ടാലും 8 ശതമാനം പലിശ നിരക്കിൽ നല്ല വരുമാനം ഉണ്ടാക്കാം. 100 മാസ കാലയളവ് പണം വളരാൻ ലഭിക്കുമെന്നതിനാൽ ദീർധകാല ചിട്ടി നിക്ഷേപമായി പരിഗണിക്കാം.
അതേസമയം ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ പലിശ വരുമാനം ഉപയോഗിച്ച് മറ്റൊരു ചിട്ടി ചേരാൻ സാധിക്കും. ഇത്തരത്തിൽ നല്ലൊരു തുക ചിട്ടിയിലൂടെ സ്വന്തമാക്കാം.
ജാമ്യങ്ങൾ
ചിട്ടി ലഭിച്ചാൽ ജാമ്യം നൽകേണ്ടത് ഭാവി ബാധ്യതയ്ക്കാണ്. ചിട്ടിത്തുക കൈപ്പറ്റുമ്പോൾ പ്രസ്തുത ചിട്ടിയിൽ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ ആ സംഖ്യയെ പ്രതിമാസത്തവണ സംഖ്യ കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയാണ് ചിറ്റാളന്റെ ഭാവി ബാധ്യത. ചിട്ടിയിൽ ഇത്രയും നാൾ അടച്ച തുക ലഭിക്കാൻ ജാമ്യത്തിന്റെ ആവശ്യമില്ല.
സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗമാണ് ജാമ്യങ്ങൾ. സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തിഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. ഇവ ഒറ്റ ജാമ്യമായ ഒന്നിലധികം ജാമ്യമായോ നൽകാം.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications