ക്രെഡിറ്റ് കാർഡിൽ നിന്ന് ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തിൽ വായ്പ ലഭിക്കും. നല്ല ക്രെഡിറ്റ് പ്രൊഫൈൽ ഉള്ള ഉപഭോക്താവാണെങ്കിൽ സാധാരണ ബാങ്ക് തന്നെ വിളിച്ച് ക്രെഡിറ്റ് പരിധികൾക്കപ്പുറവും വായ്‌പ നൽകാറുണ്ട്. ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന പേഴ്‌സണൽ ലോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രെഡിറ്റ് കാർഡ് വായ്‌പകൾ ലഭിക്കാൻ എളുപ്പമാണെങ്കിലും പലിശ കൂടുതലാണ്. പ്രോസസ്സിംഗ് ഫീസ്, പ്രീ-ക്ലോഷർ ചാർജുകൾ എന്നിവയ്‌ക്കൊപ്പം ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടിയുണ്ട്.
കെഡിറ്റ് കാർഡ് സ്‌റ്റേറ്റ്മെന്റ് പരിശോധിക്കുകയാണെങ്കിൽ 18 ശതമാനം ജിഎസ്‌ടി ഈടാക്കിയതായി കാണാം. അതായത് ക്രെഡിറ്റ് കാർഡ് വായ്പകളുടെ പലിശ നിരക്ക് ബാങ്ക് പേഴ്‌സണൽ ലോണിനേക്കാൾ കുറഞ്ഞത് 18 ശതമാനം കൂടുതലാണ്. ഉദാഹരണത്തിന് നിങ്ങൾ 12 ശതമാനം പലിശ നിരക്കിൽ 24 മാസത്തേക്ക് ഒരു ലക്ഷം രൂപ വായ്‌പയെടുത്തെന്ന് കരുതുക. അങ്ങനെയെങ്കിൽ നിങ്ങളുടെ ആദ്യ മാസ തവണ 4,707 രൂപയായിരിക്കും, അതിൽ പലിശ 1,000 രൂപയും പ്രധാന തിരിച്ചടവ് 3,707 രൂപയുമാണ്.

ഈ തുക ഇതേ പലിശ നിരക്കിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് എടുക്കുകയാണെങ്കിൽ, ആദ്യമാസത്തെ തവണയായി നിങ്ങൾ 4,887 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടി വരിക. അതായത് പേഴ്‌സണൽ ലോണിൽ നിങ്ങൾ അടയ്‌ക്കുന്ന തുകയേക്കാൾ 180 രൂപ കൂടുതലായി വരും. ക്രെഡിറ്റ് കാർഡ് വായ്‌പകൾക്ക് മേൽ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടി കാരണമാണിത്. കൂടാതെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക നിങ്ങൾക്ക് പറഞ്ഞ തീയതിയിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ കഴിവതും അത് അടുത്ത മാസത്തേക്ക് മാറ്റി വെക്കാതിരിക്കുക കാരണം ക്രെഡിറ്റ് കാർഡുകൾ കുടിശ്ശിക തുകയിൽ പ്രതിവർഷം 24-48 ശതമാനം വരെ പലിശ നിരക്ക് ഈടാക്കാറുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
