ബാങ്കുകളിലെ നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതം പൊതുമേഖലാ ബാങ്കുകളാണ്. സാധാരണ ഗതിയിൽ സ്ഥിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് സുരക്ഷിതത്വം കൂടിയ പൊതുമേഖലാ ബാങ്കുകളെയാണ്. കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിൽ വരുന്നതിനാൽ മറ്റു ബാങ്കുകളേക്കാൾ സുരക്ഷിതത്വം ഉപഭോക്താക്കൾ പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്നുണ്ട്. പൊതുമേഖലയിൽ സ്ഥിര നിക്ഷേപത്തിന് ഉയർന്ന നിരക്ക് എവിടെ ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ ലേഖനം. പ്രധാനമായും മൂന്ന് ബാങ്കുകളാണ് 7.50 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുള്ളത്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ പലിശ നിരക്ക് പ്രകാരം പൊതുവിഭാഗത്തിന് 7.3 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്കോടെ 7.8 ശതമാനം പലിശയും സ്ഥിര നിക്ഷേപത്തിന് ലഭിക്കും.
7 ദിവസം മുതല്‍ 120 ദിവസത്തേക്കാണ് നിക്ഷേപം സ്വീകരിക്കുന്നത്. 3 ശതമാനം മുതല്‍ 7.30 ശതമാനം വരെ പലിശ ലഭിക്കും. 800 ദിവസത്തേക്ക് 7.8 ശതമാനം പലിശ നിരക്കിൽ 2 ലക്ഷം നിക്ഷേപിച്ചാല്‍ മുതിർന്ന പൗരന്മാർക്ക് 34,191 രൂപ പലിശയായി ലഭിക്കും.
* 7 ദിവസം മുതൽ 45 ദിവസം വരെ - 3%
* 46-90 ദിവസം- 4.05%
* 91-120 ദിവസം- 4.3%
* 181 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ- 5.25%
* 799 ദിവസം6.3%
* 599 ദിവസം- 7 %
* 700 ദിവസം- 7.25 ശതമാനം
* 800 ദിവസം- 7.3%
* 801 ദിവസം മുതല്‍ 3 വര്‍ഷത്തില്‍ താഴെ - 7.3%
* 3 വർഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.7%
പഞ്ചാബ് നാഷണല്‍ ബാങ്ക്
നെറ്റ് വര്‍ക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. സ്ഥിര നിക്ഷേപങ്ങൾക്ക് 3.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാര്ക്ക് 7.50 ശതമനം വരെ പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് സാധാരണ നിരക്കിനേക്കാൾ 0.50 ശതമാനവും 80 വയസ് കഴിഞ്ഞ സൂപ്പര്‍ സീനിയർ സിറ്റിസണിന് 0.30 ശതമാനം പലിശയും ലഭിക്കും.
* 180 ദിവസം മുതല്‍ 270 ദിവസം വരെ- 5.50%
* 271 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ- 5.5%
* 1 വര്‍ഷം- 6.3%
* 600 ദിവസം 7%
* 601 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ- 6.3%
* 2-3 വര്‍ഷം 6.25%
* 3-10 വര്‍ഷം 6.1 %
കാനറ ബാങ്ക്
നെറ്റ്വർക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കാനറ ബാങ്ക്. 3.25 ശതമാനം മുതൽ 7 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കാണ് 7.5 ശതമാനം പലിശ ലഭിക്കുക. 180 ദിവസത്തിന് മുകളില്‍ കാലാവധിയുള്ള എല്ലാ നിക്ഷേപത്തിനും മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
* 7 ദിവസം മുതല്‍ 45 ദിവസം വരെ- 3.25%
* 46 ദിവസം മുതല്‍ 90 ദിവസം വരെ- 4.50%
* 179 ദിവസത്തേക്ക്- 4.50%
* 180- 1 വര്‍ഷത്തില്‍ താഴെ- 5.50%
* 1 വര്‍ഷത്തേക്ക്- 6.25%
* 666 ദിവസം- 7.00%
* 2-3 വര്‍ഷത്തേക്ക്- 6.25%
* 3- 10 വർഷത്തേക്ക്- 6.50%
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications