ഏത് കാലയളവിലെ നിക്ഷേപത്തിനാണ് ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നത്; ഇനിയും നിരക്ക് ഉയരുമോ?

റിപ്പോ നിരക്ക് വർധനവ് വായ്പ ഭാരം കൂട്ടുമെങ്കിലും നിക്ഷേപകർക്ക് ലഭിക്കുന്ന ആനുകൂല്യം നിക്ഷേപ പലിശ ഉയരുമെന്നതാണ്. 2022 മേയ് മുതൽ ആരംഭിച്ച റിപ്പോ നിരക്ക് വർധനവിൽ ഏറ്റവും കുറഞ്ഞ നിരക്ക് വർധനവാണ് ഇത്തവണ ഉണ്ടായത്. 0.25 ശതമാനം വർധനവോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തിലെത്തി.

2.50 ശതമാനം റിപ്പോ നിരക്ക് വർധനവിനൊപ്പം കഴിഞ്ഞ 10 മാസത്തിനിടെയിൽ സ്ഥിര നിക്ഷേപ നിരക്കിൽ ചെറിയ മാർജിനിലുള്ള വർധനവുണ്ടായിരുന്നു. ഇത് കൂടുതൽ പേരെ സ്ഥിര നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നുണ്ട്. പലിശ നിരക്ക് ഇനിയും ഉയരാൻ കാത്തിരുന്നവരാണെങ്കിൽ പുതിയ റിപ്പോ നിരക്ക് വർധനവിന് ശേഷം എന്ത് ചെയ്യണം എന്ന് നോക്കാം.

നിക്ഷേപങ്ങളുടെ പലിശ നിരക്ക്

നിക്ഷേപങ്ങളുടെ പലിശ നിരക്ക്

റിപ്പോ നിരക്കിന് പിന്നാലെ ബാങ്കുകൾ വായ്പ പലിശ നിരക്ക് വേ​ഗത്തിൽ വർധിപ്പിക്കുമെങ്കിലും നിക്ഷേപങ്ങളിൽ പ്രതിഫലിക്കാൻ കാലതാമസമെടുക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 1 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ കൂടിയതും കുറഞ്ഞതുമായ പലിശ നിരക്ക് 2022 ഏപ്രിലിൽ യഥാക്രമം 5 ശതമാനം, 5.60 ശതമാനം എന്നിങ്ങനെയായിരുന്നു. 

2023 ജനുവരി 27 ലെ കണക്ക് പ്രകാരം കുറഞ്ഞ പലിശ നിരക്ക് 6 ശതമാനമായി. 1 ശതമാനത്തിന്റെ വർധനവ്. ഉയർന്ന നിരക്ക് 7.25 ശതമാനായി. ഇവിടെ 1.65 ശതമാനത്തിന്റെ വർധനവ്. ഇക്കാലയളവിൽ 2.25 ശതമാനം റിപ്പോ നിരക്കിൽ വർധനവ് വന്നെങ്കിലും ഇത് നിക്ഷേപ പലിശ നിരക്കിൽ പൂർണമായും പ്രതിഫലിച്ചില്ല.

ഉയർന്ന പലിശ നിരക്ക്

ഉയർന്ന പലിശ നിരക്ക്

ബാങ്കുകൾ 1 വർഷത്തിനും 3 വർഷത്തിനും ഇടയിലുള്ള കാലാവധിയിലാണ് ഉയർന്ന പലിശ നൽകുന്നത്. ഉദാഹരണത്തിന് കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ നിക്ഷേപർക്ക് നൽകുന്ന ഉയർന്ന നിരക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവുമാണ്. 390 ദിവസം (12 മാസം 25 ദിവസം) മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലയളവിലാണ് ബാങ്ക് ഈ പലിശ നൽകുന്നത്.

യൂണിയൻ ബാങ്കിൽ ഉയർന്ന നിരക്കായ 7.30 ശതമാനം പലിശ 800 ദിവസത്തേക്കും 3 വർഷത്തേക്കുമുള്ള 2 കാലയളവിലാണ് നൽകുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് 7.25 ശതമാനം സാധാരണ നിക്ഷേപകർക്കും 7.75 ശതമാനം മുതിർന്ന പൗരന്മാർക്കും നൽകുന്നു. ഇത് 666 ദിവസ കാലാവധിയിലാണ്. 

സ്ഥിര നിക്ഷേപം

ചില മുൻനിര ബാങ്കുകളാണ് 3-5 വർഷത്തേക്ക് ഉയർന്ന നിരക്ക് നൽകുന്നത്. 1 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് എസ്ബിഐ 6.75 ശതമാനം പലിശ സാധാരണ നിക്ഷേപകർക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 15 മാസം മുതൽ 5 വർഷം വരെ കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശയും നൽകും.

6.75 ശതമാനം പലിശ

2 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ 6.75 ശതമാനം പലിശ നല്‍കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 7%, ആക്‌സിസ് ബാങ്ക് 7.26%, കൊട്ടക് മഹീന്ദ്ര ബാങ്ക് 6.75%, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ 7.50% എന്നിങ്ങനെ പലിശ നൽകും. 

സ്ഥിര നിക്ഷേപകർ എന്ത് ചെയ്യണം

സ്ഥിര നിക്ഷേപകർ എന്ത് ചെയ്യണം

25 അടിസ്ഥാന നിരക്കിന്റെ വർധനവോടെ റിപ്പോ നിരക്ക് കൊടുമുടിയിലെത്തിയിരിക്കുകയാണ്. ഇനിയൊരു നിരക്ക് വർധനവ് റിപ്പോയിൽ പ്രതീക്ഷിക്കുന്നില്ല. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധനവ് കുറച്ചു മാസം കൂടി ഉയർന്നേക്കാം. റിപ്പോ നിരക്ക് വർധനവിനൊപ്പം നിക്ഷേപ പലിശ നിരക്ക് വർധിക്കുന്നില്ല. ബാങ്കുകൾ നിരക്കുയർത്താൻ അല്പം കൂടി സമയമെടുക്കും. ഏപ്രിലിൽ നടക്കുന്ന ആർബിഐ പണനയത്തോടെ ഇതിൽ വ്യക്തത വരും.

എഫ്ഡി ലാഡറിം​ഗ്

ഇതിനാൽ ദീർഘകാലത്തേക്ക് സ്ഥിര നിക്ഷേപമിടാൻ പദ്ധതിയുണ്ടെങ്കിൽ 2-3 മാസം കാത്തിരിക്കാം. എഫ്ഡി ലാഡറിം​ഗ് നടത്തുന്നെങ്കിൽ നിക്ഷേപിക്കാനുള്ള തുക 2-3 ഭാ​ഗങ്ങളാക്കി വിഭജിച്ച് ഒരു ഭാ​ഗം ഇപ്പോഴത്തെ പലിശ നിരക്കിൽ നിക്ഷേപിക്കുകയും ബാക്കി തുക മൂന്ന് മാസത്തിന് ശേഷം നിക്ഷേപിക്കുകയും ചെയ്യാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X